ഞാൻ പതിയെ പറഞ്ഞു.
“ശോ..”
അവൾ സ്റ്റിയറിങ്ങിൽ പതിയെ കൈകൊണ്ട് ഇടിച്ചു .
“മ്മ്..ഓക്കേ ഓക്കേ ..അതുപോട്ടെ നീ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ലല്ലോ ..?”
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളെന്നോട് ചോദിച്ചു .
“ഇല്ല “
ഞാൻ അപ്പോഴാണ് ആ കാര്യം ഓർക്കുന്നത് .
“മ്മ്…എന്ന ഇറങ്ങു..ഇവിടെ എവിടന്നേലും വാങ്ങാം “
മഞ്ജു അതും പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി . അവളുടെ ചുരിദാറിന്റെ പുറം ഭാഗം സീറ്റിൽ ചാരി ഇരുന്നു ചുളിഞ്ഞു തുടങ്ങിയിട്ടുണ്ട്.! ഷാൾ നേരെയിട്ടു കൊണ്ട് മഞ്ജു പുറത്തിറങ്ങി .
ഞാൻ മഞ്ജുസിനു പിന്നാലെ ഇറങ്ങി . അവൾ ഒരു .ഏ.ടി.എം .കൗണ്ടറിനു മുൻപിൽ ആണ് കാർ നിർത്തിയിരുന്നത് . വണ്ടിയുടെ ഡാഷ് ബോർഡിനുള്ളിൽ നിന്നു പേഴ്സും എടുത്താണ് മഞ്ജു ഇറങ്ങിയത് . അതുമായി അവൾ കൗണ്ടറിനു ഉള്ളിലേക്ക് കയറി . ക്യാഷ് പിൻവലിച്ചു അത് പേഴ്സിൽ തന്നെ ഇട്ടുകൊണ്ട് തിരിച്ചു വന്നു .
അത്രയും നേരം പുറത്തെ വെയിലും കൊണ്ട് കാറിൽ ചാരി നിൽക്കുന്ന എന്റെ അടുത്തായി അവൾ വന്നു . സമയം മൂന്നു മണി ആകാൻ പോകുന്നതേ ഉള്ളു .
“അല്ല മോനെ..നിന്റെ റിലേറ്റീവ്സ് ഒന്നും ഈ ഭാഗത്തു ഇല്ലല്ലോ അല്ലെ “
അവളെന്റെ അടുത്ത് വന്നു രഹസ്യമായി തിരക്കി..
“ഇല്ല എന്തെ ?”
ഞാൻ അത്ഭുതത്തോടെ തിരക്കി..
“അല്ല..കഷ്ടകാലത്തിനു നമ്മളെ രണ്ടിനേം കൂടി ആരെങ്കിലും കണ്ടിട്ട് പൊല്ലാപ്പാകുമോ എന്ന് വിചാരിച്ചിട്ട് ചോദിച്ചതാ..എന്റെ ഫ്രണ്ടിന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ട് “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഏയ് അങ്ങനെ ആരുമില്ല “
ഞാൻ ചിരിയോടെ പറഞ്ഞു.
“എന്ന ബാ “