“നിങ്ങളുടെ ഇഷ്ടം..എന്റെ ഇവിടുത്തെ ജോലികള്‍ തീര്‍ന്ന സ്ഥിതിക്ക്..ഞാനും അവിടേക്ക് തിരികെ പോകുകയാണ്..നിങ്ങള്‍ പോയി വന്നിട്ട് മതി..അപ്പോഴേക്കും ചിലരെ ഒക്കെ എനിക്ക് കാണാനും ഉണ്ട്..പ്രത്യേകിച്ച് എന്റെ സഫിയ മോളെ….”
വാസു അങ്ങനെ പറഞ്ഞപ്പോള്‍ ഡോണയുടെ മുഖം വാടി.
“നീ എന്നെ വിട്ടിട്ടു പോകുമോ..” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
“വാസു മോനെ..” പുന്നൂസ് അവനെ വാത്സല്യത്തോടെ വിളിച്ച ശേഷം ഇങ്ങനെ തുടര്‍ന്നു: “ഇന്നലെ രാത്രി ഞാനും റോസ്ലിനും കൂടി ഇതെപ്പറ്റി സംസാരിച്ചിരുന്നു..മോന്‍ എവിടെയും പോകണ്ട. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ കല്യാണം കഴിച്ച് ഞാന്‍ മോന് താമസിക്കാന്‍ തന്ന വീട്ടില്‍ത്തന്നെ താമസം തുടര്‍ന്നോ..ഞാനത് മോന്റെ പേരില്‍ എഴുതിത്തരാം..ഒപ്പം എന്റെ എറണാകുളം ബ്രാഞ്ചിന്റെ മാനേജരും പാര്‍ട്ണറും ആയി നിയമിക്കാനും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു..”
പുന്നൂസിന്റെ വാക്കുകള്‍ വാസുവിനെ ഒഴികെ ബാക്കി എല്ലാവരെയും സന്തോഷിപ്പിച്ചു.
“കേട്ടില്ലെടാ പപ്പ പറഞ്ഞത്..നീ അതുപോലെ ചെയ്‌താല്‍ മതി” ഡോണ സന്തോഷത്തോടെ അവനെ നോക്കി പറഞ്ഞു.
“നീ പപ്പയുടെ ബി എം ഡബ്ലിയു കാറില്‍ കയറിയിട്ടുണ്ടോ?” വാസു ചോദിച്ചു.
“ഇല്ല..ഉം എന്താ?”
“നീ നിന്റെ പപ്പയുടെ കെയറോഫില്‍ എന്തെങ്കിലും കാര്യം സാധിച്ചിട്ടുണ്ടോ?”
“നീ കാര്യം പറയടാ പോത്തെ..” ഡോണ ദേഷ്യപ്പെട്ടു.
“എന്നാല്‍ പറയാം…ഞാനേ നിന്റെ ആങ്ങള ആണ്. ഇക്കാര്യത്തില്‍ പെങ്ങളെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കണം എന്നെനിക്കും നിര്‍ബന്ധം ഉണ്ട്..എനിക്ക് അര്‍ഹത ഇല്ലാത്ത യാതൊന്നും ഞാന്‍ സ്വീകരിക്കില്ല..എനിക്ക് പുന്നൂസ് സാറിന്റെ മനസ് അറിയാം..അദ്ദേഹം പൂര്‍ണ്ണ മനസോടെ ആണ് എനിക്ക് ഇതെല്ലാം നല്‍കുന്നത് എന്നും അറിയാം..പക്ഷെ അതിനൊന്നും ഉള്ള യോഗ്യതയോ കഴിവോ എനിക്കില്ല എന്നത് പോട്ടെ..എന്റെ ലോകവും ഈ നഗരമല്ല….എനിക്ക് ഗീവര്‍ഗീസ് അച്ചനും എന്റെ അമ്മയും ഉള്ള ഞാന്‍ ചെറുപ്പം മുതല്‍ വളര്‍ന്നു വന്ന ഗ്രാമം ആണ് ഇഷ്ടം. ഞാനവിടെ ഒരു തൊഴിലാളിയായിത്തന്നെ ജീവിതം തുടരും..പൌലോസ് സാറ് തമാശയ്ക്ക് പറഞ്ഞതാകാം എങ്കിലും, ആ നാടന്‍ അന്തരീക്ഷമാണ് എനിക്ക് ഹരം..നാടന്‍ കോഴിയും നാടന്‍ ചാരായവും ഷാപ്പും നിഷ്കളങ്കരായ നാട്ടുകാരും….എന്നെ ഈ നഗരവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയ ഏക കണ്ണി നീ മാത്രമായിരുന്നു…നീ എന്ന ഒരൊറ്റ ആള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഇത്ര നാളും ഇവിടെ ജീവിച്ചത്..പൌലോസ് സാറും, ഇന്ദു മാഡവും,
മൃഗം 33 [Master] [Climax]
Posted by