മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

” ബ്രേക് അപ്പ് ഒന്നും ആയിട്ടില്ലടാ, പക്ഷെ ഒരു പ്രശ്‌നം ഉണ്ട്, അത് ആരോടെങ്കിലും പറഞ്ഞല്ലെങ്കിൽ …ഒരു പരിഹാരം കാണാൻ പറ്റിയിലെങ്കിൽ ചിലപ്പോൾ ബ്രേക്ക് അപ്പ് ആവും”
“എന്താടാ കാര്യം ?”
“അത് എങ്ങനെ പറയും എന്ന് അറിയില്ലെടാ, ഇത് നമ്മൾ രണ്ടു പേരും മാത്രമേ അറിയാൻ പാടുള്ളു”
“ഓക്കേ , നീ കാര്യം പറ ”
“ഇവിടെ വെച്ചു വേണ്ട , നമുക്കു നമ്മുടെ സ്ഥിരം പ്ലേസിൽ പോവാം …” ചോറ് കഴിച്ചു അവനെയും കൊണ്ട് ഞാൻ ഒളിസങ്കേതത്തിൽ വന്നിരുന്നു ഉള്ള കാര്യം തുറന്നു പറഞ്ഞു .
“എടാ ഹർഷാ , നിനക്കു വട്ടാണോ? ആ സിറാജിന്റെ വാക്കും കേട്ട് ഒരോന്നു ഒപ്പിച്ചു വെച്ചിട്ട്”
“പറ്റി പോയടാ , ഇത് എല്ലാവരും ചെയ്യുന്നത് അല്ലേ ?”
“നീ ചെയ്തതിനെ ഞാൻ കുറ്റം പറയുന്നില്ലടാ, പക്ഷെ ആ തെണ്ടി നിന്നെ സ്ക്രൂ അടിക്കാൻ വേണ്ടി ഓരോന്നു പറഞ്ഞത് കേട്ട് ചെയ്തതിനെ പറ്റി ആണ് ഞാൻ പറഞ്ഞത്, നിനക്കും അവൾക്കും ഒരേ പോലെ കംഫർട്ടബിൾ ആയ സമയത്താണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് , അല്ലാതെ .. അവന്റെ മുൻപിൽ ആളാവാൻ വേണ്ടി ആണോടാ ഇതൊക്കെ ചെയ്യേണ്ടത് .. ഇപ്പോൾ നോക്ക്, നിന്റെ ചിന്ത മുഴുവൻ മാറിയത് കണ്ടോ ?”
” ഇനി ഞാൻ എന്ത് ചെയ്യാനാടാ ? ”
“നീ ഈ സംഭവത്തിന്റെ പേരിൽ അവളോട് ഇങ്ങനെ മിണ്ടാതിരിക്കുന്നതിൽ യതൊരു അർത്ഥവും ഇല്ല , അത് കൂടുതൽ ഇഷ്യൂ ആവും . നീ അവളോട് സംസാരിക്ക് കാര്യം തുറന്നു പറയ്, ഈ കല്യാണം കഴിഞ്ഞു ഭാര്യ ഭർത്താക്കന്മാർ ആയി ജീവിക്കുന്നവർ എല്ലാം ഇതിനെ പറ്റി മാത്രം ആണോ ചിന്തിക്കുന്നത്?”
” അത് ശെരിയയാണ്” ഞാൻ പറഞ്ഞു.
” അതുപോലെ നീയും ചിന്തിക്ക്, നീ മനസ്സ് തുറന്നു പ്രേമിക്ക്, അതിനോടൊപ്പം തന്നെ വേറെ എന്തെങ്കിലും കാര്യത്തിൽ ഇടപെട് , മറ്റുള്ള കൂട്ടുകാരുമായി ഇടപഴുക്..ഞാനും മുൻപ് പ്രേമിച്ചിട്ടുള്ളതാണ്..പ്രേമത്തിനും മറ്റുള്ള ബന്ധങ്ങൾക്കും ഒരു പോലെ സ്ഥാനം കൊടുക്കണം, അവളെ മാത്രം മനസ്സിൽ ഇട്ടു എപ്പോഴും നടന്നാൽ അത് നിങ്ങളുടെ കല്യാണ ശേഷവും ഒരു പക്ഷെ ദോഷം ചെയ്യും…അന്ന് നിനക്കു ഇപ്പോൾ അവളോട് കാണിക്കുന്ന സ്നേഹം കാണിക്കാൻ പറ്റിയില്ലെങ്കിൽ ആകെ തകർന്നു പോവും ആ ബന്ധം…നല്ല കമിതാക്കൾ എപ്പോഴും നല്ല ഭാര്യ ഭർത്താക്കന്മാർ ആവണം എന്നില്ല .. എന്നാൽ നല്ല സുഹൃത്തുക്കൾ നല്ല ദമ്പതികൾ ആവും…നീ ലൈൻ ഒന്ന് മാറ്റി പിടി….ഈ പഞ്ചാര അടി എല്ലാം വിട്ട് ഒരു സുഹൃത്തിനെ പോലെ പ്രേമിക്ക്…അപ്പോഴാണ് നിങ്ങളുടെ പ്രേമം വേറെ ലെവൽ ആവുന്നത് , നിങ്ങളുടെ മാത്രം അല്ല എല്ലാവരുടെയും …അല്ലാതെ ആ കോഴി പറയുന്നത് പോലെ അല്ല കാര്യങ്ങൾ … കയ്യിൽ ഉള്ള സ്നേഹം മുഴുവൻ ഇപ്പോൾ തന്നെ കൊടുക്കാതെ കുറച്ചു കുറച്ചു കൊടുക്ക്, പൈസയുടെ കാര്യത്തിൽ മാത്രം അല്ല സ്നേഹത്തിന്റെ കാര്യത്തിലും കുറച്ചു പിശുക്കു കാണിക്കാം….എങ്കിലേ നാളേക്ക് കൊടുക്കാൻ ഉണ്ടാവു…”

Leave a Reply

Your email address will not be published. Required fields are marked *