”ഞാൻ ഒന്നുകൂടി ഒഴിക്കാൻ പോവ്വാ ,വേണോ ,…”
എന്‍റെ ഗ്ലാസിൽ പകുതി ബാക്കിയുണ്ട് ,ഞാനതു അവരെ കാണിച്ചു….
” നിന്നോട് ഇതെല്ലാം ഒന്ന് തുറന്നു പറയാൻ കുറെയായി വിചാരിക്കുന്നു , എനിക്കറിയാം ഏതു നിമിഷവും അവർ എന്നെ അവസാനിപ്പിക്കും…അതിനു മുന്നേ ഒരു തവണ മനസ്സ് തുറന്നൊന്നു സംസാരിക്കണം ,ചത്ത് മലച്ചു കിടക്കുമ്പോൾ ആ കൂത്തിച്ചി മോള് ചത്ത് കിടക്കണ കണ്ടില്ലേ എന്ന് എല്ലാവരും പറയുമ്പോൾ നീയെങ്കിലും ഒന്ന് …… , …വെറുത്തു ആട്ടിപ്പായിക്കുമെന്നു പേടിച്ചായിരുന്നു ഇത്ര നാൾ…ഇപ്പൊ ഇതിന്‍റെ ബലം കൂടിയുണ്ടല്ലോ മനസ്സിന് ,”
അവർ മദ്യം നിറച്ച ഗ്ലാസ് ഉയർത്തി കാട്ടി………..
ഞാൻ പറഞ്ഞു തീർത്തില്ലല്ലോ അല്ലേ , ……ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞു കാണും …ക്ലാസ്സിൽ പോയ മോള് വന്നില്ല ,അവളുടെ അച്ഛൻ ആകെ പരിഭ്രമിച്ചു കൂട്ടുകാരികളെയൊക്കെ വിളിച്ചു ചോദിച്ചു ,ആർക്കും ഒരു വിവരവും ഇല്ല…എന്റെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നറിയാതെ രാത്രി കഴിച്ചു രാത്രി മുഴുവൻ തിരക്കി നടന്നു ,പെൺകുട്ടിയല്ലേ പുറത്തറിഞ്ഞാൽ അവളുടെ ഭാവി ? എങ്കിലും രാവിലെ പോലീസ്‌റ്റേഷനിൽ പരാതി കൊടുക്കാൻ ഒരുങ്ങി ഇറങ്ങുമ്പോൾ അവൻ ആ നാറി കാറിൽ എന്‍റെ മോളെ വീടിനു മുന്നിൽ കൊണ്ടിറക്കുന്നു , പറയാതെ തന്നെ എനിക്കറിയാമായിരുന്നു എന്താണ് സംഭവിച്ചതെന്ന്…കരഞ്ഞു കൊണ്ട് ഓടി ചെന്ന എന്നെയൊന്നു രൂക്ഷമായി നോക്കി എന്റെ വേണി മോള് അകത്തേക്ക് കയറി പോയി..”
അവരാ രംഗം കണ്മുന്നിൽ കാണുന്ന പോലെ മുഖമാകെ വരിഞ്ഞു മുറുകി ..
അവന്റെ മുഖത്ത് വിജയിച്ചവന്റെ ചിരിയുണ്ടായിരുന്നു ,ദുബായിയിലെ ഷെട്ടിയെ അറിയില്ലേ നീ ,അങ്ങേർക്ക് സ്‌കൂൾ യൂണിഫോമിൽ സീല് പൊട്ടാത്ത ഒന്നിനെ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി ,അറിയാലോ അയാളുടെ കമ്പനിയുമായുള്ള ഡീലിലാ ഗാർമെൻറ്സ് യൂണിറ്റ് നിലനിൽക്കുന്നത് ,അപ്പൊ പിന്നെ അയാൾ ഒരു ആഗ്രഹം പറയുമ്പോൾ സാധിച്ചു കൊടുത്തല്ലേ പറ്റു ,സൊ അതിനാണ് ഒരു രാത്രി നിന്റെ മോളെ ചോദിച്ചത് , നിനക്കപ്പോൾ ……? എന്റെ സ്വഭാവം അറിയാമല്ലോ ,പണമാണ് എനിക്ക് മുഖ്യം,അത് നേടാൻ എന്നെ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത് നിന്നെപോലുള്ളവളുമാരുടെ അരക്കെട്ടാ ,അത് കൊണ്ട് നീ തന്നില്ലെങ്കിലും ഇന്നലെ ഞാനവളെ അങ്ങ് കൊണ്ട് പോയി ,അയാള് ഹാപ്പി ,രാത്രി തന്നെ പുതിയ ഓർഡർ സൈൻ ചെയ്തു തന്നു , ആ സന്തോഷത്തിൽ ഞാനും നിന്റെ മോളൊയൊന്ന് …….ഹ ഹ പക്ഷെ നിന്റെ മോള് മിടുക്കിയാണ് ,ബലമായിട്ടാണെങ്കിലും രണ്ടു പെഗ്ഗ് അകത്തു ചെന്നതോടെ .. കണ്ടു നോക്ക് പെർഫോമൻസ്…. അയാൾക്ക് മതിയായിട്ടില്ല അടുത്ത തവണ മൂന്നാലു ദിവസം റിസോർട്ടിൽ തങ്ങാനാ പ്ലാൻ ,ചോദിക്കാനൊന്നും നിൽക്കില്ല ,ആദ്യമേ പറഞ്ഞേക്കാം …