ഉമേഷും സിറാജും എന്തോ പറയുന്നു…… അയാൾ കുതറിയോടാൻ ശ്രമിച്ച് വിരൽ ചൂണ്ടി എന്തോ പറയുന്നു…..എന്തൊന്നും ഞാൻ കേൾക്കുന്നില്ല… എന്റെ കണ്ണുകൾ പരതുന്നത് ആ ശബ്ദത്തിന്റെ ഉടമയെ ആണ് …. എന്റെ കണ്ണുകൾ അവൾക്കു വേണ്ടി എല്ലായിടത്തും തിരഞ്ഞു കൊണ്ടിരുന്നു……..അവസാനം ഞാൻ കണ്ടു, രണ്ടാം നിലയിൽ ഒരു റൂമിനുളളിൽ ജനലഴകളിൽ പിടിച്ച് കൊണ്ട് മെലിഞ്ഞ് വാടിയ മുഖവുമായി എന്നെ നോക്കി കരയുന്ന അവളെ …. എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കി …. അവൾ വീണ്ടും വീണ്ടും കരഞ്ഞു … ” മെഹ്റിൻ ” എന്ന് ഉറക്കെ വിളിച്ച് ഞാൻ അവരുടെ കയ്യിൽ നിന്ന് കുതറിയോടാൻ ശ്രമിച്ചു എങ്കിലും അവർ എന്നെ വലിച്ച് പുറത്തേക്ക് കൊണ്ട് പോയി….. കാഴ്ച്ച മറയും വരെ ഞങ്ങൾ കണ്ണുനീർ കൊണ്ട് കഥകൾ പറഞ്ഞു.
അവിടെ നിന്നും അവർ എന്നെ ക്ലാസിലേക്ക് കൊണ്ട് പോയി. ബൈക്കിൽ പോവും വഴി ഞാൻ സിറാജിന്റെ പുറത്ത് തല വെച്ച് തേങ്ങുകയായിരുന്നു.
സിറാജ്: ” നീ എന്ത് കോപ്പാടാ കാണിച്ചത്?, സമാധനമായി സംസാരിക്കാൻ അല്ലേ നമ്മൾ പോയത്? എന്നിട്ട് ….”
“എല്ലാം തീർന്നെടാ …..ഇനി എന്താ സംഭവിക്കുക എന്ന് എനിക്ക് അറിയാം പെട്ടെന്നുള ദേഷ്യത്തിൽ ഞാൻ ….” ടെസ്ക്കിൽ തല വെച്ച് ഞാൻ പറഞ്ഞു.
ഉമേഷ്: “എന്ത് തീർന്നു എന്ന്? ഇനി ഞങ്ങൾക്ക് അറിയാം എന്ത് ചെയ്യണം എന്ന് , രാത്രി അല്ലെ അവളുടെ ഫ്ലൈറ്റ് , അതിന് മുൻപ് അവളെ പൊക്കി ഇവിടെ ഞങ്ങൾ എത്തിച്ചിരിക്കും …. വാടാ” ഇത് പറഞ്ഞ് കൊണ്ട് ഉമേഷും സിറാജും പുറത്തേക്ക് പോയി. ഞാൻ നേരെ ഒളിയിടത്തിൽ പോയി ഇരുന്നു. മഴ പയ്യെ പെയ്തു തുടങ്ങി. ഇതെല്ലാം എന്തിനു വേണ്ടി ആയിരുന്നു എന്ന് ഞാൻ ചിന്തിച്ചു. നേരം കടന്ന് പോയി. മഴയുടെ ശക്തി കൂടിവന്നു. അപ്പുറത്ത് എവിടേയോ പട്ടികൾ ഓരിയിട്ടു കൊണ്ടിരുന്നു. അവരും ആസ്വദിക്കുകയാവും മഴ …… ഞാൻ മനസ്സിൽ കരുതി.എവിടെ നിന്നോ വന്ന തണുത്ത കാറ്റ് എന്റെ മുഖത്ത് കൂടെ തഴുകി പോയി…..അവളുടെ ഗന്ധമായിരുന്നു ആ കാറ്റിന്. അപ്പോഴാണ് ഉമേഷും സിറാജും മഴയത്ത് കൂടെ ഓടി കിതച്ച് എന്റെ അരികിൽ എത്തി. അപ്പോഴാണ് മണം വന്ന വഴി എനിക്ക് പിടിക്കിട്ടിയത്. ചിരിച്ച് കൊണ്ട് ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
“എവിടെ ആൾ എവിടെ?”
ഉമേഷ്:”നിന്നെ എവിടെ എല്ലാം തിരക്കി…. എന്തിനാടാ ഈ മഴയത്ത് വന്നിരിക്കുന്നെ?”
” അത് കുഴപ്പം ഇല്ല…..അവൾ എവിടെ ?”
അവർ അതിനു മറുപടി പറയാതെ മുഖത്തോട് മുഖം നോക്കി. സിറാജിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എന്താടാ ? എന്താ ഒന്നും മിണ്ടാത്തെ?”
മൗനം അവസാനിപ്പിച്ച് കൊണ്ട് സിറാജ് എന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു: