“എന്നെ ആരും കണ്ടാൽ ഒരു പ്രശ്നവും ഇല്ല ……. എല്ലാം റെഡി ആവും….. ചേച്ചി …..എനിക്ക് ഒരു സഹായം ചെയ്യണം … ”
“എന്താ മോനേ”
” വേറെ ഒന്നും അല്ല, അവൾക്ക് എന്താ സംഭവിച്ചത്? സുഖം ആണോ? എനിക്ക് ഒരു സമാധനവും ഇല്ല ”
” കൊച്ചിന്റെ കാര്യം ഒന്നും പറയേണ്ട. അത് റൂമിൽ നിന്ന് ഇറങ്ങാറേയില്ല…. എന്നും കരച്ചിൽ ആണ് ……. ആരോടും സംസാരമില്ല…. ക്ഷീണിച്ച് ഒരു കോലം ആയി…. ദിവസവും കോളേജിൽ പോകാൻ വേണ്ടി അതിന്റെ ഉപ്പയോട് വഴക്കാണ്…. അയാൾ അതിനെ തല്ലി ഒരു പരിവമാക്കും…. പാവം കൊച്ച് ” എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. നെറ്റിക്ക് കൈ കൊടുത്ത് ഞാൻ ബൈക്കിൽ ഇരുന്നു .
” വരുന്ന പതിനാറിനു അതിന്റെ കല്യാണം ആണ്. ദുബായിൽ ഉള്ള ആരോ ആണ് …. കല്യാണം എല്ലാം അവിടെ ആണ് …. എട്ടാം തിയതി ഇവർ എല്ലാം ഇവിടെ നിന്നും പോവും” ആനി ചേച്ചിയുടെ ആ വാക്കുകൾ എന്റെ തലയിൽ ഇടി തീ വീണ പോലെ വന്നു പതിച്ചു. വരണ്ട തൊണ്ടയും വിയർക്കുന്ന ശരീരവുമായി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.
” ചേച്ചി പറ്റുമെങ്കിൽ എന്നെ കണ്ട കാര്യം അവളോട് പറയണം …. ഞങ്ങൾ ഒന്നിച്ച് ജീവിക്കും എന്ന് പറയണം ”
“മോനേ അത്….”
” ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി” ഞാൻ അവരുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. അവർ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
……………………………………..
ദിവസങ്ങൾ കടന്ന് പോയി ,എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അലഞ്ഞ് തിരിഞ്ഞു. അവസാനം ഞാൻ തീരുമാനിച്ചു , അവളുടെ വീട്ടിൽ പോവുക … ഉപ്പയെ കാണുക .. ഉമ്മയെ കാണുക …. കാല് പിടിച്ച് കെഞ്ചി പറയുക. അവർ മനുഷ്യർ അല്ലേ? അവർ സമ്മതിക്കും. എന്റെ മനസ്സ് പറഞ്ഞു. ഈ കാര്യം ഉമേഷിനോടും സിറാജിനോടും പറഞ്ഞപ്പോൾ അവരും അനുകൂലമായി തന്നെ മറുപടി പറഞ്ഞു.
” നീ എന്തായാലും തനിയെ പോകേണ്ട … ഞങ്ങളും വരും നിന്റെ കൂടെ ” സിറാജ് പറഞ്ഞു.
“ശെരിയാടാ …. ഞങ്ങളും വരും” ഇത് പറഞ്ഞ് കൊണ്ട് ഉമേഷ് എന്നേയും സിറാജിനേയും ചേർത്ത് പിടിച്ചു.
അങ്ങനെ സെപ്തംബർ എട്ടാം തിയതി, ആ നശിച്ച ദിവസം വന്നെത്തി അവർ ദുബായിലേക്ക് പറക്കുന്ന ദിവസം. മഴമേഘങ്ങൾ ഇരുണ്ടു കൂടിയ രാവിലെ ഞങ്ങൾ മൂന്ന് പേരും അവളുടെ വീട്ടിൽ എത്തി. അവരെ യാത്ര അയക്കാൻ വന്ന വീട്ടുകാർ കുറച്ച് പേർ വീടിന്റെ വരാന്തയിൽ ഇരിക്കുന്നുണ്ടായി. അവരെ രണ്ട് പേരെയും പുറത്ത് നിർത്തി ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ വലിയ ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടന്ന ഞാൻ അവിടെ ഇരിക്കുന്ന ഒരു പ്രായമായ ആളോട് ചോദിച്ചു. :