“വേറെ എവിടേക്? ഇവിടെ കെടുക്കാൻ തന്നെ ” തലയിണയും പുതപ്പും എന്റെ മുഖതേക്ക് വലിച്ചെറിഞ്ഞു അവൾ ബെഡിൽ വന്നിരുന്നു. അവൾ വന്നിരുന്ന ഉടനെ തന്നെ ഞാൻ അവിടെ നിന്നും എഴുന്നേറ്റു .
“ഏയ് ഇതൊന്നും ശെരി ആവില്ല…എണീക് എണീക്…പോ പോ പോ “
“ഞാൻ ഇവിടെ കിടന്നത് എന്താ പ്രശനം?”
” ഞാൻ എന്റെ അമ്മക്ക് വാക്കു കൊടുത്തതാണ് , ഞാൻ ഹാളിൽ കിടക്കാം എന്ന് “
” ഹാളിൽ കിടക്കാം എന്നല്ലേ പറഞ്ഞത്…എന്റെ കൂടെ കെടുക്കില്ല എന്ന് പറഞ്ഞില്ലല്ലോ”
“അതൊന്നും പറ്റില്ല ….. അന്ന് ഇടുക്കിയിൽ പോയപ്പോൾ തൊട്ടു ഞാൻ നിന്നെ ശ്രദ്ധിക്കുന്നു…ഒരു ഇളക്കം”
“അതെ എനിക്ക് ഇളക്കം ആണ് ..മര്യാദക് ഇവിടെ വന്നു കിടന്നോ ..ഇല്ലെങ്കിൽ …”
“ഇല്ലെങ്കിൽ ..?”
“ഞാൻ ഒച്ച വെച്ച് ആളെ കൂട്ടും ” അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“മെഹ്റിൻ , നീ വിളിച്ചു ..ഞാൻ വന്നു…ഫുഡ് കഴിച്ചു..കേക്ക് മുറിച്ചു…കുറെ സംസാരിച്ചു…we had enough fun ..അത് പോരെ …?”
അവൾ എഴുന്നേറ്റ് നിന്ന് എന്റെ രണ്ടു കൈകളും പിടിച്ചു വലിച്ചു എന്നെ ബെഡില് ഇരുത്തി.
“നീ അന്ന് പറഞ്ഞില്ലേ ഒന്നിച്ചു കെട്ടി പിടിച്ചു കെടുക്കുന്നതും പ്രണയത്തിന്റെ പാർട്ട് ആണ് എന്ന്..ഏറ്റവും കംഫർട് ആയ സമയത് ആണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് …എനിക്ക് ഏറ്റവും കംഫർട്ടബിള് ആയ സമയം ആണ് ഇത്..നിനക്കും അങ്ങനെ ആണെന്ന് എനിക്ക് അറിയാം ..സത്യം പറ ” അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടമെറിഞ്ഞു കൊണ്ട് പറഞ്ഞു .
ഞാൻ പിറകിലെ ചുമരിലേക് ചേർന്നു ഇരുന്നു കൊണ്ട് അവളെയും എന്റെ അടുത്ത ഇരുത്തി അവൾ എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു , അവളുടെ മുടിയിൽ തലോടി കൊണ്ട് ഞാൻ പറഞ്ഞു :
“എന്റെ പ്രായത്തിൽ ഉള്ള ചെക്കന്മാർക് സെക്സ് ചെയ്യാൻ ഏത് സമയവും കംഫര്ട്ടബിള് ആണ്, പക്ഷെ കണ്ട്രോൾ ചെയ്തു പിടിച്ചു നിർത്തണം..നമ്മൾ കഴിഞ്ഞ രണ്ടു മാസം ചെയ്ത പോലെ”
“രണ്ടു പേർക്കും കംഫർട്ടബിള് ആന്നെങ്കിൽ പിന്നെ എന്തിനാ നമ്മൾ ഇങ്ങനെ അഭിനയിക്കുന്നത് ?” അവൾ എഴുന്നേറ്റു ഇരുന്നു ചോദിച്ചു . അവളുടെ ചോദ്യം എന്നെ ശെരിക്കും കുഴക്കി കളഞ്ഞു.