” ഇല്യാസ് ഇക്കാനെ ഒന്ന് കാണാൻ പറ്റി മോ?”
“ആരാണ് ? ”
” ഇക്കാടെ കൂട്ടുകാരൻ ആണ് , യാത്ര പറയാൻ വന്നതാണ് ”
” ആണോ?…. ഇല്യാസേ …. ദേ ഇവിടെ ഒരാൾ വന്നിട്ടുണ്ട് … ” കാർന്നവർ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.
“ആരാണ് മാമാ?” ചിരിച്ച മുഖവുമായി കയ്യിൽ ഒരു പേപ്പറുമായി പുറത്തേക്ക്
വന്ന അയാൾ എന്നെ കണ്ട ഉടനെ കയ്യിലെ പേപ്പർ വലിച്ചെറിഞ്ഞ് രൂക്ഷ മുഖഭാവത്തോടെ എന്റെ നേരെ വന്നു ബലമായി എന്റെ കൈകളിൽ പിടിച്ച് വലിച്ച് അവരുടെ പൂന്തോട്ടത്തിന്റെ മൂലയിലേക്ക് കൊണ്ട് പോയി നിർത്തി. വരാന്തയിൽ ഇരിക്കുന്നവർ എന്താണ് സംഭവം എന്ന അർത്ഥത്തിൽ എത്തി നോക്കാൻ തുടങ്ങി.
“എന്തിനാടാ നീ ഇവിടെ വന്നത്? എന്ത് ധൈര്യത്തിൽ ആണ് എന്നത് ?”
” ചേട്ടാ ഞാൻ പ്രശ്നത്തിന് വന്നതല്ല ”
” എന്ത് കോപ്പാണെങ്കിലും ഇപ്പോൾ ഇറങ്ങണം എന്റെ പറമ്പീന്ന് …. വെട്ടി നുറക്കി കളയും ”
” ചേട്ടാ നിങ്ങൾ എന്തിനാണ് വാശി പിടിക്കുന്നത്? പ്ലീസ് ഞങ്ങളെ ജീവിക്കാൻ അനുവദിച്ചു കൂടേ?”
“പ നായിന്റെ മോനേ ….ചെലക്കാണ്ട് പോടാ”
“എന്താണ് ഇക്ക എനിക്ക് കുഴപ്പം …. പണം ഇല്ലാത്തത് ആണോ?….. മതം ഇല്ലാത്തതാണോ ….. ഞാൻ മതം മാറാം …. എന്ത് വേണമെങ്കിലും ചെയ്യാം …. എന്റെ കൂടെ അലെങ്കിൽ അവളുടെ ജീവിതവും നശിച്ച് പോവും ……. രണ്ട് പേരുടെ …. രണ്ട് കുടുംബങ്ങളുടെ ജീവിതം ആണ് നിങ്ങൾ കാരണം തകരുക….പ്ലീസ് ” നിലത്തിരുന്ന് ഇത് പറഞ്ഞ് അയാളുടെ കാല് പിടിച്ചു ഞാൻ കെഞ്ചി.
“നിനക്ക് പറഞ്ഞാൽ മനസ്സിലാവിലേടാ തായ്യോളി മോനേ” എന്ന് ഉച്ചത്തിൽ പറഞ്ഞ് കൊണ്ട് അയാൾ എന്നെ കാല് കൊണ്ട് ചവിട്ടി തെറിപ്പിച്ചു. വീണു കിടന്ന എന്റെ ക്ഷമ നശിച്ചു. അത് വരെ കടിച്ചമർത്തി നിന്നുരുന്ന എന്റെ കോപം അണപൊട്ടി ഒഴുകി. നിലത്ത് നിന്ന് ചാടി എഴുന്നേറ്റ് അയാളുടെ നേരെ ഞാൻ കുതിച്ചു. അപകടം മണത്ത സിറാജും ഉമേഷും അവിടെ വരാന്തയിൽ ഇരുന്നവരും ഞങ്ങളുടെ അടുത്തേക്ക് ഓടി അടുത്തു. അയാൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് അയാളുടെ ഷർട്ടിൽ ഞാൻ പിടുത്തം ഇട്ടു. ആദ്യമായി അയാളുടെ കണ്ണിൽ ഞാൻ ഭയത്തെ കണ്ടു.
” അമ്മയ്ക്ക് പറയുന്നോടാ ” എന്ന് ആക്രോശിച്ച് മുഷ്ട്ടി ചുരുട്ടി അയാളുടെ മുഖത്തിന് സമീപം എന്റെ കൈ എത്തി …..
” ഹർഷൻ ……” അവളുടെ നീട്ടിയുള്ള വിളി മാത്രം ആണ് ഞാൻ കേട്ടത് എന്റെ കണ്ണുകൾ നിറഞ്ഞു… കണ്ണുകൾ ചുറ്റും പരതാൻ തുടങ്ങി…. എന്റെ കൈകൾ അയാളുടെ ഷർട്ടിൽ നിന്ന് പിടിവിട്ടു …. അടിക്കാൻ ഓങ്ങിയ മുഷ്ട്ടി താഴേക്ക് ഇറങ്ങി…. അപ്പോഴേക്കും എല്ലാവരും വന്ന് ഞങ്ങളെ പിടിച്ച് വലിച്ച് മാറ്റിയിരുന്നു… പക്ഷേ അതൊന്നും ഞാൻ അറിഞ്ഞില്ല…..