“എന്റെ ഉദരത്തില്‍ ജനിക്കാതെ പോയ മോനാണ് നീ…” റോസ്ലിന്‍ വാസുവിന്റെ അരികിലെത്തി, അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു.
“ഡോണയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നിസ്സഹായരായി കണ്ട്കൊണ്ടിരുന്ന ഞങ്ങള്‍ക്ക് വാസുവിനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷമുണ്ടല്ലോ..എനിക്ക് എന്റെ ഹൃദയം പൊട്ടിപ്പോകും എന്ന് തോന്നിപ്പോയി അപ്പോള്‍..മോളുടെ കിടപ്പ് കണ്ടു വാസു കരഞ്ഞ കരച്ചില്‍….എനിക്ക് തോന്നുന്നു ഒരു ആങ്ങള ഉണ്ടായിരുന്നാല്‍ അവന്‍ പോലും ഇവളെ ഇതിന്റെ നൂറിലൊന്ന് സ്നേഹിക്കുക ഇല്ലായിരുന്നു എന്ന്”
റോസിലിന്‍ കണ്ണുകള്‍ ഒപ്പിക്കൊണ്ട് അങ്ങനെ പറഞ്ഞപ്പോള്‍ ഡോണയുടെ കണ്ണുകളിലൂടെ യാതൊരു നിയന്ത്രണവും ഇല്ലാതെ മിഴിനീര്‍ ഒഴുകി.
“എന്നെ അതിനു വേണ്ടിയല്ലേ ഇവളുടെ സെക്യൂരിറ്റി ആക്കിയത്..എന്നെ തക്ക സമയത്ത് ജയിലില്‍ നിന്നും ഇറക്കിയ പൌലോസ് സാറും ഇന്ദു മാഡവും ആണ് എല്ലാത്തിന്റെയും പിന്നില്‍..പിന്നെ ഡോണയുടെ സന്മനസ് കണ്ട് അവളെ കൈവിടാഞ്ഞ ദൈവവും..” വാസു പുഞ്ചിരിയോടെ പറഞ്ഞു.
“ഡെവിള്‍സ് മൂന്നുപേരും ആശുപത്രിയില്‍ ആണ്..ഇവന്റെ അടി കൊണ്ടതല്ലേ..മിനിമം രണ്ടാഴ്ച ചികിത്സ വേണം എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്..ദ്വിവേദിയെ ഞങ്ങളും വര്‍ക്ക് ഷോപ്പില്‍ കയറ്റി ഒന്ന് പണിഞ്ഞു…” പൌലോസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാലും വാസൂ..ആ അര്‍ജ്ജുന്റെ വിരലുകള്‍ നീ ഒടിച്ചുകളഞ്ഞു..അല്ലെ..അവന്റെ വിരലുകള്‍ ഇനി ഒരിക്കലും നിവരില്ല എന്നാണ് ഞാന്‍ അറിഞ്ഞത്…” ഇന്ദു ഭയം കലര്‍ന്ന ഭാവത്തോടെ വാസുവിനെ നോക്കി.
“അവന്റെ ചുണ്ടുകള്‍ മുറിച്ചു കളയാന്‍ വരെ പോയതാണ് ഈ ദുഷ്ടന്‍..ഇവന് മനസാക്ഷി എന്നൊരു സാധനമേ ഇല്ല തല്ലാന്‍ ഇറങ്ങിയാല്‍..” ഡോണ വാസുവിന്റെ അരികില്‍ ഇരുന്ന്, അവന്റെ തോളില്‍ കൈയിട്ടുകൊണ്ട് പറഞ്ഞു.
“എടി ഭാവി ഭാര്യെ..അത് നിനക്ക് തല്ലിന്റെ മനശാസ്ത്രം അറിയാന്‍ വയ്യാത്തത് കൊണ്ടാണ്…അടിക്കാന്‍ ഇറങ്ങിയാല്‍ പിന്നെ മനസാക്ഷി എടുത്ത് പോക്കറ്റില്‍ വച്ചോണം..ഇല്ലെങ്കില്‍ കേടാകുന്നത് നമ്മുടെ തടി ആയിരിക്കും” പൌലോസ് പറഞ്ഞു.
“മനസിലയോടി പോത്തെ..” തോളില്‍ നിന്നും അവളുടെ കൈ എടുത്ത് മാറ്റിയിട്ടു വാസു ചോദിച്ചു. അവള്‍ അവന്റെ തോളില്‍ ശക്തമായി ഇടിച്ചു.
“പോടാ കൊരങ്ങാ…ങാ ഇച്ചായാ..നമുക്ക് മുംതാസിന്റെ വീട്ടില്‍ ഒന്ന് പോകണം..മകള്‍ക്ക് നീതി ലഭിച്ച വിവരം വാപ്പച്ചിയെയും ഉമ്മയെയും അറിയിക്കണം.. ആ പാവങ്ങള്‍ അത്രയെങ്കിലും ആശ്വസിച്ചോട്ടെ..” ഡോണ പൌലോസിനെ നോക്കി.
മൃഗം 33 [Master] [Climax]
Posted by