“ഒന്നുമില്ല”
ഞാൻ പതിയെ പറഞ്ഞു .
“അപ്പൊ ഞാൻ പറഞ്ഞ കാര്യം ..?”
അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“അത് വേണോ..?”
ഞാൻ നിരാശയോടെ അവളെ നോക്കി.
“വേണം…നോ കാളിങ് ആൻഡ് നോ മെസ്സേജിങ്…ഓക്കേ “
മഞ്ജു ചിരിയോടെ എന്നെ നോക്കി.
“മ്മ്…ഓക്കേ ..”
ഞാൻ നിരാശയോടെ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു. അവളതു കണ്ടു അടക്കി പിടിച്ചു ചിരിച്ചു കൊണ്ട് ഷാൾ ഉയർത്തി വാ പൊത്തി.
പിന്നെ കോഫി കപ്പ് എടുത്തു പതിയെ കുടിച്ച് തുടങ്ങി . പിന്നാലെ ഞാനും .
“മ്മ്…നീ പഠിക്കാൻ കഴിവുള്ള ആളാണ് ..അപ്പൊ അതിലും കുറച്ചൊക്കെ സിൻസിയർ ആവണം…”
മഞ്ജു അല്പം കോഫീ നുണഞ്ഞുകൊണ്ട് പറഞ്ഞു .
ഞാൻ കോഫി കപ്പ് ചുണ്ടോടു ചേർത്ത് പിടിച്ചുകൊണ്ട് തന്നെ അവളെ നോക്കി . പക്ഷെ ഒന്നും മിണ്ടാൻ പോയില്ല .
ഞാൻ അവളുടെ കയ്യിലിരിക്കുന്ന കോഫീ കപ്പിലേക്കാണ് ശ്രദ്ധിച്ചത്. മഞ്ജുസ് കുടിച്ചു പാതി ആകാറായി..അതൊന്നു എക്സ്ചേഞ്ച് ചെയ്യാൻ വല്ല വഴിയും ഉണ്ടോ ! ഞാൻ ശ്രദ്ധിക്കുന്നത് മഞ്ജുവും അറിയുന്നുണ്ട് .
“ആ കോഫില് മധുരം എങ്ങനെയാ ?”
ഞാൻ വെറുതെ ഒരു നമ്പർ ഇട്ടു.
“സാധാരണ പോലെ തന്നെ “
മഞ്ജു ചിരിയോടെ പറഞ്ഞു.
“മ്മ്..ഇത് സ്വല്പം കയ്പ്പാണല്ലേ”
ഞാൻ ഒന്നുടെ നുണഞ്ഞുകൊണ്ട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു .
പിന്നെ എന്റെ ഉദ്ദേശം മാനസിലായെന്ന പോലെ ചുറ്റും നോക്കി .പിന്നെ അവളുടെ കപ്പ് സൗസെറിലേക്ക് വെച്ച് എന്നെ നോക്കി ..
ഞാൻ പ്രതീക്ഷയോടെ മഞ്ജുസിനെ നോക്കി . അവൾ ചിരിച്ചുകൊണ്ട് അത് എന്റെ അടുത്തേക്ക് നിരക്കി. കാമുകി കാമുകന്മാരെ പോലെ ഞങ്ങൾ പരസപരം നോക്കി പുഞ്ചിരിച്ചു .അവൾ എന്റെ മുൻപിലേക്ക് നിരക്കി വെച്ച കോഫി ഞാൻ വാങ്ങിക്കൊണ്ട് എന്റേത് അവൾക്കു നേരെ നിരക്കി കൊടുത്തു.