ഞാൻ ഒന്നും മിണ്ടാണ്ടെ ഇരിക്കുന്നതുകൊണ്ട് സരിത തിരക്കി.
“ആഹ്…മിസ് പറയു “
ഞാൻ മറുപടി നൽകി..
“അഹ്..അപ്പൊ നാണം ആയിട്ടാണോ ഇയാള് മിണ്ടാത്തെ ..ഹ ഹ “
സരിത സ്വയം പറഞ്ഞു ചിരിച്ചു .
“ഏയ് അങ്ങനെ ഒന്നുമില്ല…മിസ്സിനെ എനിക്ക് സ്വല്പം പേടിയാ അതാ “
ഞാൻ പതിയെ പറഞ്ഞു. ടീച്ചേഴ്സിന്റെ കൂട്ടത്തിലെ ഏറ്റവും സ്ട്രിക്ട് സരിത ആണ് . ക്‌ളാസിൽ എന്തേലും ഉടായിപ്പ് കാണിച്ച അപ്പൊ പിടിച്ച ഗെറ്റ് ഔട്ട് അടിക്കും . എക്‌സാമിൽ മാർക്ക് കുറഞ്ഞ ഫയർ ചെയ്യും . ചോദ്യം ചോദിച്ചു ആൻസർ പറഞ്ഞില്ലെങ്കിൽ നടിച്ചു കയ്യിൽ തരും ! അതുകൊണ്ട് എല്ലാര്ക്കും സ്വല്പം പേടിയാണ് . പക്ഷെ ശ്യാം എങ്ങനെയോ തുടക്കം മുതലേ അവരുമായി നല്ല കമ്പനി ആയത് എനിക്കും അത്ഭുതം ആയിരുന്നു . പലപ്പോഴും അവനെ മിസ് പലതിൽ നിന്നും ഒഴിവാക്കി വിടുന്നത് ഞാനും നോട്ട് ചെയ്തിരുന്നു .
“ഹ ഹ..”
ഞാൻ പറഞ്ഞത് കേട്ട് സരിത മിസ് ചിരിച്ചു.
“ഞാനെന്താ ആൾക്കാരെ പിടിച്ചു തിന്നോ ഇങ്ങനെ പേടിക്കാൻ…അതൊക്കെ അവിടെ കോളേജിൽ അല്ലെ “
സരിത ചിരിയോടെ പറഞ്ഞു.
“മ്മ്…”
ഞാൻ മൂളി..
“ഹഹ..ഇങ്ങനെ മൂളാതെ എന്തേലും പറ കവിനെ…”
സരിത എന്നെ ഒന്ന് ചൂടാക്കി .
“മിസ് പറ..ഞാൻ കേൾക്കാം “
ഞാൻ പതിയെ ഒഴിഞ്ഞു മാറി.
“മ്മ്…ശ്യാം പറഞത് നേരാണോടാ ..ഇയാൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ ?”
സരിത വളച്ചു കെട്ടൽ ഇല്ലാതെ ചോദിച്ചു .
ഞാൻ ഒന്ന് പരുങ്ങി . ഉണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റാത്ത അവസ്ഥ !
“എന്താ നീ ഒന്നും മിണ്ടാത്തെ ?”
സരിത ചിരിയോടെ തിരക്കി..
“മിസ്സ് എനിക്കങ്ങനെ ..”
ഞാൻ മടിയോടെ നിർത്തി..
“മ്മ്…പറയാൻ മടി ആണെന്കി വേണ്ട ..മിസ് നിർബന്ധിക്കുന്നില്ല ..പക്ഷെ കവിന്റെ മൗനം സമ്മതം ആയിട്ടു കണ്ടോട്ടെ “
അവൾ ചിരിയോടെ ചോദിച്ചു .