മഞ്ജു എന്റെ നെറുകയിൽ തഴുകികൊണ്ട് ഉറക്ക പിച്ചോടെ പറഞ്ഞു . അതും പറഞ്ഞു അവൾ ചെരിഞ്ഞു കിടന്നു. ഞാനവളുടെ ദേഹത്തേക്ക് കൈ എടുത്ത് ഇട്ടു എന്നിലേക്ക് അവളെ അടുപ്പിച്ചു കിടത്തി ! അവളുടെ മണവും ചൂടും അറിഞ്ഞു ഞാനെപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.
രാവിലെ മൂടിപ്പുതച്ചു ഉറങ്ങുന്ന എന്നെ മഞ്ജുവാണ് വിളിച്ചു എഴുനേൽപ്പിച്ചത്…
“എണീക്ക്..കവിൻ…ഡാ “
എന്റെ ചന്തിക്കു തട്ടി മഞ്ജു വിളിച്ചു .
അവൾ കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് ഒകെ മാറിയുള്ള നിൽപ്പാണ് . ഒരു മഞ്ഞ ചുരിദാറും കറുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . മഞ്ഞയിൽ കറുത്ത നിമ്രോഇടറി വർക്കുകൾ ഉള്ള കാഴ്ചക്ക് മനോഹരമായ ചുരിദാർ !
അതിനു മീതെ കൂടി മഞ്ജുസ് ഇന്നലെ വാങ്ങിച്ച ജാക്കറ്റ് കൂടി അണിഞ്ഞിട്ടുണ്ട് .
“എന്താ അമ്മ ഞാൻ കുറച്ചൂടെ കിടന്നോട്ടെ “
ഞാൻ വീട്ടിൽ ആണെന്നുള്ള ഓർമയിൽ മഞ്ജുവിന്റെ കൈ തട്ടികൊണ്ട് പറഞ്ഞു.
“അച്ചോടാ…”
മഞ്ജു പറഞ്ഞു കൊണ്ട് പുതപ്പു വലിച്ചു മാറ്റി…അതോടെ ഞാൻ ഞെട്ടി എഴുനേറ്റു. ആ സമയമാണ് ഇത് ഊട്ടി ആണെന്നും ഇന്നലെ മഞ്ജുസിന്റെ കൂടെ വന്ന കാര്യവും എല്ലാം ഓർമ വന്നത്..
“നീ പെട്ടെന്ന് റെഡി ആവ് എന്തായാലും വന്നില്ലേ..ഒന്ന് ചുറ്റി അടിക്കാം “
മഞ്ജു അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന എന്നോടായി പറഞ്ഞു.
“മ്മ്…റെഡി ആവാൻ ഒന്നുമില്ല..ഒന്ന് കക്കൂസിൽ പോണം..പല്ലു തേക്കണം..അത്രേ ഉള്ളു “
ഞാൻ പുതപ്പു അരയിൽ നിന്നും എടുത്തു മാറ്റി എഴുനേറ്റുകൊണ്ട് പറഞ്ഞു..
“കുളിക്കുന്നില്ലേ ?”
മഞ്ജു എന്നോടായി തിരക്കി..
“എനിക്ക് വട്ടൊന്നും ഇല്ല “
രാവിലെ തന്നെ അത്യാവശ്യം കുളിരുണ്ട് ..അതോർത്തു ഞാൻ പറഞ്ഞു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി.
മഞ്ജു ഞാൻ തിരിച്ചു വരുമ്പോൾ മൊബൈലും നോക്കി ഇരിപ്പാണ് ..
ഞാനവളുടെ മുൻപിൽ വെച്ചു തന്നെ മടിയൊന്നും വിചാരിക്കാതെ പാന്റും ഷർട്ടുമൊക്കെ ഊരി. ഷഡി മാത്രം ഇട്ടു നിക്കുന്ന എന്നെ മഞ്ജു കസേരയിൽ ഇരുന്നു ഒളി കണ്ണിട്ടു നോക്കി..
“ആ അടിയിലുള്ളത് കൂടി മാറ്റെട തെണ്ടി ..ഇന്നലെ രാവിലെ വലിച്ചു കയറ്റിയതല്ലേ “