ഒരു മാർമ്പിൾ കഷ്ണത്തിൽ ഇപ്രകാരംഎഴുതിയിട്ടുണ്ട് :
” വാരിക്കോട്ട് ഇല്യാസ് ഹാജി മകൾ
മെഹ്റിൻ
ജനനം : 12-8-1998.
മരണം: 8-9 -2018″ ഞാൻ നിലത്തിരുന്നു അവളുടെ കുഴിമാടത്തിൽ മേൽ കൈകൾ ചേർത്ത് വച്ചു കണ്ണുകൾ അടച്ചു ഇരുന്നു. മാർച്ച് മാസത്തിലെ വേനൽ മഴ ഭൂമിയെ കുളിരണിയിച്ച് പെയ്തിറങ്ങി. കഴിഞ്ഞ വർഷം വേനൽ മഴയിൽ ഞാൻ നെഞ്ചോട് ചേർത്തവൾ ഇന്ന് ഈ ആറടി മണ്ണിൽ എനിക്ക് വേണ്ടി ദ്രവിച്ച് തീർന്നിരിക്കുന്നു. വേനൽ മഴയോടൊപ്പം എന്റെ മിഴിനീർ ഭൂമിയിലേക്ക് ഒഴുക്കി. ഒരു തണുത്ത കാറ്റ് എന്റെ കൈകളിൽ വന്ന് തഴുകി കൊണ്ടിരുന്നു. ആ കാറ്റ് എന്നോട് ചോദിച്ചു. “പ്രണയത്തിന്റെ നിറമെന്താണ് ?”
പ്രണയത്തിന്റെ നിറം???
പ്രണയത്തിന് പല നിറം ആണ് .
സന്തോഷത്തിന്റെ നിറം.
സങ്കടത്തിന്റെ നിറം.
പ്രതീക്ഷയുടെ നിറം.
വിശ്വാസത്തിന്റെ നിറം.
കാമത്തിന്റെ നിറം.
വേർപിരിയലിന്റെ നിറം.
പിണക്കങ്ങളുടെ നിറം.
ഇണക്കങ്ങളുടെ നിറം.
ഒറ്റപെടലിന്റെ നിറം.
(END)
മല്ലൂ സ്റ്റോറി ട്ടെലർ
ആദ്യ കഥയാണ്. ആസ്വാദനത്തിലെ പോരായ്മകൾ പൊറുക്കുക.
കുറവുകളും ഗുണങ്ങളും അഭിപ്രായമായി രേഖപ്പെടുത്തുക