‘മോൾക്ക് അറിയുമോ ഈ അമാവാസിയുടെ പ്രേത്യേകത….
ഇന്നാണ് ജാനകി മരിച്ചത്…. അല്ല കൊല്ലപ്പെട്ടത്…..
മോൾ കണ്ടില്ലേ ജാനകിയെ…..അവിടെ സർപ്പക്കാവിൽ..’
ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്തു സംസാരിച്ചുതുടങ്ങി..
‘നിങ്ങൾ…നിങ്ങൾ ആരാ എന്തിനാ ഇവിടെ വന്നത്……’
‘ഞാൻ പറഞ്ഞില്ലേ അത്…എനിക്ക് വേണ്ടത് നിന്നെയാണ് ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ കന്യകയെ… ഒരേഒരു കന്യകയെ …’
വീണ്ടും നിശബ്ദത…
തുറന്ന് കിടന്ന ജനാലയിലൂടെ തണുപ്പ് മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു …അന്തരീക്ഷം വല്ലാതെ തണുത്തു
ചുറ്റും നിശബ്ദത മാത്രം.. ചീവീടുകളുടെ മർമ്മരം ഇപ്പോൾ കേൾക്കാനില്ല….
എന്റെ ശരീരം ഒന്ന് വിറച്ചു…ഞാൻ വീണ്ടും അവിടെ നിന്നും അനങ്ങാൻ ശ്രമിച്ചു പക്ഷെ നിരാശയായിരുന്നു ഫലം….
മുറിക്കുള്ളിൽ ഞാൻ ശ്വാസമെടുക്കുന്നതിന്റെ ശബ്ദം മാത്രം….
മരവിപ്പ് മാറിതുടങ്ങിയിരിക്കുന്നു…
പെട്ടന്ന് ആ രൂപം എന്റെ മുഖത്തിന്റെ അടുത്തേക്ക് വന്നു….
ഒന്നേ നോക്കിയുള്ളൂ….
ഞാൻ പിന്നിലേക്ക് മാറി… എന്റെ ബോധം പോയി…..
ഞാൻ ഞെട്ടി ഉണർന്നു…..
കണ്ണുകൾ വീണ്ടും വീണ്ടും അടഞ്ഞു പോകാൻ തുടങ്ങുന്നു… കൺപോളകൾക്ക് വല്ലാത്തൊരു ഭാരം പോലെ…..
ഞാൻ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രേമിച്ചു…..
അപ്പോഴേക്കും കറന്റ് വന്നിരുന്നു…
ഞാൻ ചുറ്റും നോക്കി.. ഇല്ല മുറിയിൽ ആരുമില്ല…
എല്ലാം എല്ലാം ഒരു സ്വപ്നം പോലെ….
ഇനി എല്ലാം എന്റെ തോന്നൽ ആകുമോ….
എന്തോ ഇപ്പോൾ വല്ലാത്തൊരു ഉന്മേഷവും ധൈര്യവും….
ഞാൻ ഫോൺ എടുത്ത് കുത്തിയിട്ടു….
ഫോൺ ചാർജ് അകാൻ കുറച്ചു സമയം കാത്തിരുന്നു….ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞു….
സമയം 2 മണിയോട് അടുത്തിരുന്നു…