“ഒന്നും ചെയ്യല്ലേ …..അവൻ കുട്ടിയല്ലേ..ഇനി ഒന്നും ചെയ്യല്ലേ…..ഇനി ഒന്നും ഉണ്ടാവില്ല….” അമ്മ അയാളോട് വീണ്ടു വീണ്ടും കെഞ്ചി ….
“നിന്റെ ചെക്കനെ മര്യാദക്ക് വളർത്തിയാൽ നിനക്കു കൊള്ളാം , ഇനി എന്റെ മോളുടെ നിഴൽ വെട്ടത് ഇവൻ വന്നാൽ കൊത്തി നുറുക്കും ഞാൻ .. കേട്ടോടി തേവിടിച്ചി…” ഇത് പറഞ്ഞു കൊണ്ട് അയാൾ അമ്മയെ കാലു കൊണ്ട് തള്ളി മാറ്റി. അയാളുടെ ബലമുള്ള തള്ളിൽ അമ്മ എന്റെ അരികിലേക്ക് വീണു. അമ്മയെ അയാൾ തള്ളി വീഴ്ത്തിയത് കണ്ട എനിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല..പാതി ബോധത്തിൽ ചെളിയിൽ കൈ വെച്ച് കൊണ്ട് വിറച്ച കാലുകളും ആടി ഉലയുന്ന ശരീരവും ആയി ഞാൻ അയാൾക് നേരെ അടുത്തു
“എന്റെ അമ്മേയെ തൊടുനോടാ പട്ടി ….” ഇത് പറഞ്ഞു അയാൾക്ക് നേരെ വീണ്ടും നീങ്ങി എങ്കിലും ” പാ മൈരേ ” എന് ആക്രോശിച്ചു കൊണ്ട് വായുവിൽ ഉയർന്നു പൊങ്ങിയ അയാളുടെ കാല്പാദം എന്റെ നെഞ്ചിൽ വന്നടിച്ചു,ഞാൻ തെറിച്ചു പിറകിലേക്ക് വീണു . എന്റെ കണ്ണുകൾ പൂർണമായും ഇരുട്ടിനു പിടി കൊടുത്തു.. ഇടി വെട്ടി പെയ്ത മഴയത്തു അമ്മ എന്നെ ചേർത്ത് പിടിച്ചു ഇരുന്നു കരഞ്ഞു.
……………………………………………………..
കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീണ്ടും ഞാൻ ക്യാമ്പസിൽ എത്തി. ഉമേഷിന്റെ കൂടെ ആണ് ഞാൻ അന്ന് എത്തിയത്. എന്റെ വീട്ടിൽ ഉണ്ടായ സംഭവം കോളേജിൽ മുഴുക്കെ പരന്നിരിന്നു. കോളേജിൽ ചെന്ന ഉടനെ ഞാൻ അവളുടെ ക്ലാസിലേക്കാണ് പോയത്. പോവുന്ന വഴിയിലും മറ്റും ഉള്ളവർ എല്ലാം എന്നെ കാണുമ്പോൾ എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു.
” അവൾ വന്നിട്ട് 2 ആഴ്ച്ച ആയി … ഇനി വരില്ല എന്നാണ് പറഞ്ഞത് ” അവളുടെ ഒരു കൂട്ടുകാരി പറഞ്ഞു. അവളെ കാണാൻ കഴിയാതെ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അവളെ കാണുക എന്നതിൽ ഉപരി അവൾക്ക് എത് സംഭവിച്ചു എന്ന ആകാംക്ഷ ആയിരുന്നു എന്നിൽ . അവളുടെ വീട്ടിലെ നമ്പറോ മറ്റോ എനിക്ക് അറിയില്ലായിരുന്നു. വീട്ടിലേക്ക് നേരിട്ട് പോവാൻ ഉള്ള ധൈര്യവും എനിക്ക് ഉണ്ടായില്ല. എനിക്ക് തല്ല് കിട്ടും എന്നത് കൊണ്ടല്ല, എന്റെ അമ്മയെ തൊട്ട അയാളെ ഞാൻ എന്തെങ്കിലും ചെയ്യുമോ എന്ന ഭയമാണ് എന്നെ അവളുടെ വീട്ടിലേക്ക് പോവുന്നതിൽ നിന്നും തടഞ്ഞത്. അവസാനം ഒരാളുടെ മുഖം എന്റെ ഉള്ളിൽ തെളിഞ്ഞ് വന്നു. ‘ആനി ചേച്ചി ‘ ……….
പിറ്റേന്ന് തന്നെ രാവിലെ അവളുടെ വീടിന്റെ കുറച്ച് മാറി ഹെൽമെറ്റ് ധരിച്ച് ചേച്ചി പണിക്ക് വരുന്നതും കാത്ത് ഞാൻ നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ദൂരെ നിന്നും അവർ നടന്ന് വരുന്നത് ഞാൻ കണ്ടു. എന്നെ കടന്ന് പോയ അവരെ ഹെൽമെറ്റ് ഊരിമാറ്റി ഞാൻ വിളിച്ചു.
“ആനി ചേച്ചി ” എന്റെ വിളി കേട്ട് തിരിഞ്ഞ് നോക്കിയ അവർ ഒരു പരിഭ്രമിച്ചു. ചുറ്റിലും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവർ എന്റെ അരികിലേക്ക് വന്നു.
” മോനോ? …. മോൻ എന്തിനാ ഇങ്ങോട്ട് വന്നത്?…. ആരെങ്കിലും കാണ്ടാൽ ….. ഞാൻ അന്ന് പറഞ്ഞില്ലേ? വേണ്ട വേണ്ട എന്ന് …. ഇപ്പോൾ എന്തായി? “