ഹാ പറ പൊട്ടാ……
അത്… എനിക്ക് നിന്നെ ഇഷ്ടാ അനൂ…. എനിക് നിന്നെ കല്യാണം കഴിക്കണം……. ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു……..
അനു ഇത് കേട്ട് ഞെട്ടി തരിച്ചിരിക്കുകയാണ്………….
അനൂ… ഡി………..
ചേട്ടൻ എന്താ പറഞ്ഞത്??
ഞാൻ പറഞ്ഞത് നീ കേട്ടില്ലേ?? അത് തന്നെ……..
ഇതെന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ?
പെട്ടന്നൊന്നും അല്ല…….. ഒരുപാട് കാലം ആയി കൊണ്ട് നടക്കുന്നു ..ഇപ്പോഴാ പറയാൻ ഒത്തതു….
നീ ഇപ്പോ ഒന്നും പറയണ്ട…. നല്ല പോലെ ആലോചിച്ചു പതുക്കെ പറഞ്ഞാൽ മതി. അത് എന്താണെങ്കിലും നല്ല പോലെ ആലോചിച്ചിട്ട് മാത്രം…… ഇനി അത് എത്ര സമയം എടുത്താലും പ്രശ്നം ഇല്ല…….
അനു ഷോക്ക് അടിച്ച പോലെ ഒറ്റ ഇരിപ്പാണ്…… അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഞാൻ ഇങ്ങനെ പറയുമെന്ന്.
ന്നാ നമുക്ക് പോയാലോ???
ഹ്മ്മ്മ്മ്…….
ഗൗരി……. വാ പോവാം…….
ഞങ്ങൾ നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു. നേരം സന്ധ്യ കഴിഞ്ഞു. വീട്ടിൽ മൊത്തo ബഹളം ആണ്. റിമോട്ട്നു വേണ്ടി അടിയോടടി…… ഞാനും അവരൊപ്പം കൂടി…. അനു റൂമിൽ തന്നെയാണ്……
ശേ…… ഇപ്പൊ പറയേണ്ടായിരുന്നു……
ചാച്ചീ… ചാച്ചീ……. ചാച്ചി ഇന്ന് ഹോസ്പിറ്റലിൽ പൊന്നുണ്ടോ?
ആ…… വന്ദനയെയോ മീരയെയോ ഇങ്ങു അയക്കാം.
അപ്പോൾ ഭക്ഷണം വേണ്ടേ?
ഇല്ല. ഞാൻ അവിടുത്തെ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം.. നീ എന്നെ ഹോസ്പിറ്റലിൽ ആക്കി വരുമ്പോൾ ഇവർക്ക് ഉള്ളത് വാങ്ങിയാൽ മതി………. അനു വന്നിട്ടുണ്ടോ?
ആ…. റൂമിൽ ഉണ്ട്……