പ്രാതൽ എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്. അഞ്ജലിയും ആതിരയും എന്നെ കണ്ടതും അമ്മാവാ എന്ന് പറഞ്ഞു കെട്ടിപിടിച്ചു. എന്നെയും അവർക്കു വലിയ കാര്യം ആയിരുന്നു.
പ്രാതൽ കഴിഞ്ഞു ഉടൻ തന്നെ ഞങ്ങൾ ആശുപതിയിലേക്കു തിരിച്ചു.
അമ്മാമയെ കണ്ടതും നന്ദുട്ടി ഓടിച്ചെന്ന് അരികിൽ ഇരുന്നു. അവളെ കണ്ടതും അമ്മമ്മ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു.
“എല്ലാവരേയും ഈ അമ്മാമ ബുദ്ധി മുട്ടിച്ചല്ലേ” എന്നെ നോക്കി യാണ് അമ്മാമ പറഞ്ഞത്.
“അയ്യോ അങ്ങനെ ഒന്നും ഇല്ല” ഞാൻ മറുപടി പറഞ്ഞു.
“ഇപ്പോൾ എങ്ങെനെയുണ്ട്?” ഞാൻ ചോദിച്ചു.
“അതിനു എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവൻ ഒപ്പിച്ച പണിയല്ല” ശ്രീധരനെ ചൂടികാണിച്ചു അമ്മാമ പറഞ്ഞു.
“ഞാൻ പോയി ഡിസ്ചാജ് കാര്യങ്ങൾ എക്കെ നോക്കട്ടെ” എന്ന് പറഞ്ഞു ശ്രീധരൻ പുറത്തേക്കു പോയി.
“പിന്നെ വിശേഷങ്ങള് ഒക്കെ പറയി” നന്ദുട്ടിയെ ചേർത്ത് ഇരുത്തി അമ്മാമ ചോദിച്ചു. “പഠിത്തം എക്കെ എങ്ങെനെ പോകുന്നു മൊളൂന്റെ”
“വിശേഷം ഒന്ന് ഇല്ലാ അമ്മമ്മേ. പഠിത്തം ഒക്കെ നല്ലപോലെ പോകുന്നു”
“അമ്മാമ അറിഞ്ഞു മോൾടെ കോൺഫറൻസ് കാര്യം എക്കെ. അമ്മ പറഞ്ഞു.”
എന്നെ നോക്കി അമ്മാമ തുടർന്നു.
“ഇന്ന് വൈകുന്നേരം തിരിച്ചാലും നാളെ ഉച്ചയാകുമ്പോൾ എത്തില്ല നിങ്ങൾ ബാംഗ്ലൂർക്കു. മറ്റന്നാൾ അല്ലെ നന്ദുട്ടി നിന്റെ കോൺഫറൻസ്”
“അതൊന്നും സാരമില്ല അമ്മമ്മേ. അമ്മാമ ഇങ്ങെനെ ഇരിക്കുമ്പോൾ ഞാൻ പോകുന്നില്ല.” നന്ദുട്ടി പറഞ്ഞു.
“എനിക്ക് ഒരു കുഴപ്പവും ഇല്ലാ എന്റെ കുട്ടിയെ. നീ പോയില്ലെലാ അമ്മാമക്ക് വിഷമം ആകുന്നത്. എന്റെ മോൾ പോയിട്ട് നല്ലപോലെ കോൺഫറൻസ് ഏക്കെ കൂടിയിട്ടു എല്ലാവരേയും കണ്ടിട്ടു വാ. അമ്മമ്മ ഇവിടെത്തെ കാണും”.
എന്നിട്ടു എന്നെ നോക്കി തുടർന്ന്.
” ഇവളെ കൊണ്ട് പോകുവല്ലേ. വേണമെങ്കിൽ ഞാൻ ഡ്രൈവറെ വിടാം.”
“ഡ്രൈവർ ഒന്നും വേണ്ട. ഞാൻ ഓടിച്ചോളാം” ഞാൻ മറുപടി പറഞ്ഞു.
“എന്നാൽ നിങ്ങൾ രണ്ടാളും പോയി വാ. ഞാൻ ഇവിടെ അമ്മേടെ അടുത്ത് നിന്നോളാം” ലക്ഷ്മി പറഞ്ഞു.
“അതെ അവൾ ഇവിടെ നിൽക്കട്ടെ. നിങ്ങൾ പോയിട്ട് വരൂ. അഞ്ചാറ് ദിവസത്തെ കാര്യം അല്ലെ ഉള്ളു.” അമ്മാമ പറഞ്ഞു.
അപ്പോഴേക്കും ശ്രീധരൻ മുറിയിലേക്ക് കേറി വന്നു.
“നമുക്ക് ഉടനെ തന്നെ ഇറങ്ങാം കേട്ടോ. എല്ലാം സെറ്റിൽ ചെയ്തു”
11 മണിയോടടുത്തു ഞങ്ങൾ എല്ലാവരും ശ്രീമംഗലം തറവാടിൽ എത്തി ചേർന്നു. നന്ദുട്ടി അമ്മമ്മയുടെ കൂടെ തന്നെ ഉണ്ടായിരുന്നു മുഴുവൻ സമയവും.