ഞാൻ എന്റെ ചുണ്ടിൽ തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു.
“ആയിരുന്നെകിൽ ?”
മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി..
“ഒരു സുഖം “
ഞാൻ ചിരിയോടെ പറഞ്ഞു..
പെട്ടെന്ന് മഞ്ജു ഞാൻ നിനച്ചിരിക്കാതെ ചെരിഞ്ഞു എന്റെ കോളറിൽ പിടിച്ചുകൊണ്ട് അവളിലേക്ക് വലിച്ചടുപ്പിച്ചു ..നല്ല കരുത്തുള്ള വലി ആയിരുന്നു..ഞാൻ അവളിലേക്ക് ഒരു വെപ്രാളത്തോടെ അടുത്തു.
അവളുടെ മുഖം ലക്ഷ്യമാക്കി നീങ്ങിയ എന്റെ പിന്കഴുത്തിൽ ഇടതു കൈത്തലം ചേർത്തുകൊണ്ട്, മുടിയിഴകൾക്കുള്ളിലേക്ക് അവളുടെ വിരലുകൾ കടത്തികൊണ്ട് മഞ്ജു അവളുടെ മുഖം അല്പം ചെരിച്ചു എന്റെ ചുണ്ടിൽ പതിയെ അവളുടെ ഇളം റോസാ നിറമുള്ള ചുണ്ടുകൾ ചേർത്തു. ..എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു ..നല്ല ഫീൽ ആയിരുന്നു ..മഞ്ജുവിന്റെ ഗന്ധം കൂടി എന്നെ വല്ലാതെ ആകർഷിച്ചു , സ്വല്പം നേരം , നേരിയ സെക്കൻഡുകൾ മാത്രം നീണ്ട ഒരു ചുംബനം സമ്മാനിച്ചുകൊണ്ട് എന്നെ തിരികെ പുറകിലേക്ക് തന്നെ അവൾ തള്ളി ഇട്ടു ..
എല്ലാം വളരെ ഫാസ്റ്റ് ആയിരുന്നു…
മഞ്ജു അവളുടെ ചുണ്ടു ഇടതു കൈവെള്ള കൊണ്ട് തുടച്ചു കൊണ്ട് എന്നെ നോക്കി .
“ഇപ്പൊ സുഖം ആയല്ലോ അല്ലെ “
എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജു വൈപ്പർ ഓഫ് ചെയ്ത ശേഷം വണ്ടി മുന്നോട്ടെടുത്തു . ആ പരിസരത്തൊന്നും ആരുമില്ലാത്തതും ഭാഗ്യമായി .ഞാനവളെ അത്ഭുതത്തോടെ നോക്കി..പിന്നെ എന്റെ ചുണ്ടിൽ പതിയെ സംഭവിച്ച നിമിഷം ഓർത്തുകൊണ്ട് തഴുകി .
“എന്ത് പറ്റി മഞ്ജുസേ പെട്ടെന്ന് ഇങ്ങനെ തോന്നാൻ “
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“ചുമ്മാ..നിന്റെ ഒരാഗ്രഹം അല്ലെ ..”
മഞ്ജു ചിരിയോടെ പറഞ്ഞു..
“എനിക്ക് വേറേം ഉണ്ട് കേട്ടോ “
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു..
“ഉണ്ടാവട്ടെ..നടക്കുമോന്നു നോക്കാലോ “