മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

“എടാ പതിയെ സൂക്ഷിച്ചു പോവണേ …വഴിയിൽ എല്ലാം വെള്ളം ആയിരിക്കും.” അവളോട് യാത്ര പറഞ്ഞു ചുറ്റിലും ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി, ബൈക്ക് പുറത്തേക്ക് തള്ളി കൊണ്ട് പോയി സ്റ്റാർട്ട് ചെയ്തു ഞാൻ യാത്ര ആരംഭിച്ചു. ചുറ്റുമുള്ളവർ ആരും കണ്ടില്ല എങ്കിലും വീടിനു വെളിയിലും ചുറ്റും ഉള്ള ക്യാമറ കണ്ണുകൾ എല്ലാം കാണുന്നുണ്ടായിരുന്നു . ക്യാമെറ വർക്ക് ചെയ്യില്ല എന്ന അവളുടെ തെറ്റിധാരണക്കുള്ള സമ്മാനവുമായി അവളുടെ ഉപ്പ അപ്പോൾ അവിടേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു.

………………………………………………………….
വീടിനു വെള്ളിയിൽ ഒരു ബഹളം കേട്ട് കൊണ്ടതാണ് അന്ന് രാവിലെ ഞാൻ ഉറക്കം എഴുന്നേറ്റത്. വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയ ഞാൻ ഞെട്ടി തരിച്ചു പോയി. അയൽവാസികളിൽ ചിലർ വീടിനു പുറത്തു കൂടി നില്കുന്നു…വീടിനു വെളിയിൽ വെളുത്ത ഇന്നോവ കാർ കിടക്കുന്നുണ്ട്…ഒരു തടിച്ച ആജാനബാഹുവ്വായ ഒരു മനുഷ്യൻ, വെള്ള മുണ്ടും ഷർട്ടും ആണ് വേഷം… അയ്യാൾ പുറം തിരഞ്ഞു നിന്ന് കൊണ്ട് ഉച്ചത്തിൽ അമ്മയോട് കയർക്കുണ്ട്.
” നായിന്റെ മോളെ..എവിടെടി നിന്റെ പിഴച്ച ചെക്കൻ..വിളിച്ചിറക്കടി അവനെ” ആയാൽ ഒരു മൃഗത്തെ പോലെ അമ്മായോട് ആക്രോശിച്ചു.
“എന്താ അമ്മേ പ്രശനം??” ഞാൻ പടികൾ ഇറങ്ങി വന്നു ചോദിച്ചു. എന്റെ ശബ്ദം കേട്ട് തിരഞ്ഞ അയാളുടെ മുഖം കണ്ടു ഞാൻ മരവിച്ചു നിന്നു . കട്ടിയേറിയ പിരികം…കഷണ്ടി കയറി തുടങ്ങിയ നെറ്റിയിൽ നിസ്‌കാര പാട് ..ചുവന്നു തുടുത്തു കോപത്താൽ കലങ്ങിയ കണ്ണുകൾ ……കറുത്ത കട്ട താടിയും മീശയും ….അതെ അവളുടെ വീട്ടിലെ ഷെൽഫിൽ ഞാൻ കണ്ട രൂപം …മെഹ്‌റിന്റെ ഉപ്പ.. മദം ഇളക്കിയ ആനയെ പോലെ അയാൾ എന്റെ നേരെ ചീറി അടുത്തു ..പാതി ജീവൻ നഷ്ട്ടമായ ഞാൻ അനങ്ങാൻ കഴിയാതെ നിന്നു . എന്റെ കൈയെക്കാൾ ഇരട്ടി വലിപ്പമുള്ള അയ്യാളുടെ കയ്യിലെ ഇരുമ്പു മുഷ്ടി എന്റെ ഷിർട്ടിന്റെ കോളറിൽ പിടിമുറുക്കി….എന്റെ ഹൃദയം നിലച്ചു പോവുന്ന അവസ്ഥയിൽ എത്തി.
“നാട്ടിൽ നല്ല നിലക്ക് ജീവിക്കുന്ന പെൺപിള്ളേരെ പിഴപ്പിക്കാൻ ഇറങ്ങി തിരച്ചിരിക്കുകയാണല്ലേ ഡാ നീ..നിനക്ക് വാരിക്കോട്ട് ഇല്യാസ് ഹാജിയുടെ മോളെ തന്നെ വേണം അല്ലേടാ കഴുവേറിയുടെ മോനെ” ഘോരമായ ശബ്ദത്തിൽ അല്മുയറിട്ടു പറഞ്ഞു കൊണ്ട് അയാളുടെ പരന്ന ബലിഷ്ടമായ തഴമ്പിച്ച കൈ എന്റെ കവിളിൽ വന്നടിച്ചു. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി ….പിടി കിട്ടാതെ ഞാൻ ഒരു വശത്തേക്ക് ചെരിഞ്ഞു പോയപ്പോൾ ഒരിക്കൽ കൂടി അതി ശക്തമായി അയ്യാളുടെ കൈ എന്റെ കവിളിൽ വന്നു പതിച്ചു. …ഒരു നിമിഷത്തേക്ക് എന്റെ കേൾവി പോലും നിലച്ചു പോയി..ഒരു പൂച്ച കുട്ടിയെ തൂക്കി യെറയുന്ന ലാഘവത്തോടെ അയാൾ എന്നെ വീടിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. തലേ ദിവസം പെയ്ത മഴയിൽ കെട്ടി നിന്നിരുന്ന ചെളിവെള്ളത്തിൽ ഞാൻ കിടന്നു വേദന കൊണ്ട് പുരണ്ടു , എഴുനെക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് കഴിഞ്ഞില്ല..അയൽവാസികൾ ഭയന്ന് നിന്നു .
“എന്റെ മോനെ …” എന്ന് വിളിച്ചു അലമുറയിട്ടു കരഞ്ഞു കൊണ്ട് അമ്മ എന്റെ അരികിലേക്ക് ഓടി വന്നു ഇരുന്നു എന്നെ എടുത്തു മടിയിൽ കിടത്തി. ഞാൻ അമ്മയുടെ മടിയിൽ കിടന്നു ദീർഘ ശ്വാസം വലിച്ചു. കലിപ്പ് വിട്ടു മാറത്തെ അയാൾ വീണ്ടും എന്റെ അടുത്തേക് അടുക്കുന്നത് ഞാൻ പാതി മറഞ്ഞ കാഴ്ചയിൽ കണ്ടു, പക്ഷെ അപ്പോഴേക്കും അമ്മ അയ്യാളുടെ കാലിൽ വീണു കെഞ്ചി .

Leave a Reply

Your email address will not be published. Required fields are marked *