“നീ ചോദിച്ചതിന് മറുപടി പറയ് ”
“അല്ല, ഞാൻ നിന്റെ സന്തോഷത്തിനു വേണ്ടി സമ്മതിച്ചതായിയിരുന്നു ” അവൾ താഴെക് നോക്കിപറഞ്ഞു. ഞാൻ ഉരുകി തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ, ഇരുകൈ കൊണ്ടും മുഖം പൊത്തികൊണ്ടു ഞാൻ ഇരുന്നു .ഒരാളുടെ ഇഷ്ട്ടം നോക്കാതെ എന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി എന്താണ് ഞാൻ ചെയ്തത് ???….അത് വരെ നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി .
“എന്താ എന്ത് പറ്റി ?” അവൾ എന്റെ കൈ മുഖത്തു നിന്ന് എടുത്ത് മാറ്റി കൊണ്ട് ചോദിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട അവൾ ആകെ വിറങ്ങലിച്ചു പോയി , എന്റെ മുന്നിൽ വന്നു നിന്നു മറ്റുളവർ എന്നെ കാണാതിരിക്കാൻ അവൾ ശ്രമിച്ചു.
“എന്താ പറ്റിയത്… ദേ ആരെങ്കിലും ഒക്കെ കാണും കേട്ടോ …എണീക് കണ്ണ് തുടക്ക് ..ദേ എന്റെ ബസ് വരുന്നുണ്ട്…വാ എണീക്…” .കണ്ണുനീർ നിന്നെകിലും എനിക്ക് അവിടെ നിന്നും അനങ്ങാൻ എനിക്ക് കഴിഞ്ഞില്ല..അവളുടെ ബസ് വന്നതും പോയതും ഒന്നും ഞാൻ അറിഞ്ഞില്ല.
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല. കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി എന്നെ വിശ്വസിച്ചു കൂടെ വന്ന ഒരു പെണ്ണിന്നെ നിർബന്ധിച്ചു കൊണ്ട് ഞാൻ… അവളെ ഫോൺ വിളിച്ചു ഒന്ന് സംസാരിക്കണമെന്നുണ്ട് എനിക്ക്, പക്ഷെ അതിനുള്ള ധൈര്യം വരുന്നില്ല. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കാനുള്ള ധൈര്യം ഇല്ലാത്ത കാരണം ഞാൻ രണ്ടു ദിവസം ക്ലാസ്സിൽ പോവാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത വീട്ടിൽ ഇരുന്നു. മൂന്നാമത്തെ ദിവസം ഉച്ച കഴിഞ്ഞാണ് ആരോ വീടിന്റെ വാതിലിൽ മുട്ടിയത്. അമ്മയാവും എന് കരുതി വാതിൽ തുറന്ന ഞാൻ ഞെട്ടി , അത് അവൾ ആയിരുന്നു. എനിക്ക് അവിടെ ഇന്നും ഇറങ്ങി ഓടിയാലോ എന്ന് തോന്നി .
“നീ എന്നെ ആദ്യമായാണോ കാണുന്നത് ? ഇങ്ങനെ ഞെട്ടാൻ..”
“അതല്ല …വാ അകത്തോട്ട് കയറു..” ഞാൻ അവളെ അകത്തോട്ട് കയറ്റി , വാതിൽ തുറന്നിട്ടു, എന്നാൽ അവൾ വാതിൽ അടച്ചു കുറ്റിയിട്ടു. വാതിൽ കുറ്റിയിട്ടു പുറകിലേക്കു തിരിഞ്ഞു ഉടനെ തന്നെ അവളുടെ വലതു കൈ പത്തി എന്റെ എന്റെ ഇടത്തെ കവിളിൽ വന്നു മുത്തം ഇട്ടു. മുത്തം ഇട്ടതിന്റെ സുഖം കൊണ്ട് കണ്ണിൽ നിന്നും പൊന്നീച്ച പറന്ന സുഖം..വട്ടമിട്ടു പറക്കുന്ന പൊനീച്ചകളെ എണ്ണി തീർക്കും മുൻപേ അവളുടെ കരം വീണ്ടും എന്റെ കവിൾ ലക്ഷ്യമാക്കി വന്നു. എന്തോ ഭാഗ്യത്തിന് കവിളിനു മുൻപിൽ വെച്ച് അവൾ കൈ നിർത്തി .
” നിന്റെ ഫോൺ എവിടെ?”
“ഇവിടെ ഉണ്ട്”
“എന്നിട്ട് ഞാൻ വിളിച്ചിട്ട് എന്താ സ്വിച്ച് ഓഫ് ?” അവളുടെ ശബ്ദം കൂടി വന്നു.
“അത്…… ഞാൻ …..എനിക്ക്……വയ്യ ” ഇത് പറഞ്ഞു തീർന്ന ഉടനെ രണ്ടാം തവണയും അവളുടെ കൈ എന്റെ കവിളിനെ മുത്തം ഇട്ടു.