“കറയേണ്ടന്നല്ലേ പറഞ്ഞത്…ഞാൻ ദേ പുറപ്പെട്ടു …നീ രണ്ടു ദിവസത്തിനുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത വെച്ചോ ….പേടിക്കേണ്ട ട്ടോ …ഫസ്റ്റ് ഫ്ലോറിൽ കയറി നില്ക്..” സംസാരത്തിനിടയിൽ റൈൻ കോട്ടും ഹെൽമെറ്റും ചാവിയും എടുത്ത് ഞാൻ അമ്മയുടെ അടുത്തേക് പോയി..
“എന്താടാ പ്രശനം..നീ ആരോടാ സംസാരിക്കുന്നത്…എവിടെക്കാ ഈ മഴയത് പോവുന്നത്?”
“അമ്മെ അവളുടെ വീട്ടിൽ വെള്ളം കയറി തുടങ്ങി എന്ന്..അവിടെ ആരും ഇല്ല, ഞാൻ അവളെ ഇങ്ങോട്ടു കൊണ്ട് വരാൻ പൂവാ “
“വേഗം പോയിട്ട് വാ …സൂക്ഷിച്ചു പോവണം കേട്ടോ”
മഴയത്തു കൂടെ ഉള്ള എന്റെ ബൈക്കിലെ പരക്കം പാച്ചിൽ കണ്ട ചിലരെങ്കിലും എന്റെ അമ്മക്ക് വിളിച്ചിട്ടുണ്ടാവും.
തുറന്നിട്ടിരിക്കുന്ന ഗേറ്റിനുള്ളിലോടെ വണ്ടിയുമായി ഞാൻ അവളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് കടന്നു. പുറത്തെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നു . വീടിന്റെ പുറത്തു ഒന്നും അധികം വെള്ളം കെട്ടി നിൽക്കുണ്ടായിരുന്നില്ല . ഹെൽമെറ്റും റൈൻ കോട്ടും വണ്ടിയിൽ വെച്ച് സിറ്റ് ഔട്ടിലേക് ഞാൻ ഓടി കയറി, വാതിൽ തുറന്നു കിടക്കുന്നായിരുന്നു…അകത്തു ലൈറ്റ് ഇട്ടു വെച്ചിട്ടുണ്ട്..ഞാൻ വാതിൽ പടിക്കൽ നിന്ന് അവളെ രണ്ടു മൂന്ന് തവണ വിളിച്ചു നോക്കി , കാളിങ് ബെല്ലും അടിച്ചു നോക്കി..എനിക്ക് ആകെ ടെൻഷൻ കയറാൻ തുടങ്ങി..അവസാനം രണ്ടും കല്പിച്ചു കൊണ്ട് ഞാൻ വീടിനുളളിക് കയറി, പതിയെ രണ്ട മൂന്ന് അടി വെച്ച ശേഷം വീണ്ടും അവളെ വിളിച്ചു നോക്കി .
“ട്ടോ ” എന്ന ഉറക്കെ ഉള്ള കേട്ട് പിറകിലേക് ഞെട്ടി തിരിഞ്ഞ എന്റെ മുൻപിൽ അവൾ പൊട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്നു. അവൾ ആവാതിലിന്റെ പിറകിൽ മറഞ്ഞു ഇരിക്കുണ്ടായിരുന്നു.
” പോത്തേ ..ഞാൻ ശെരിക്കും ഞെട്ടി ട്ടാ … എവിടെ ഡ്രസ്സ് പാക്ക് ചെയ്തില്ലേ? വേഗം പോകാം..”
“എങ്ങോട്ട് പോകുന്നു ??? ആര് പോകുന്നു ?? ഇന്ന് ഇവിടെ നിന്നും ആരും പോകുന്നില്ല ” ഇത് പറഞ്ഞു അവൾ വാതിൽ അടച്ചു കുറ്റിയിട്ടു .
“എനിക്ക് മനസ്സിലായില്ല “
“ഞാൻ മനസ്സിലാക്കി തരാം ” അവൾ പിറകിൽ നിന്നും കൈ കൊണ്ട് എന്നെ തള്ളി സോഫയിലേക്ക് ഇട്ടു, പിന്നെ നേരെ എന്റെ അടുത്ത വന്നു ഇരുന്നു എന്റെ കൈകളിൽ പിടുത്തം ഇട്ടു.
“നീ എന്താ സംഭവം എന്ന് പറ ” എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“ഞാൻ നിന്നെ വിളിച്ചു ചുമ്മാ കള്ളം പറഞ്ഞതാ..എനിക്ക് കാണണം എന്ന് തോന്നി ..കാണാൻ വരാൻ പറഞ്ഞാൽ നീ വരില്ലല്ലോ ?”