കുറെ നാളുകള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ പഴയ ഒരു പകയുടെ പേരില്‍ ചട്ടമ്പി കേശവന്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ അങ്ങനെ പറഞ്ഞപ്പോള്‍ വാസു നിന്നു തിരിഞ്ഞുനോക്കി. പലരും കേശവന്റെ സംസാരം കേട്ട് തലയറഞ്ഞു ചിരിക്കുന്നുമുണ്ടായിരുന്നു; അവന്റെ ശിങ്കിടികള്‍ ആയിരുന്നു മിക്കവരും. പണ്ട് താന്‍ ഉള്ള സമയത്ത് പത്തി പൊക്കാന്‍ ഭയന്നിരുന്ന അവനിപ്പോള്‍ ഒപ്പമുള്ള ആള്‍ബലത്തിന്റെയും കൊഴുപ്പ് കൂടിയതിന്റെയും അഹങ്കാരമാണ് എന്ന് വാസുവിന് മനസിലായി. അവന്‍ നേരെ അവന്റെ മുന്‍പിലെത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
“നീ പറഞ്ഞത് ഒന്നുകൂടി പറയടാ” വാസു മുരണ്ടു.
“പറഞ്ഞാല്‍ നീ എന്നെ അങ്ങ് ഒലത്തുമോ?”
കേശവന്‍ കൂസലില്ലാത അങ്ങനെ പറഞ്ഞുകൊണ്ട് തലയില്‍ തോര്‍ത്തും ചുറ്റി ഇറങ്ങിയപ്പോള്‍ ജനം ഓടിക്കൂടി. വാസുവിനെ പലര്‍ക്കും അത്ര പരിചയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി എന്നാണ് കണ്ടുനിന്ന പലരും കരുതിയത്.
“നീ പറയടാ..എനിക്കത് ഒന്നുകൂടി കേള്‍ക്കണം..” വാസുവും കൂസലില്ലാതെ പറഞ്ഞു.
“എന്നാല്‍ കേട്ടോ..തന്ത ആരെന്നറിയാതെ പിഴച്ചുണ്ടായ തെണ്ടിയാണ് നീ….”
ഒരു നിമിഷം എന്ത് സംഭവിക്കാന്‍ പോകുന്ന എന്ന ആകാംക്ഷയോടെ ജനം ശ്വാസമടക്കിപ്പിടിച്ച് രണ്ടുപേരെയും നോക്കി. അടുത്ത നിമിഷം വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ മറിഞ്ഞു വീണു.
“ടാ കേശവാ..ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും, അവരാരാണ് എന്നെനിക്ക് അറിയില്ലെങ്കിലും, ജന്മം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് വൃത്തികേട് പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും ഞാന്‍…”
പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി വളരെ പാടുപെട്ട് എഴുന്നേറ്റ് വേഗം തന്നെ സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി.
“മൃഗം..കാട്ടുമൃഗം…ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..” അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ ഭീതിയോടെ അപരനോട് പറഞ്ഞു.
“ഇവന്‍ കുറേക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ? ഏതായാലും അവന്‍ അവന്റെ വരവറിയിച്ചു..കേശവന്റെ കാര്യം കഷ്ടം തന്നെ…ഒരിടിക്ക് അവന്‍ തീര്‍ന്നുപോയില്ലേ” മറ്റൊരാള്‍ പറഞ്ഞു.
“കേശവന്‍ നല്ല പുള്ളി ഒന്നുമല്ലല്ലോ..വെറുതെ ആ ചെറുക്കനെ അങ്ങോട്ട് ചൊറിഞ്ഞു ചെന്നതല്ലേ..ദേവനേം ബ്രഹ്മനേം പേടിയില്ലാത്തവനാ വാസു….” അത് വേറെ ഒരാളുടെ അഭിപ്രായം ആയിരുന്നു.
മൃഗം 33 [Master] [Climax]
Posted by