“എടാ, ഒരു പ്രശ്നം ഉണ്ട്. അവൾ നമ്മൾ പോന്നതിന് ശേഷം എന്തോ പോയ്സൺ എടുത്ത് കുടിച്ചു ……. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്….. ക്രിട്ടികൽ ആണ് …. ”
മഴയത്ത് മറവിച്ച ശരീരവുമായി ഞാൻ അത് കേട്ട് നിന്നു. എന്റെ കണ്ണിൽ നിന്നും ഒരു തരി കണ്ണ്നീർ പോലും വന്നില്ല. ശരീരത്തിൽ ആകെ ഒരു തരിപ്പ്…. തൊണ്ടയിൽ വല്ലാത്ത വേദന പോലെ … ശരീരം മരിച്ച അവസ്ഥ …..
” അ ….. അവൾ രക്ഷപെ……. പെ….. പെടുമോടാ?” എന്റെ വാക്കുകൾ മുറിഞ്ഞു.
“നമ്മുക്ക് പ്രാർത്ഥിക്കാം” സിറാജ് പറഞ്ഞു. ഉമേഷ് എന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി .
“ആരോട്?…. ആരോട് പ്രാർത്ഥിക്കും സിറാജേ…. ഇതെല്ലാം ചെയ്യുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തോടോ?” അവർക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല.
“എടാ വാ നമ്മുക്ക് ഹോസ്പിറ്റൽ വരെ പോകാം ” ഉമേഷ് എന്റെ പിടിച്ച് വലിച്ചു.
“ഇല്ല, ഞാൻ ഇല്ല ” എനിക്ക് ഒന്നു തനിയെ ഇരിക്കണം ”
“എന്ത് ? നീ വന്നേ” ഉമേഷ് കയ്യിൽ പിടിച്ച് വലിച്ചു.
“ഉമേഷേ വേണ്ട…. നമ്മുക്ക് ക്ലാസിൽ വെയിറ്റ് ചെയ്യാം…… വാ ..” സിറാജ് പറഞ്ഞു.
“എടാ ഇവൻ ….”
“നീ വാ ഉമേഷേ ” സിറാജ് ഉമേഷിനേയും വിളിച്ച് അവിടെ നിന്നും പോയി. എന്റെ മനസ്സിനുള്ളിലൂടെ പല ചിന്തകളും കടന്ന് പോയി. അവളോട് ഇഷ്ട്ടം തുറന്ന് പറഞ്ഞ നാൾ എന്നോട് അവൾ പറഞ്ഞിരുന്നു , ‘മഴ അധികം നനഞ്ഞാൽ കിടപ്പിലായി പോവും എന്ന് ‘ അതിന്റെ പൊരുൾ എന്താണെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പടികൾ ഒരോന്ന് ആയി കയറാൻ തുടങ്ങി. അഞ്ചാം നിലയുടെ മുകളിലെ റൂഫ് ടോപ്പിൽ എത്തിയ ഞാൻ ഇനി എന്ത് ചെയ്യണം അപ്പോഴേക്കും തീരുമാനിച്ചിരുന്നു. കോരിചൊരിയുന്ന മഴയിൽ കുളിച്ച് മുകളിൽ ഒരറ്റത്ത് വന്ന് നിന്ന് ഞാൻ താഴേക്ക് നോക്കി. ഒരു മൂലയിൽ കാന്റീൻ കാണാം…. അതിനു പിറക്കിൽ ഗ്രൗഡ്…. ആൽമരം…. ലൈബ്രറി…. ഞങ്ങളുടെ ക്ലാസ് …. താഴെ ഒളിയിടം …… നല്ല ഓർമകൾ തന്ന എല്ലാ സ്ഥലവും ഇവിടെ നിന്നാൽ കാണാം. അത് വരെ അടക്കി നിന്ന കണ്ണുനീർ ഒരു പെരുമഴയായി ഒലിച്ചിറങ്ങി. ഒരു കുട്ടിയെ പോലെ ഞാൻ അലമുറയിട്ട് കരഞ്ഞു. തണുത്ത കാറ്റ് എന്നെ ഇടയ്ക്ക് ഇടയ്ക്ക് തഴുകി കൊണ്ടിരുന്നു. അത് വരെ ഉണ്ടായിരുന്ന എല്ലാ നല്ല നിമിഷങ്ങളും ഇതാ ഇവിടെ … ഈ സെക്കന്റിൽ അവസാനിച്ചിരുക്കുന്നു. അവസാനമായി കണ്ട അവളുടെ മുഖം മനസ്സിൽ കണ്ട് കൊണ്ട് ഞാൻ മഴ തുള്ളികൾക്ക് ഒപ്പം മഴയോടൊപ്പം താഴേക്ക് പതിച്ചു. മഴ വെള്ളം ചുവന്ന നിറത്തിൽ അവിടെ പരന്ന് ഒഴുകി കൊണ്ടിരുന്നു
……………………………………………..
ഞെട്ടി ഉണർന്ന ഞാൻ പയ്യെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ശക്തിയേറിയ പ്രകാശം കണ്ണിലേക്ക് അടിച്ചു കയറുന്നതിനാൽ കണ്ണുകൾ പല തവണ ചിമ്മി കണ്ണുകൾ പുർണ്ണമായി തുറന്നു. ഇരുട്ടിൽ നിന്ന് എന്റെ കാഴ്ചകൾ വെളിച്ചത്തിലേക്ക് കടന്നുവന്നു.