സത്യം പറഞ്ഞാൽ അവൾക് ചേരുന്നത് പർദ്ദ തന്നെ ആയിരുന്നു. മഫ്തക്കുള്ളിൽ ആ തുടുത്ത മുഖം. “നല്ല ഭംഗി ഉണ്ട് ….. നീ ഏത് ഡ്രസ്സ് ഇട്ടാലും ഒടുക്കത്തെ ലുക്ക് ആണ് ”
ഇത് പറഞ്ഞു തീർത്തതും ചിരിച്ചു കൊണ്ട് അവൾ വയറിൽ മുഷിട്ടി കൊണ്ട് ഒരു ഇടി തന്നു. ” ഇത് എന്തിനാണെന്നു അറിയോ ? ഇന്നലെ ഞാൻ എത്ര തവണ വാട്സാപ്പ് ചെയ്തു ..വിളിച്ചു …ഒന്നിനും റെസ്പോണ്ട് ചെയ്യാത്തതിന് ”
“ഉഫ് …അതിനു ഇമ്മാതിരി അടി തരണോ ? സോറി ”
ക്യാമ്പസ്സിൽ നിന്ന് കുട്ടികൾ പുറത്തേക് ഒഴുകി കൊണ്ടിരുന്നു, ഞാനും അവളും ആ ഒഴുക്കിനൊപ്പം ബസ്റ്റോപ്പിലേക് നീങ്ങി . സാധാരണ കോളേജിൽ നിന്നും മെയിൻ റോഡിലേക്കുള്ള വഴിക്ക് പുറമേ ഈ കമിതാക്കൾ പോവുന്ന തിരക്ക് കുറവുള്ള ഒരു വഴിയിലൂടെ ആണ് ഞങ്ങൾ പോയിരുന്നത് .
” നീ എന്തിനാ ഇന്നലെ വിളിച്ചത്?”
“വാട്സാപ്പ് എടുത്ത് നോക്ക് ” എന്റെ കൈ പിടിച്ചു കൊണ്ട് ചാടി ചാടി നടക്കുന്നതിനെ അവൾ പറഞ്ഞു.
” ഞാൻ ഇപ്പൊ കൂടെ ഇല്ലേ? എന്നോട് നേരിട്ട് പറ…നീ എന്താണ് ഇങ്ങനെ ചാടി ചാടി നടക്കുന്നെ ..ആൾക്കാർ കണ്ടാൽ വട്ടാണെന്ന് വിചാരിക്കും ട്ടാ ”
“ഹും …അതേയ്…..ഞാൻ എന്റെ ഒരു കസിന്റെ കാര്യം പറഞ്ഞത് ഓർമയില്ലേ?”
“ഏത് ആ ചെന്നൈ തള്ളിസ്റ്റ് ആണോ?”
“എല്ലാം ഓർമയുണ്ടല്ലേ ആ അവൾ തന്നെ”
“അവൾക് എന്ത് പറ്റി ?”
“അവളുടെ കല്യാണം ആണ്, ആഗസ്റ്റ് 12th ”
” ആണോ? ആഗസ്റ്റ് 12th അല്ലെ ഇയ്യാളുടെ ബര്ത്ഡേ ..കല്യാണം എവിടെ വെച്ചാണ്? ”
“എൻറ്റുമോ ..ഇതും ഓർമയുണ്ടോ ???? അവിടെ തന്നെ , ചെറുക്കന്റെ ഫാമിലിയും അവിടെ ആണ്. ..അവിടെ വെച്ച് നിക്കാഹ് നടത്താൻ ആണ് പ്ലാൻ, പിന്നെ ഒരു ആഴ്ച കഴിഞ്ഞു ഇവിടെ വെച്ച് ഫങ്ക്ഷൻ …ഉമ്മയും ഉപ്പയും പോവുന്നുണ്ട്..എന്നോടും ചെല്ലാൻ പറയുന്നു….ഞാൻ പോവാണോ വേണ്ടയോ എന്ന ആലോചിക്കുന്നേ …” എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു .
“അതിനെന്താ ? നീ പോയിട്ട് വാ, നിന്റെ ചങ്ക് അല്ലെ ആ കുട്ടി ? പോയില്ലെങ്കിൽ വിഷമം ആവില്ലേ അവൾക്ക് ”
“ചങ്ക് ആണ് പക്ഷേ എന്റെ ഹൃദയം ഇവിടെ അല്ലെ? പിന്നെ ഞാൻ എങ്ങനെ പോകും…ദുബായിൽ പോയപ്പോൾത്തന്നെ ഞാൻ അനുഭവിച്ചതാണ് ” എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. എന്റെ നെഞ്ചൊന്നു പിടച്ചു.
നടത്തം നിർത്തി കൊണ്ട് ഞാൻ പറഞ്ഞു “അപ്പോൾ നിനക്കു പോവാൻ താല്പര്യം ഇല്ലേ? ഇല്ലെങ്കിൽ ഇവിടെ നിന്നോ, പക്ഷെ പരെന്റ്സ് സമ്മതിക്കുമോ ? ”
“അതൊക്കെ ഞാൻ സെറ്റ് ആകാം, പക്ഷെ എനിക്ക് ഒറ്റക് നിൽക്കാൻ പേടി ആണ്”
“അതിനു ?”
“നീ എനിക്ക് കൂട്ട് കെടുക്കണം” അവൾ താഴേക് നോക്കി കൊണ്ട് പറഞ്ഞു. പിന്നെന്താ ഞാൻ വരുകയും ചെയ്യും നമ്മൾ ഒന്നിച്ചു മധുവിധു ആഘോഷിക്കുകയും ചെയ്യും ..എന്ന് പറയാൻ മനസ്സ് തുടച്ചു എങ്കിലും ഞാൻ പറഞ്ഞു :