രതി ശലഭങ്ങൾ 30 [Sagar Kottappuram]

Posted by

മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ഞാനൊന്നു ഞെട്ടി. ശെടാ..ഇവളിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ. ആകെ പൊളിയുമല്ലോ. സരിതയെ വിളിച് എല്ലാം പ്ലാനിട്ടതാ.. പത്തുമണി ഒകെ ആകുമ്പോഴേക്കും ഞാൻ ശ്യാമിന്റെ വീട്ടിലെത്താം എന്ന് അവൾക്കു വാക്കു കൊടുത്തതാ !

“ഇവിടെയോ ? എവിടെ…?”

ഞാൻ അമ്പരപ്പോടെ തിരക്കി .

“നിന്റെ വീട് എത്തുന്നതിനു മുൻപുള്ള വളവിൽ ഉണ്ട് …നീ ഒന്നിങ്ങോട്ട് വന്നേ..എനിക്കൊരു കാര്യം പറയാൻ ഉണ്ട് “

മഞ്ജു അല്പം ഗൗരവത്തിൽ ആണ് .

“എന്താ മഞ്ജുസേ…?”

ഞാൻ ചിരിയോടെ തിരക്കി..

“ഇളിക്കാതെ ഇങ്ങോട്ട് വാടാ…ഇപ്പോ തന്നെ പോവാം…”

അവൾ ദേഷ്യത്തോടെ പറഞ്ഞു .

ഞാൻ ഫോൺ വെച്ചുകൊണ്ട് ബൈക്ക് എടുക്കാതെ തന്നെ വീടിന്റെ ഗേറ്റിനടുത്തു നിന്ന് എത്തിനോക്കി . സ്വല്പം അപ്പുറത്തായി മഞ്ജുവിന്റെ കാർ നിൽപ്പുണ്ട് . ഞാൻ വീട്ടിലേക്കു നോക്കി , ഉമ്മറത്ത് ആരുമില്ല…ഞാൻ പതിയെ മഞ്ജുവിന്റെ കാര് നോക്കി കൈവീശി കാണിച്ചു . മഞ്ജുവും മുൻസീറ്റിൽ ഇരുന്നു കൈ ഉയർത്തിയത് ഞാൻ അവ്യക്തമായി കണ്ടു..

പിന്നെ കാറിനടുത്തേക്ക് നടന്നു . മഞ്ജുവിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തേക്കായി നീങ്ങി നിന്നു. ആ സമയം അവൾ ഗ്ലാസ് താഴ്ത്തി . ഒരു വൈറ്റ് കളർ ചുരിദാറും ബ്ലാക്ക് പാന്റും ആണ് വേഷം . ഫുൾ സ്ലീവ് ആണ് . അതിന്റെ കയ്യിന്റെ അറ്റവും കഴുത്തിന്റെ വശങ്ങളും ചുവപ്പിൽ വെളുത്ത ഡൈമൻ പോലെ ഡിസൈൻസ് ഉണ്ട് ! വെളുത്ത ഷാൾ അവൾ ഇടതു തോളിൽ അണിഞ്ഞിട്ടുണ്ട്.

മുടി കുതിരവാല് പോലെ പിന്നിൽ കെട്ടി വെച്ചിട്ടുണ്ട് . കാതിൽ വെള്ള നിറമുള്ള സ്റ്റഡ്ഡ് . ഒരു കറുത്ത കുഞ്ഞു പൊട്ടു നെറ്റിയിൽ . ഐ ലൈനർ ഉപയോഗിച്ചിട്ടുണ്ട് . ചുണ്ടിൽ അല്പം ലിപ്സ്റ്റിക്കും പൂശിയ പോലെ തോന്നുന്നുണ്ട്. അല്പം ചുവപ്പു കൂടിയ പോലെ! ഇടതു കയ്യിൽ ലേഡീസ് വാച് ഉണ്ട്..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്സ്‌ലെറ്റ് ! എല്ലാത്തിനുമപ്പുറം അവളുടെ പതിവ് സുന്ദരമായ ഗന്ധവും ! മൊത്തത്തിൽ അണിഞ്ഞൊരുങ്ങി എങ്ങോട്ടോ ഇറങ്ങിയ മട്ടുണ്ട്.

അവൾ ഗ്ലാസ് താഴ്ത്തി എന്നെ ചെരിഞ്ഞു നോക്കി .

“ഇന്ന് പരിപാടി ഒന്നുമില്ലെന്ന്‌ ഉറപ്പല്ലേ ?”

മഞ്ജു എന്നോട് ഗൗരവത്തിൽ തിരക്കി .ഒന്നും ഇല്ലെന്നു പറഞ്ഞും പോയി. ഇനി മാറ്റി പറഞ്ഞാൽ അവൾക്കു സംശയം തോന്നും .

“മ്മ്…അതെ..”

ഞാൻ മടിച്ച മടിച്ചു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *