“അവളെന്നോട് എല്ലാ വേണ്ടാതീനവും ഷെയർ ചെയ്യും…താല്പര്യമില്ലെങ്കിലും ചുമ്മാ മൂളി കേൾക്കും…അങ്ങനെ അറിഞ്ഞതാ..അവൾക്കിട്ടു കൊടുക്കാൻ പറ്റില്ലാലോ ..അതാ നിനക്ക് തന്നത്..തെണ്ടി…വഞ്ചകൻ “
മഞ്ജു ദേഷ്യത്തോടെയും പാതി തമാശ ആയും പറഞ്ഞു കൊണ്ട് എന്റെ അടികൊണ്ട ചുവന്ന കവിളിൽ തഴുകി.
“ചെ…”
ഞാൻ ജാള്യതയോടെ തല താഴ്ത്തി .
“നീ എത്ര വരും പോകും എന്ന് നോക്കിയതാ …”
മഞ്ജു ചിരിയോടെ പറഞ്ഞു.
“ഇനി എങ്ങാനും നീ അവളെ വിളിച്ചെന്നോ കണ്ടെന്നോ അറിഞ്ഞാ ..”
അവളെന്നെ നോക്കി കണ്ണുരുട്ടി..
“ഇല്ല..നിർത്തി..എല്ലാം നിർത്തി…”
ഞാൻ ചിരിയോടെ പറഞ്ഞു..
“മ്മ്…ആ സാധനത്തിനെ അടുപ്പിക്കണ്ട ..ഞാനുള്ളപ്പോ നിനക്കെന്തിനാ വേറെ ഒരുത്തി..അതും ഒരു …”
മഞ്ജു പല്ലിറുമ്മി…
“ഹാഹ്..അത് കള..ഞാനിനി മഞ്ജുസിനെ അല്ലാതെ ഒരു പെണ്ണിനെ നോക്കത്തു പോലുമില്ല…സത്യായിട്ടും “
അപ്പോൾ അങ്ങനെ തട്ടിവിട്ടെങ്കിലും സംഗതി സ്വല്പം ആത്മാർഥമായി പറഞ്ഞതാണ് !
“ഉറപ്പാണോ ?”
അവളെന്നെ നോക്കി .
ഞാൻ തലയാട്ടി.
പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് നീങ്ങി.പിന്നെ അവൾ അവളുടെ അടികൊണ്ട ചുവന്ന എന്റെ ഇടതു കവിളിൽ പതിയെ ചുംബിച്ചു !
ആഹ്..നല്ല ഫീൽ..അവളുടെ അധരങ്ങൾ അവിടെ അമർന്നു നിന്നു .
“എന്നെ പറ്റിക്കില്ലല്ലോ ..”
ചുണ്ടു പിൻവലിച്ചു അവൾ ചോദിക്കുമ്പോഴും ഞാൻ കണ്ണടച്ച് നിൽപ്പായിരുന്നു.
“ഇല്ല…സത്യം ..മഞ്ജുസ് ആണ് സത്യം “
ഞാൻ അവളുടെ തലയിൽ കൈവെച്ചു പറഞ്ഞു.
“മ്മ്…”
അവൾ മൂളി…