മഞ്ജു ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി . അവളുടെ കണ്ണ് സ്വല്പം കലങ്ങിയിട്ടുണ്ട് . ഞാൻ എന്റെ ഇടതു കവിൾ തഴുകി…പല്ലെങ്ങാനും കൊഴിഞ്ഞൊ ആവോ…! ഇവൾക്കെവിടെന്നാണ് ഇത്ര ശക്തി കിട്ടിയത് എന്നെനിക് തോന്നാതിരുന്നില്ല..കണ്ണിന്നു പൊന്നീച്ച പാറുന്ന അടി ആയിരുന്നു .
ഞാൻ അവളെ വല്ലായ്‌മയോടെ നോക്കി . പിന്നെ പുറം തിരിഞ്ഞു നിന്ന അവളുടെ അടുത്ത് ചെന്നു സ്വല്പം പേടിയോടെ തോളിൽ തോണ്ടി..
“അതേയ്…മഞ്ജുസേ ..”
ഞാൻ വിളിച്ചപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു..
ഞാൻ ഒന്ന് പിന്നോട്ട് മാറി..
ഇനീം അടിച്ചാലോ …
“അതെ അടിക്കല്ലേ ട്ടോ ..എനിക്ക് ദേഷ്യം വരും ..”
ഞാനവളെ നോക്കി ചരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..
“അപ്പൊ എനിക്ക് ഈ പറയുന്ന സാധനം ഒന്നുമില്ലേ “
അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
പിന്നെ ചുവന്നു കിടന്ന എന്റെ കവിളിലേക്കു നോക്കി..
“അയ്യോ…”
പെട്ടെന്ന് ദേഷ്യം സഹതാപമോ സ്നേഹമോ എന്തോ ആയി മാറി. മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് എന്റെ ഇടതു കവിളിൽ വലതു കൈകൊണ്ട് തഴുകി..
“അയ്യോ…ആകെ ചുവന്നല്ലോ…നിനക്കു ശരിക്കും വേദനിച്ചോ…”
മഞ്ജു എന്റെ കണ്ണിൽ നോക്കികൊണ്ട് തിരക്കി.
“ഇല്ല…നല്ല സുഖം ആയിരുന്നു “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
“പോടാ…ഞാൻ ഇതറിഞ്ഞപ്പോ തന്നെ നിനക്കിട്ടു പൊട്ടിക്കാൻ നിന്നതാ…എന്നാലും ഇത്ര ഞാൻ വിചാരിച്ചില്ല ..നിനക്കു വേദന ആയോ .”
അവൾ ചിരിയോടെ ചോദിച്ചു ..
“എങ്ങനെ അറിഞ്ഞു ഇത് ?”
ഞാൻ സംശയത്തോടെ നോക്കി.
“നീ എന്താ വിചാരിച്ചത്…ഞങ്ങള് സ്റ്റാഫ് റൂമിൽ ഉള്ള ടീച്ചേർസ് ഒകെ ലോക കാര്യം മാത്രമേ പറയാറുള്ളൂ എന്നോ…”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു തുടങ്ങി..