വിജയ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും തന്നെ മനസിലാവാതെ പകച്ചു നിന്നു…
“ഏട്ടാ…. നിക്ക് പേടിയാവുന്നു…… നേരത്തെയും ഉണ്ടായി ഇത് പോലെ…… “
അവൾ കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു….. വിജയ് പ്രിയയെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട്…. അവളോട് പറഞ്ഞു….
“പേടിക്കാതെ ശ്രീക്കുട്ടി…… ഇത് ഇപ്പൊ മാറും….. “
പക്ഷെ അവളെ സമാധാനിപ്പിക്കാൻ അങ്ങിനെ പറഞ്ഞെങ്കിലും അവന്റെ മനസ്സിൽ ഭീതിയുടെ പുൽനാമ്പുകൾ മുളച്ചു പൊന്തി……അതൊന്നും പുറത്ത് കാണിക്കാതെ പ്രിയയെയും കെട്ടിപിടിച്ചു കൊണ്ട് അവൻ ദൈവങ്ങളെ വിളിച്ചു…..
പെട്ടന്ന്…… അതിശക്തിയായി വീശിക്കൊണ്ടിരുന്ന കാറ്റ് നിഛലമായി…… ഇരുവരുടെയും മനസ്സിൽ ആശ്വാസത്തിൻ വെള്ളിവെളിച്ചം നിറഞ്ഞു…..
“ഹ….. ഹ…… ഹ….. “
നിശബ്ദം ആയിരുന്ന അവിടെ ഒരു അട്ടഹാസം കൊണ്ട് നിറഞ്ഞു…… പക്ഷെ വിജയിക്കും പ്രിയക്കും ആരെയും അവിടെ ദർശിക്കാൻ ആയില്ല……
“ഏട്ടാ…… ആരെയും കാണുന്നില്ലാലോ…. എനിക്ക് പേടിയാവുന്നു നമുക്ക് പോവാം…… “
“ഉം….. പോവാം….. “
ഇരുവരും നന്നേ പേടിച്ചിരുന്നു പക്ഷെ വിജയ് ഭയം പുറത്ത് കാണിക്കാതെ പ്രിയയുടെ കൈയും പിടിച്ചു വേഗത്തിൽ താഴേക്ക് നടക്കാൻ ആരംഭിച്ചു….. ഒരു പാറയുടെ അരികിലൂടെ ഇറങ്ങി ചെന്ന അവർ കൊണ്ടത് ഒരു മരത്തിനു കീഴിൽ താങ്കളെ നോക്കി ഇരിക്കുന്ന ഒരു സന്യാസിയെ ആണ്…..
തലയിൽ കെട്ടും…… നരച്ച നീട്ടി വളർത്തിയ മുടിയും താടിയും മുഷിഞ്ഞ വസ്ത്രം അണിഞ്ഞ ഒരു സന്യാസി…. അദ്ദേഹത്തിന്റെ കോലം പ്രിയയിൽ വീണ്ടും ഭയത്തിന്റെ അളവ് കൂട്ടി… അവൾ വിജയുടെ കൈ കോർത്തു പിടിച്ചു അവനോട് ചേർന്നു നടന്നു…….
വിജയ് പ്രിയയെയും ചേർത്ത് പിടിച്ചു സന്യാസിയെ കടന്ന് പോയി…..
“ഹ…… ഹ….. ഹ…. ഹ….. ഹ….. ഇല്ല മരണം നിന്നെ തൊടില്ല…… ഭയക്കുന്നു മരണം നിന്റെ നല്ല പാതിയെ….. പക്ഷെ അറിയും നീ മരണത്തെ മരണഭയത്തെ…… “
സന്യാസി വിജയേയും പ്രിയയെയും നോക്കി പറഞ്ഞു….. അവർ ഒന്നും തന്നെ മനസിലാവാതെ അദ്ദേഹത്തെ നോക്കി നിന്നു…..
“ഞങ്ങൾക്ക് ഒന്നും മനസിലായില്ല…… “
വിജയ് സന്യാസിയോട് പറഞ്ഞു…..
“മനസിലാവും പക്ഷെ നിനക്ക് മനസിലാവും നേരം നീ വൈകി പോയിരിക്കും…….. അന്ധകാരം ഭൂമിയെ വിഴുങ്ങുന്ന നാൾ അസുരശക്തികൾ ശക്തി പ്രാപിക്കും നാൾ ഇരുവരും ഒന്നിച്ചല്ലാത്ത ദിനം മരണം……. “
“നീ വാ ശ്രീക്കുട്ടി ഇയാൾക്ക് വട്ടാണ്…. “
വിജയ് പ്രിയയുടെ കൈയും വലിച്ചു മുന്നോട്ട് നടന്നു…..
“ഹ….. ഹ…. ഹ…. നിങ്ങളുടെ വിധി നേരത്തെ എഴുതപ്പെട്ടതാണ്….. പക്ഷെ അത് തിരുത്തി എഴുതാൻ നിയോഗം എനിക്ക്…… ഹ….. ഹ…. ഹ “
വിജയ് അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു…. പക്ഷെ പ്രിയയുടെ മനസ്സ് ആകെ ആശങ്കയിൽ മുങ്ങി……