“അപ്പൊ ആനി ചേച്ചി ?” അവളെ രൂക്ഷമായി നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“അയ്യോ ഇങ്ങനെ നോക്കല്ലേ …ഞാൻ ചേച്ചിയോട് വരേണ്ട എന്ന് പറഞ്ഞു, പിന്നെ വേറെ ഒരു കാര്യ…. ” അവൾ പറഞ്ഞു മുഴുവനാകുന്നത് വരെ കേൾക്കാൻ എനിക്ക് ക്ഷമ ഉണ്ടായിരുന്നില്ല. എനിക്ക് എന്റെ ദേഷ്യത്തെ കൺട്രോൾ ചെയ്യാൻ സാധിച്ചില്ല. അവളുടെ കൈ തട്ടി മാറ്റി സോഫയിൽ നിന്നും ഞാൻ ചാടി എഴുന്നേറ്റു.
” നീ എന്തൊക്കെ ആണ് പറയുന്നത് …. ഞാൻ എത്ര ടെൻഷൻ അടിച്ചു എന്ന് അറിയോ…മരണ പാച്ചിൽ പാഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്..നിനക്ക് എല്ലാം കുട്ടിക്കളി ആണ്…അമ്മയെ അവിടെ ഒറ്റക് ഇട്ടിട്ടു വന്നിരിക്കുകയാണ് ഞാൻ …. അവർ എത്ര ടെൻഷൻ അടിക്കുണ്ടാവും എന്ന് അറിയോ നിനക്ക്…നീ എന്താ മുഖത്തേക് നോക്കാത്തത് …എന്താ മിണ്ടാത്തത്….ആൻസർ മി ….” അവൾ എന്റെ മുൻപിൽ തല കുമ്പിട്ടു നിന്നു ഉറക്കെ ഒരു വട്ടനെ പോലെ ഇത് ചോദിച്ചിട്ടു ഞാൻ അരക്ക് കൈ കൊടുത്തു ഞാൻ തിരിഞ്ഞു നിന്നു . എന്റെ ശരീരമാകെ ചൂട് പിടിച്ചിരുന്നു ..കൈ കൊണ്ട് മുഖത്തും മുടിയിലും തടവി എന്താണ് പറഞ്ഞത് എന്ന് അറിയാതെ ഞാൻ ചിന്തിച്ചു നിന്നു .
“ഹർഷൻ പൊക്കൊളു, പ്രശനം ഇല്ല…ഇന്ന് രാത്രി കഴിഞ്ഞാൽ എന്റെ ബര്ത്ഡേ ആണ്…അത് കൊണ്ട് ഇന്നു രാത്രി നിന്റെ കൂടെ കുറച്ചു ടൈം സ്പെൻഡ് ചെയ്യാം എന്ന് കരുതി..സോറി ” അവൾ ഇടക്കിയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഞാൻ ഒരു കൈ എന്റെ നെറ്റിയിൽ വെച്ച് താഴെക് നോക്കി നിന്ന് പോയി…എന്ത് മണ്ടത്തരം ആണ് കാണിച്ചത്….ഒരു നേരത്തെ ദേഷ്യത്തിൽ എന്തെല്ലാം ആണ് പറഞ്ഞത്…എനിക്ക് വല്ലാത്ത തളർച്ച തോന്നി . തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് സോഫയിൽ തല കുമ്പിട്ടു ഇരുന്നു കൊണ്ട് തേങ്ങുന്ന അവളെ ആണ്. അവളുടെ രണ്ടു കൈകളും പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി ഞാൻ താടിയെല്ലിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി , അവളുടെ മിഴികളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരുന്നു..അത് അവളുടെ കവിളുകളിൽ മുത്തം ഇട്ടു എന്റെ കൈകളിലേക്ക് ഒലിച്ചിറങ്ങി..എന്റെ ഇരു കരങ്ങളും അവളുടെ കവിളിൽ ചേർത്തു പിടിച്ചു തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു :
“ഇനി കരയരുത്…ഞാൻ വേണമെങ്കിൽ കാലിൽ വീണു മാപ്പ് പറയാം…ഒരു നിമിഷത്തിലെ ദേഷ്യത്തിൽ ഞാൻ പറഞ്ഞു പോയതാണ് ….ടെൻഷനിൽ പിറന്നാളിന്റെ കാര്യം ഞാൻ മറന്നും പോയി…സോറി സോറി .നിന്റെ ദേഷ്യം മാറാൻ വേണമെങ്കിൽ എന്നെ രണ്ടു അടി അടിച്ചോ …. ഞാനായിട്ട് നിന്റെ ബർത്ത് ഡേ സ്പോയിൽ ചെയ്യില്ല” അവളുടെ ചുവന്നു കലങ്ങിയ മിഴികൾ കണ്ടു എന്റെ കണ്ണുകളും നിറഞ്ഞു പോയി. അവൾ ഒന്നും മിണ്ടാതെ എന്നെ വട്ടം പിടിച്ചു മുഖം എന്റെ നെഞ്ചിലേക് പൂഴ്ത്തി എന്റെ ഹൃദയ താളങ്ങൾക്കു കാതോർത്തു ..ഞാൻ ഇരു കൈകൾ കൊണ്ടും അവളുടെ തലമുടി തഴുകി കൊണ്ടിരുന്നു.