മഞ്ജു ഗൗരവത്തിൽ , ശബ്ദം താഴ്ത്തി പറഞ്ഞു .
ഞാൻ പെട്ടെന്ന് ഒന്ന് വല്ലാതെ ആയി.
“അതെന്താ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കസേരയിൽ ചാരി നിവർന്നാണ് ഇരിക്കുന്നത് .
“വേണ്ട അത് തന്നെ ..”
മഞ്ജു കടുപ്പിച്ചുകൊണ്ട് പറഞ്ഞു.
“കാര്യം ?”
ഞാൻ ചോദിച്ചു.
“നോക്ക് കവിൻ ..കാര്യം ഒകെ ശരി..പക്ഷെ ഇടക്കൊക്കെ നമ്മള് സീരിയസ് ആകണം .അടുത്ത വീക്ക് കഴിഞ്ഞാ നിങ്ങള്ക്ക് എക്സാം അല്ലെ ..നീ വല്ലോം പഠിക്കുന്നുണ്ടോ?”
മഞ്ജു പെട്ടെന്ന് ലെക്ചർ മഞ്ജു നവീൻ ആയികൊണ്ട് പറഞ്ഞു. സോറി ..മഞ്ജു വേണുഗോപാൽ ! ഭർത്താവു ആയി ഡിവോഴ്സ് കേസ് നടക്കുക ആണല്ലോ..അപ്പൊ അച്ഛൻ കൂടെ ഇരിക്കട്ടെ !
ഞാൻ അത് കേട്ടതും സർവ മൂടും പോയ അവസ്ഥയിൽ ആയി.
“മ്മ്…പഠിക്കണം “
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“എന്ന് ..ഇനി കഴിഞ്ഞിട്ടാണോ ?”
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .
“നീ ഇനി എക്സാം കഴിയും വരെ എന്നെ വിളിക്കരുത് ..ഞാൻ കാരണം നിന്റെ ശ്രദ്ധ മാറി പോകരുത്..അറിഞ്ഞോ അറിയാതെയോ ഒക്കെ ഞാനും നിന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് “
മഞ്ജു മടിച്ചു മടിച്ചു പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.
അപ്പോഴേക്കും കോഫീ എത്തി. ഞങ്ങളുടെ മുൻപിലേക്ക് കപ്പും സൗസറും നീക്കി വെച്ച് തന്നു അവൻ കഴിക്കാൻ എന്തെങ്കിലും വേണോ എന്നാവശ്യപ്പെട്ടു . മഞ്ജു വേണ്ടെന്നു പറഞ്ഞതോടെ അവൻ പിൻവാങ്ങി.
വെളുത്ത കപ്പിൽ തവിട്ടു നിറത്തിൽ കോഫി..അതിന്റെ മീതെ വരഞ്ഞുണ്ടാക്കിയ പോലെ ലവ് / ഹാർട്ട് സിംബൽ ! ഞാൻ അതിലേക്കു നോക്കി മഞ്ജുവിനെ ഒന്ന് മുഖം ഉയർത്തി നോക്കി .
“മ്മ്..എന്താ ?”
അവളെന്നെ നോക്കി കൊണ്ട് ചോദിച്ചു.