പ്രിയ സാരി അലമാരിക്കടുത്തുള്ള ഡ്രസ്സ് വിരിക്കുന്ന സ്റ്റാൻഡിൽ സാരി തൂക്കിയ ശേഷം….. വിജയ്ക്ക് മാറാൻ ടീഷർട്ടും ട്രാക്‌സും എടുത്തു അവനരികിലേക്ക് എത്തി…….
“അച്ചേട്ടാ ദേ മാറാൻ ഉള്ളത് ഇവിടെ വെച്ചിട്ടുണ്ട്…… കേട്ടോ ”
“ഉം……. “
“ഒന്ന് എഴുന്നേറ്റെ……. ദേ ഏട്ടാ ഞാൻ താഴേക്ക് പോവുകാ……. “
അതും പറഞ്ഞു പ്രിയ അവനുള്ള ഡ്രസ്സ് കട്ടിലിൽ വെച്ചു കൊണ്ട്….. വാതിൽ തുറന്നു താഴേക്ക് പോയി……
പ്രിയ താഴേക്ക് പോയി കഴിഞ്ഞു ഓരോ കാര്യങ്ങൾ ആലോചിച്ചു കിടന്ന വിജയ് അറിയാതെ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വഴുതി വീണു……
ഉച്ചക്ക് ഊണ് കഴിക്കാൻ സമയം ആയപ്പോൾ പ്രിയ വിജയെ വിളിക്കാൻ മുകളിലേക്ക് പടികൾ കയറി….
“അഹ് ഏട്ടത്തി ഇത് എങ്ങോട്ടാ….. “
മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്ന വർഷ പ്രിയയോട് ചോദിച്ചു….
“അത് ഊണ് കഴിക്കാൻ ഏട്ടനെ വിളിക്കാൻ….. “
“ന്നാ ബാ….. ഞാനും വരാം….. ഒരു ചെറിയ പണി കൊടുക്കാൻ പറ്റിയാലോ “
പ്രിയയുടെ കൈയും പിടിച്ചു വലിച്ചു മുന്നോട്ട് പടികൾ കയറി കൊണ്ട് വർഷ പറഞ്ഞു.
“വർഷമോളെ….. “
“ഉം…. എന്താ ഏട്ടത്തി “
“അത്….. മോൾ എന്തിനാ എപ്പോഴും ഏട്ടനുമായി ഇങ്ങനെ വഴക്കിടുന്നെ “
പടികൾ കയറി മുകളിൽ എത്തിയ വർഷയെ പിടിച്ചു തന്റെ നേരെ നിർത്തിക്കൊണ്ട് പ്രിയ ചോദിച്ചു…..
“ഉം….. എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം…..? “
“അത് ഒന്നുമില്ലമോളെ ഞാൻ വെറുതെ…. നിങ്ങൾ എപ്പോ നോക്കിയാലും തല്ലുപിടിക്കുമ്പോ എന്തോ എനിക്കും ഒരു ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോവുകയാ “
“അയ്യെ അത്രേം ഉള്ളൂ…. ഇപ്പൊ എന്റെ പുന്നാരേട്ടത്തിക്ക് എന്താ വേണ്ടേ….. എപ്പോഴും തല്ലുപിടിക്കാൻ ഒരാളെ അല്ലെ…. അത് ഈ വർഷ ഏറ്റു….. ഏട്ടത്തി ഒന്ന് വേഗം വായോ….. നമുക്ക് ആ സാധനത്തിനെ എഴുന്നേല്പുകണ്ടേ “
“സാധാനോ…..? “
“ഏട്ടനെ….. “
“ഈ പെണ്ണ് എന്തൊക്കെയാ ഈ വിളിക്കുന്നെ….. “
“ഓഹ് ഇപ്പൊ അത്രേം ബഹുമാനം ഒക്കെ മതി….ഏട്ടത്തി ഒന്ന് വാ…. “
അങ്ങിനെ അവർ രണ്ടുപേരും വിജയുടേം പ്രിയയുടേം മുറിയിൽ എത്തി…….
മുറിയിൽ എത്തിയ ഇരുവരും വിജയ് ഉറങ്ങുന്നത് നോക്കി നിന്നു……..
“ഏട്ടത്തി…… ഞാൻ ഏട്ടനെ വിളികാം “
“ഉം…. ചെല്ല് “
പ്രിയ വർഷക്ക് അനുവാദം നൽകി……