ഞാൻ തിരിച്ചു ചോദിച്ചു.
“കോഫീ കുടിക്കാം ..”
മഞ്ജു പറഞ്ഞുകൊണ്ട് വണ്ടി പെട്ടെന്ന് ഒരു കോഫീ ഷോപ്പിനു മുൻപിലേക്ക് ടേൺ ചെയ്തുകൊണ്ട് നിർത്തി. അത് കണ്ടുകൊണ്ട് തന്നെ , അല്ലെങ്കിൽ മനസിൽ വെച്ചുകൊണ്ട് തന്നെയാണ് മഞ്ജു എന്നോട് കോഫിയുടെ കാര്യം തിരക്കിയത് എന്നെനിക് തോന്നി ..
മഞ്ജു വണ്ടി ഓഫ് ചെയ്തു .സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഷാൾ നേരെയിട്ടു എന്നെ നോക്കി .
“ഇറങ്ങുന്നില്ല ?”
അവളെന്നോടായി ചോദിച്ചു .
“മ്മ്..”
ഞാൻ മൂളികൊണ്ട് ഇറങ്ങി. ടൌൺ എത്തുന്നതിനു തൊട്ടു മുൻപേയുള്ള അത്യാവശ്യം ഫേമസ് ആയ കോഫി ഷോപ് ആണ്,കഫേ കോഫി ഡേ ഒകെ പോലത്തെ ഒരു സെറ്റ് അപ്പ്. നല്ല ഇന്റീരിയറും സെർവിസും ഒകെ ആയി ക്ലെച് പിടിച്ചു വരുന്നു, പുറമെ നിന്നു നോക്കിയാൽ മൊത്തം കറുപ്പ് ഗ്ലാസ്സുകളുടെ മയം ആണ് , ഉള്ളിലെ കാര്യങ്ങളൊന്നും കാണില്ല .അവൾ പിന്നാലെ പേഴ്‌സ് എടുത്തിറങ്ങി. അത് ഇടം കയ്യിൽ പിടിച്ചുകൊണ്ട് അവൾ മുൻപേ നടന്നു . പിന്നാലെ ഞാനും ! ഞങ്ങൾ ഷോപ്പിലെ അധികം ആളില്ലാത്ത ഒരു മൂലയിൽ സ്ഥാനം പിടിച്ചു . കോഫീ മാത്രമല്ല കൂൾബാർ , സ്നാക്സ് , ബേക്കറി ഐറ്റംസ് എല്ലാം അവിടെ ലഭിക്കും .
ഒരു പയ്യൻ ഓർഡർ എടുക്കാൻ വന്നപ്പോൾ ഓപ്പോസിറ്റ് ഇരുന്ന മഞ്ജു എന്നെ നോക്കി .
“എന്തായാലും മതി “
ഞാൻ പതിയെ പറഞ്ഞു.
“ടു കാപ്പച്ചീനോ”
മഞ്ജു പതിയെ പറഞ്ഞു. അവൻ തലയാട്ടികൊണ്ട് എന്നെ ഒന്ന് നോക്കികൊണ്ട് പോയി . എന്റെ സെറ്റ് അപ്പ് ആണെന്ന പോലെ അവന്റെ ഒരു ഇളിഞ്ഞ ചിരി കണ്ടപ്പോൾ ഒന്ന് ഇട്ടുകൊടുക്കാൻ ആണ് തോന്നിയത് .
ഞാൻ കൈകൾ മുൻപിലെ ടേബിളിലേക്കു എടുത്തു വെച്ച് കൂട്ടിപിണച്ചു മഞ്ജുവിനെ നോക്കി.
“ഇനി പറ ..എന്താ കാര്യം..കുറെ നേരം ആയല്ലോ “
ഞാൻ അവളോടായി തിരക്കി.
“മ്മ്…പിന്നെ നീ ഈ ഇടക്കിടക്ക് ഉള്ള ഫോൺ വിളിയും മെസ്സേജിങ്ങും ഒന്നും ഇനി വേണ്ടാട്ടോ “