തന്റെ പ്രിയതമയോട് ഉള്ള അടങ്ങാത്ത പ്രണയം കാരണം ആണെന്ന് തോന്നുന്നു അവൾക്ക് ഒരു അപ്പുപ്പൻ താടിയുടെ ഭാരമേ അവന് തോന്നിയുള്ളൂ……
“ഏട്ടാ…. നിലത്തിറക്ക്…. ഞാൻ നടനോളം…..”
അവൾ പറഞ്ഞതിന് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ നടത്തം തുടർന്നു…..
“ഏട്ടാ…. കൈവേദനിക്കും…. “
അവന്റെ കൈവേദനിക്കും എന്നാ ചിന്ത അവളിൽ ഒരു വേദന സൃഷ്ടിച്ചു….
“ഇല്ല പെണ്ണെ ദേ നമ്മൾ എത്തി “
വിജയ് ശ്രീയെയും എടുത്തു മുകളിൽ എത്തിയിരുന്നു….. പ്രിയയെ നിലത്തു നിർത്തിക്കൊണ്ട് വിജയ് പറഞ്ഞു…
നിലത്തിറങ്ങിയ പ്രിയ വിജയുടെ കൈകൾ പിടിച്ചു കൊണ്ട് ചോദിച്ചു
“ഏട്ടാ കൈവേദനിക്കുണ്ടോ “
അതിനും അവൻ ഒരു ചിരി ആണ് സമ്മാനിച്ചത്.
“എന്ത് പറഞ്ഞാലും ദേ ആളെ മയക്കുന്ന ചിരി ഉണ്ടല്ലോ “
അവളെ ചേർത്ത് നിർത്തി നെറ്റിത്തടത്തിൽ അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ച ശേഷം അവൻ പറഞ്ഞു.
“ശ്രീക്കുട്ടി നീ എനിക്ക് ഒരിക്കലും ഒരു ഭാരം അല്ല…. നീ എന്റെ പ്രാണൻ ആണ് “
അവന്റെ വാക്കുകൾ അവളുടെ വെള്ളാരം കണ്ണുകളിൽ നനവ് പടർത്തി അത് മെല്ലെ നിറഞ്ഞു കവിളിലൂടെ താഴക്ക് ഒഴുകി.
“അയ്യെ …. ഇത് ഇപ്പൊ എന്തിനാ കരയുന്നെ “
അവളുടെ പൂർണേന്തു മുഖം കൈകളിൽ കോരിയെടുത്തു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ടവൻ ചോദിച്ചു…..
“അത്….. ഈ സ്നേഹം അനുഭവിക്കാൻ എന്ത് ഭാഗ്യം ആണ് ഈ നാശംപിടിച്ച ജന്മം ചെയ്‌തത് എന്ന് ആലോചിച്ചപ്പോ ”
“ദേ പെണ്ണെ….. ഇങ്ങനെ ഒക്കെ ചിന്തിച്ച നീ എന്റെന്ന് വാങ്ങും “
അവളുടെ ഇടുപ്പിൽ പിച്ചികൊണ്ട് അവൻ പറഞ്ഞു.
“ൽസ്സ്…….. ഹാ…… അച്ചേട്ടാ എനിക്ക് നോവുന്നു “
“നോവട്ടെ….. എന്നാലേ ഞാൻ എത്ര വേദനിച്ചു എന്ന് നിനക്ക് മനസ്സിലാവൂ ”
“ഏട്ടന് എങ്ങിനെ വേദനിച്ചു….. “
“അതെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുമ്പോ ഓർക്കണം അത് വന്നുപതിക്കുന്നത് എന്റെ ഹൃദയത്തിൽ ആണെന്ന് “