“അഹ് വാവ എന്താ കൊള്ളില്ലേ….. ഞാൻ എന്റെ ഭാര്യയെ ഇഷ്ടം ഉള്ളതൊക്കെ വിളിക്കും…. “
വിജയുടെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് ശ്രീ അവളുടെ അധരങ്ങൾ അവന്റെ പിൻകഴുത്തിൽ അമർത്തി….. വീണ്ടും അവളുടെ മുഖം അവൾ അവന്റെ തോളിൽ അമർത്തി അവനിൽ അലിഞ്ഞു ചേർന്നിരുന്നു…..
വിജയ് ഒരു ചെറുപുഞ്ചിരി ചുണ്ടിൽ ചാലിച്ച് വണ്ടി മലയുടെ മുകളിൽ കൊണ്ട് പോയി നിർത്തി…..
“അതെ….. വാവാച്ചി ഒന്ന് ഇറങ്ങിക്കെ…. ദേ നമ്മളെത്തിട്ടോ…. “
പ്രിയയുടെ കൈകളിൽ തഴുകികൊണ്ട് വിജയ് പറഞ്ഞു….
അവർ ഇരുവരും വണ്ടിയിൽ നിന്നും ഇറങ്ങി……..
“ശ്രീക്കുട്ടി…. ഇനി അങ്ങോട്ട് വണ്ടി പോകില്ല വാ നമുക്ക് നടക്കാം “
പ്രിയക്ക് നേരെ കൈ നീട്ടി കൊണ്ടവൻ പറഞ്ഞു….. അവൾ അവന്റെ കൈയിൽ പിടിച്ചു അവന്റെ ഒപ്പം നടന്നു….
“ഏട്ടാ….. “
“ഉം….. “
“അതെ “
മുകളിലേക്ക് പ്രിയയുടെ കൈയും പിടിച്ചു വലിച്ചു നടന്നു കൊണ്ടിരുന്ന വിജയ് ഒന്നും നിന്നു ശേഷം അവളുടെ മുഖത്തെ ഒരു ചെറുചിരിയോടെ നോക്കികൊണ്ട് ചോദിച്ചു.
“എന്താ പെണ്ണെ “
“ഒന്നുല്ല ഏട്ടാ ഞാൻ വെറുതെ “
“അല്ലല്ലോ എന്തോ ഉണ്ട്….. “
“ഇല്ല അച്ചേട്ടാ…… “
“ദേ പെണ്ണെ കളിക്കല്ലേ….. പറ ശ്രീക്കുട്ടി “
“അതില്ലേ….. “
“അഹ് അതുണ്ട് “
“കളിയാക്കല്ലേ അച്ചേട്ടാ “
“അതിന് ആര് കളിയാക്കി”
“പോ ഞാൻ മിണ്ടാതില്ല…. “
അവന്റെ കൈയിൽ നിന്നും പിടിവിട്ട് തിരിഞ്ഞു നിന്നു അവൾ കള്ളപരിഭവം നടിച്ചു
അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ട് മുകളിലേക്ക് നടന്നു….
“ന്നെ ഇറക്ക് അച്ചേട്ടാ ഇല്ലേൽ മ്മള് വീഴുംട്ടോ “
“ഹാ….. അനങ്ങാതെ ഇരിക്ക് പെണ്ണെ…. “
അവൾ അവന്റെ കഴുത്തിൽ കൈകൾ ചുറ്റി വിജയ് പറഞ്ഞത് അനുസരിച്ചു അവന്റെ കൈകളിൽ കിടന്നു.