മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

ഞാൻ അവന്റെ വർത്തമാനം കേട്ട് അന്തംവിട്ടു ഇരിക്കുകയായിരുന്നു. അവൻ പറഞ്ഞു തീർന്നതും ഞാൻ എഴുന്നേറ്റു നിന്ന് അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു .
“ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് പറയുന്നത് ഇതിനാണ് ഉമേഷേ ” എന്റെയും അവൻെറയും കണ്ണ് നിറഞ്ഞു പോയി.
” പിന്നല്ല … നീ വാ, ലൈബ്രറിയിൽ പോവാം..അവിടെ നിന്നെ കാത്തു കുറെ പുതിയ അതിഥികൾ വന്നിട്ടുണ്ട് … പ്രാഞ്ചിയേട്ടനിൽ ജഗതി ചേട്ടൻ പറഞ്ഞത് പോലെ , അക്ഷരങ്ങൾ കൊണ്ട് നിന്റെ തലയിൽ ഞാൻ ഇന്ന് ഒരു ഓർപ്പറേഷൻ നടത്തും ” ചിരിച്ചു കൊണ്ട് എന്റെ തലയിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു. ലഞ്ച് ബ്രേക്കിന്റെ ബഹളങ്ങൾക്കു ശേഷം ശാന്തമായ മൈതാനത്തിലൂടെ ഞങ്ങൾ ലൈബ്രറിയിലേക് നീങ്ങുമ്പോൾ ആണ് ഞാൻ ആ നിമിഷം ഏറ്റവും വെറുക്കുന്ന, കാണാൻ ആഗ്രഹമില്ലാത്ത ഒരുത്തൻ ഞങ്ങളുടെ നേരെ നടന്നു വരുന്നത് ശ്രദ്ധിച്ചത് . അതെ.. വൺ ആൻഡ് ഒൺലി കോഴി സിറാജ്..
അവനെ കണ്ടതും ഞാൻ പിറകിലേക് തിരിഞ്ഞു നടന്നു , അപ്പോൾ തന്നെ ഉമേഷ് എന്റെ കൈ പിടിച്ചു വലിച്ചു.
“എന്താടാ ഇത്, അവൻ അവന്റെ വഴിക് പോകോട്ടെ,…അല്ലെങ്കിൽ വാ നമ്മുക് സംസാരിച്ചു തീർക്കും ”
“ഉമേഷേ നെ കൈ വിട് , സംസാരിക്കാൻ നിന്നാൽ ഞാൻ എന്തെങ്കിലും ചെയ്യും അവനെ”
” അവനും നമ്മുടെ ഫ്രണ്ട് അല്ലെ, അവൻ ഒരു ചെണ്ടയയാണ്..ഉള്ളിൽ ഒന്ന്നും ഇല്ലെങ്കിലും കൊട്ടിയാൽ വലിയ സൗണ്ട് വരും.. അത്രേ ഉള്ളു..” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” എന്റെ പൊന്നു മാഷെ നല്ല ബേസ്റ്റ് ഉപമ” ഞങ്ങൾ ഇത് പറഞ്ഞു തീർന്നപ്പോൾ തന്നെ അവൻ ഞങ്ങളുടെ അടുത്ത എത്തിയിരുന്നു .
” മച്ചാന്മാരെ ” കൈ വായുവിൽ ഉയർത്തി ഉറക്കെ വിളിച്ചു കൊണ്ട് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.
അവൻ അടുത്ത്‌ വന്നപ്പോൾ എന്റെ ഉള്ളിലെ നീരസം എന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.
“എവിടെ ആണ് മച്ചാന്സ്, കാണാറില്ലല്ലോ ?” അവൻ ചോദിച്ചു.
“നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ട്, നിനക്കു ഇപ്പൊ പുതിയ ഗ്യാങ് ഉള്ളതല്ലേ?” ഉമേഷ് പറഞ്ഞു . ഞാൻ അപ്പോഴും അവന്റെ മുഖത്തേക് നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയായിരുന്നു .
” നീ ഇവിടെ ഉണ്ട്, പക്ഷെ ഹർഷൻ സെർ എവിടെ ആയിരുന്നു? ”
ഉമേഷ് : ” അവനും ഇവിടെ ഉണ്ട് ”
“അത് പറയാൻ ഇവന്റെ വായിൽ നാവില്ലേ ? നീ എന്തിനാ ഇവന് വേണ്ടി ഉത്തരം പറയുന്നത് ?” സിറാജ് എന്റെ തോളിൽ കൈ വെച്ച് ഉമേഷിനോട് ചോദിച്ചു, ഞാൻ അവന്റെ കൈ തട്ടി മാറ്റി.
ഉമേഷ് : “എന്താടാ ഹര്ഷാ ഇങ്ങനെ, പഴയതൊക്കെ വിട്ട് കള ”
സിറാജ് : “സോറി ഡാ ഹർഷാ , നിനക്കു അറിയാവുന്നതല്ലേ എന്റെ സ്വഭാവം, ആരെ എങ്കിലും ചൊരിഞ്ഞു ഇരിന്നിലെങ്കിൽ എനിക്ക് മനഃസമാധാനം ഉണ്ടാവില്ല , നീ ക്ഷമിക്ക് ..ഇനി അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം.” ഞാൻ തല ഉയർത്തി അവനെ നോക്കി ഒന്ന് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *