” അതൊക്കെ പോട്ടെ, നീ ഇവിടെ വന്നിട്ട് എന്താ എന്നെ കാണാതെ പോയെ?”
“ഏയ്, കുറച്ചു തിരക്കുണ്ടായിരുന്നു…. “
“ആനി ചേച്ചി എന്തെങ്കിലും പറഞ്ഞോ?”
“ഏയ് …എന്ത് പറയ്യാൻ….?”
“സത്യം പറ, എനിക്ക് അറിയാം..ഇതൊന്നും നടക്കില്ല എന്ന് പറഞ്ഞിട്ടുണ്ടടവും അല്ലെ?”
“ഉം, നീ അവരോട് ചോദിക്കേണ്ട, അതൊരു സാധു ആണ്.”
“ചോദിക്കേണ്ട ആവിഷയം ഒന്നും ഇല്ല, ആള് എന്റെ അടുത്ത ഉണ്ട്…എന്നോടെല്ലാം പറഞ്ഞു, എന്റെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാൻ എനിക്ക് അറിയാം…അതിനുള്ള ധൈര്യവും എനിക്ക് ഉണ്ട് ..അത് ആലോചിച്ചു മോൻ തല പുകക്കേണ്ട “
എനിക്ക് നെഞ്ചിൽ ഐസ് വാരിയിട്ട സുഖം ആണ് അപ്പോൾ തോന്നിയത്.
“നിനക്കു ഇപ്പൊ സുഖം അല്ലെ ?
“കുഴപ്പം ഇല്ല….ഡാ ഉമ്മ വിളിക്കുന്നു ഞാൻ വിളിക്കാം..” അവൾ ഫോൺ കട്ട് ചെയ്തു.
മഴയുടെ കാഠിന്യം കൂടി കൂടി വന്നു. പതിനൊന്നാം തിയതി രാവിലെ ആയെപ്പോഴേക്കും ഞങ്ങളുടെ ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ മുങ്ങി തുടങ്ങി , അവളുടെ വീട് ആണെങ്കിൽ പാടത്തിനോട് ചേർന്നിട്ടുമാണ്. വാർത്താവിനിമയ സംവിധാനങ്ങൾ എല്ലാം ഏകദേശം താറുമാറായി. ദൈവം സഹായിച്ചു എന്റെ വീടിന്റെ പരിസരം സേഫ് ആയിരുന്നു , പക്ഷെ എന്റെ ആശങ്ക അവളെ കുറിച്ച് ആലോചിച്ചു ആയിരുന്നു, അവളുടെ അടുത്തേക്ക് പോകുവാൻ ഉള്ള വഴി മുഴുവൻ ബ്ലോക്ക് ആയി കിടക്കുയയാണ് എന്നാണ് കേട്ടത്. അങ്ങനെ വൈകീട്ട് എട്ടു മണിയോട് അടുത്ത ആയപ്പോൾ മഴ കുറഞ്ഞു, പെട്ടന്നു എന്റെ ഫോൺ റിങ് ചെയ്തു ‘ ഉമ്മച്ചി കുട്ടി കാളിങ്’ ..ഞാൻ പെട്ടാണ് തന്നെ ഫോൺ അറ്റൻഡ് ചെയ്തു .
“ഹർഷൻ…എനിക്ക് പേടി ആവുന്നു …ഇവിടെ ചുറ്റിനും വെള്ളം ആണ്..ആനി ചേച്ചിയുടെ വീട്ടിൽ വെള്ളം കയറിയ കാരണം ചേച്ചി ഇന്ന് വന്നില്ല… എനിക്ക് പേടി ആവുന്നു .. നീ ഒന്ന് ഇവിടേം വരെ വരുമോ?” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു . ഞാൻ ഇത് കേട്ട് കസേരയിൽ നിന്നും ചാടി എഴുന്നേറ്റു .
” ഏയ് ഏയ്…പേടിക്കലെ….ഞാൻ ഇതാ എത്തി….പേടിക്കേണ്ട…’
“എനിക്ക് പേടിയാണ്….വേഗം വായോ “