രാഘവൻ…
അയാൾ കൈകൊണ്ട് എന്റെ ശരീരം വരിഞ്ഞു മുറുക്കി…എന്റെ ശരീരം വിറക്കാൻ തുടങ്ങി…… കാലുകളിൽ വീണ്ടും മരവിപ്പ്….
കാലുകളിൽ എന്തോ ഇഴഞ്ഞു കയറുന്ന പോലെ ഒരു തോന്നൽ….
ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി….
ഇരയെ കയ്യിലാക്കിയ വേട്ടക്കാരന്റെ ഭാവമായിരുന്നു അയാൾക്ക്…..
അയാളുടെ നെഞ്ചിലേക്ക് എന്നെ അടുപ്പിച്ചു….
എനിക്ക് അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കാം….
അയാൾ ചുറ്റും നോക്കുണ്ടായിരുന്നു….ഇരുട്ടിൽ ആരോ പതുങ്ങുന്ന പോലെ…
അയാളുടെ രോമങ്ങൾക്ക് വിയർപ്പിന്റെ നാറ്റമായിരുന്നു….
രൂക്ഷമായ ബീഡിയുടെ ഗന്ധമുണ്ട് അയാളുടെ ശ്വാസത്തിന്…
എന്റെ ചുണ്ടിലേക്ക് അയാൾ ബീഡി കറ പുരണ്ട ചുണ്ട് ചേർത്തു…
വെറ്റില മുറുക്കി ആ ചുണ്ടുകൾ വല്ലാതെ ചുവപ്പായിരുന്നു….
അയാൾ എന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു….
അയാളുടെ ബലിഷ്ഠമായ കൈകൾ എന്റെ ശരീരത്തിലൂടെ ഓടി….
എന്റെ കൈ കൊണ്ട് ഞാൻ അയാളെ തടയാൻ ശ്രെമിച്ചിരുന്നു.
നഖം കൊണ്ട് അയാളുടെ ശരീരം എവിടെയൊക്കെയോ മുറിഞ്ഞു…..
പെട്ടന്ന് അയാൾ പിടി വിട്ടു……
എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് നാഗത്തറയിലേക്ക് അയാൾ വീണു…
അയാളുടെ വായയിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു…
ഞാൻ പിന്നിലേക്ക് മാറി…… ചുറ്റും തണുത്ത കാറ്റ് വീശിതുടങ്ങി….
താഴെ വീണ മൊബൈൽ ഫോൺ ഞാൻ തിരഞ്ഞു…..
താഴെ ഒരിലയുടെ മുകളിൽ കുറെ മഞ്ചാടി കുരുവിന്റെ കൂടെ എന്റെ ഫോൺ കിടക്കുന്നത് ഞാൻ കണ്ടു….ഫോൺ കയ്യിൽ എടുത്ത്
കാവിന്റെ അടുത്തുള്ള ആമ്പൽ കുളത്തിലേക്ക് ഞാൻ നടന്നു….
അയാളുടെ ബീഡിയുടെ ഗന്ധം എന്റെ ശരീരം വിട്ടു പോയില്ല…..
ആമ്പൽ കുളത്തിൽ ഞാൻ ഒന്ന് മുങ്ങി കുളിച്ചു…. മനസ്സും ശരീരവും തണുത്തു…..എന്തൊക്കെയോ മാറ്റം സംഭവിച്ച പോലെ ഒരു തോന്നൽ… ..
പിന്നീട് ഞാൻ കാവിലേക്ക് നോക്കിയില്ല….
പക്ഷെ അവിടെ കാവിൽ ഒരു അട്ടഹാസം ഞാൻ കേട്ടിരുന്നു….
തറവാടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ തിരിഞ്ഞു വയലിലേക്ക് നോക്കി…. അവിടെ ആ ഏറുമാടത്തിലെ മണ്ണെണ്ണ വിളക്ക് കാണാതെയായിരിക്കുന്നു….
വീശുന്ന കാറ്റിന് ഇപ്പോഴും നല്ല തണുപ്പാണ്…..