അപൂർവ ജാതകം 4 [MR. കിംഗ് ലയർ]

Posted by

അപൂർവ ജാതകം 4

Apoorva Jathakam Part 4 Author : Mr. King Liar

Previous Parts

 

നമസ്കാരം കൂട്ടുകാരെ,

ഒരുപാട് നേരത്തെ ആണ് എന്റെ വരവ് എന്നറിയാം, എല്ലാവരും ക്ഷമിക്കണം

ജീവിതത്തിൽ തോറ്റു പോയി എന്ന് തോന്നുമ്പോൾ ആണ് ഞാൻ ഇവിടേക്ക് വരുന്നത്…… അതെ വീണ്ടും തോറ്റു അല്ല തോൽപിച്ചു…… ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ പ്രാണനെ എന്റെ നല്ലപാതിയെ നഷ്ടപ്പെടുമോ എന്നുള്ള ഭയത്തിൽ ആണ് ഓരോ ദിവസങ്ങളും ഞാൻ തള്ളിനീക്കുന്നത്….. ഈ ഭാഗം ഞാൻ എന്റെ പ്രാണന് ഞാൻ സമർപ്പിക്കുന്നു.

പ്രിയ കൂട്ടുകാരെ എന്റെ കഥകൾ ഇഷ്ടപ്പെട്ടാലും ഇല്ലെകിലും അഭിപ്രായങ്ങൾ അറിയിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

NB:അടുത്ത ഭാഗം എന്നാ എപ്പോളാ എന്നൊന്നും ചോദിക്കരുത്…….. തരും പാതിവെച്ചു ഇട്ടേച്ചും പോവില്ല

സ്നേഹപൂർവ്വം
രാജനുണയൻ

തുടരുന്നു……….

മഴയുടെയും ഭൂമിയുടെയും പ്രണയത്തിന്റെ കുളിർമയിൽ വിജയും പ്രിയയും അവരുടെ ജീവിതത്തിൽ നടക്കുന്നത് ഒന്നുംതന്നെ അറിയാതെ നിദ്രയുടെ ഇരുട്ടിൽ തളർന്നു ഉറങ്ങുന്നു…….. സൂര്യന്റെ പൊന്നിൻ കിരണങ്ങൾ ഭൂമിയിൽ പതിച്ചപ്പോഴും അവർ ഇരുവരും ഇറുക്കി പുണർന്നു അലസമായി ഉറങ്ങുകയാണ്…………

ഉറക്കം ഉണർന്നു ഇരുവരും കുളിച്ചു വസ്ത്രങ്ങൾ മാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു…… വിജയ് യും പ്രിയയും ദൈവങ്ങളോട് നന്ദി പറഞ്ഞു തീർക്കാൻ ഒരുപാട് ബുദ്ധിമുട്ടി തങ്ങൾക്ക് ഒരു മനോഹരം ആയ ജീവിതം ലഭിച്ചതിനു.

ദുരന്തങ്ങളിലേക്ക് ഉള്ള ചുവട് വെപ്പായിരുന്നു അത്……..

ചായകുടി കഴിഞ്ഞു പ്രിയ തന്റെ പ്രിയ മിത്രത്തെ കാണാനായി വിജയോട് അനുവാദം വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി…. അവൾ പോയ തക്കത്തിന് പാർവതി വിജയ്ക്ക് കൊന്നവരാ കുരിവിന്റെ നീര് കലർത്തി ഒരു ഗ്ലാസ്‌ പാൽ നൽകി അവൻ അത് സന്തോഷത്തോടെ കുടിച്ചിറക്കി…….

പക്ഷെ അതിന് പിന്നിൽ ഒരു ചതി ഉണ്ട് എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

Leave a Reply

Your email address will not be published. Required fields are marked *