“അവിടെ ഒന്നുമില്ലെങ്കിലും ഞാനില്ലേ നിന്റെ കൂടെ ..അത് പോരെ “
മഞ്ജു വളരെ റൊമാന്റിക് ആയി പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്തൊരു അനുഭൂതി ..അതെ..ഇനി വരണ്ടുണങ്ങിയ മരുഭൂമിയിലേക്കാണ് പോകുന്നതെങ്കിലും മഞ്ജുസ് കൂടെ ഉണ്ടെങ്കിൽ അവിടെയും ജലബാഷ്പം തെളിയും !
“ഉവ്വ …”
ഞാൻ പതിയെ പറഞ്ഞു..
“ഊട്ടി പിടിച്ചാലോ ..അവിടന്ന് അധികം ദൂരമില്ലെന്ന എന്റെ ഒരു ഓര്മ ..”
മഞ്ജുസ് പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു,,
“ആഹ്…അത് നല്ല ഐഡിയ ആണ് ..അവിടെ ആകുമ്പോ നല്ല തണുപ്പാ “
ഞാൻ പെട്ടെന്ന് ഒന്ന് മൂഡായി കൊണ്ട് പറഞ്ഞു.
“അതുകൊണ്ട് ?”
മഞ്ജു ഒന്നുമറിയാത്ത പോലെ എന്നെ നോക്കി..
“അതാവുമ്പോ നല്ല സുഖം അല്ലെ..മഞ്ജുസിനെ കെട്ടിപിടിച്ചു നടക്കാലോ”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു..
“അയ്യടാ …തണുപ്പടിച്ചാൽ നിന്റെ മറ്റേ അസുഖം കൂടും അങ്ങനെ പറ “
മഞ്ജു എന്നെ കളിയാക്കികൊണ്ട് വണ്ടി വിട്ടു . അതിവേഗം നിരത്തിലൂടെ അത് ഒഴുകി …
ഉച്ചയോടെ ഞങ്ങൾ പാലക്കാട് ഭാഗത്തു എത്തി . പോകും വഴി ഒറ്റപ്പാലം എത്തിയപ്പോൾ മഞ്ജു സ്വന്തം നാടിനെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ വാചാല ആയി . ഉച്ചക്ക് പാലക്കാടു ടൗണിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി .പോകും വഴി മഞ്ജുവും ഞാനും കലപില സംസാരിച്ചുകൊണ്ട് ഇരുന്നു ..പരസ്പരം കളിയാക്കിയും വഴക്കിട്ടും വണ്ടി നീങ്ങി…
കോയമ്പത്തൂർ- മേട്ടുപ്പാളയം -കൂനൂർ വഴി ഊട്ടി ആയിരുന്നു ഞങ്ങളുടെ പ്ലാൻ ! ഒന്നര മണിക്കൂറിനകം ഞങ്ങൾ പാലക്കാട്ടു നിന്നും കോയമ്പത്തൂർ എത്തി . കോയമ്പത്തൂർ എത്തിയപ്പോൾ മഞ്ജു കാർ നിർത്തി .
കയ്യും കാലുമൊക്കെ കഴച്ച പോലെ എന്നെ നോക്കി !
“എന്താ മഞ്ജുസേ?”
ടൗണിലെ തിരക്ക് കഴിഞ്ഞു ഒരു സൈഡിലോട്ടായി റോഡിനു ഓരം ചേർന്ന് വണ്ടി നിർത്തിയ അവളെ നോക്കി ഞാൻ ചോദിച്ചു .
“നീ വണ്ടി എടുക്കോ?”
അവളെന്നെ നോക്കികൊണ്ട് പ്രതീക്ഷയോടെ ചോദിച്ചു .
“എനിക്കത്ര പരിചയം ഇല്ല ..പിന്നേ ലൈസൻസ് വീട്ടിലാ “