“മോൻറെ വീട്ടിൽ അറിയുമോ ഇത്?”
“അറിയാം “
“അവർ സമ്മതിക്കുമോ?”
“തീർച്ചയായും “
“എന്തായാലും മോൻ ഇപ്പോൾ ഇങ്ങോട്ടു വന്നത് അത്ര നല്ലതല്ല, മോന് വിഷമം തോന്നരുത് ആനി ചേച്ചി എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ ആണേ”
“അതെന്താ ചേച്ചി, നാളെ ഞങളുടെ കല്യാണം കഴിഞ്ഞു ഞാൻ ഇവിടെ വരേണ്ടതല്ലേ..പിന്നെ എന്താ ഇപ്പോൾ വന്നാൽ പ്രശനം ?”
“മോന് ഇത് എന്തെല്ലാം ആണ് പറയുന്നെ ?” അകത്തേക്ക് നോക്കി അവൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തി ശബ്ദം താഴ്ത്തി അവർ തുടർന്നു :
“എന്റെ കൊച്ചെ…മോളുടെ ഉപ്പയെ പറ്റി മോന് അറിയില്ലേ?? ഇവിടുത്തെ മുസ്ലിം പള്ളി കമ്മറ്റിയില്ലേ വലിയ ആളാണ്…ഇത്രയും നാളും കെട്ടിയിട്ട് വളർത്തിയതാ ഇവിടുത്തെ മോളെ..അയാളെങ്ങാനും ഇതറിഞ്ഞാൽ കൊന്നു കളയും മോനെ…പിന്നെ ഒറ്റ മകൾ അല്ലെ”
“ഒറ്റ മകൾ ആവുമ്പോൾ അവളെ അവളുടെ ഇഷ്ടത്തിന് വിടുകയല്ലേ വേണ്ടത്? സംസാരിച്ചാൽ തീരവുന്ന പ്രശ്നം അല്ലെ ഉള്ളു?”
“അതൊന്നും നടക്കില്ല കുട്ടി,…പോരാത്തതിന് മോന്റെ ജാതി വേറെ അല്ലെ?…എന്തിനാ മോനെ വെറുതെ ഈ കുടുംബത്തിന്റെ സമാധാനം കളയുന്നെ???…ചേച്ചി മോന്റെ നന്മക് വേണ്ടി പറഞ്ഞതാട്ടോ ” എനിക്ക് ആകെ എന്തോ പോലെ തോന്നി, സത്യം പറഞ്ഞാൽ നല്ല വിഷമം തോന്നി, അപ്പോഴേക്കും അവൾ അകത്തു നിന്ന് ചേച്ചിയെ വിളിച്ചു.
“ആനി ചേച്ചി എന്റെ ഹെയർ ക്ലിപ്പ് എവിടെ?”
“മോൻ ഇവിടെ ഇരിക്ക് കേട്ടോ…പിന്നെ ഞാൻ ഇതൊന്നും പറഞ്ഞത് മോളോട് പറയേണ്ട ” അവർ അകത്തു പോയി വന്നപ്പോൾ സിറ്റ് ഔട്ടിൽ അവശേഷിച്ചരുന്നത് ടേബിളിൽ ഇരിക്കുന്ന പാതി കുടിച്ച ചായ ഗ്ലാസ് മാത്രം ആയിരുന്നു.
ചാറ്റൽ മഴയെ പുൽകി ബൈക്കിൽ പോവുന്ന വഴിക്ക് എന്റെ ഫോൺ പാന്റിന്റെ പോക്കറ്റിൽ കിടന്നു നിർത്താതെ വൈബ്രേറ്റ് ചെയ്തു കൊണ്ടിരുന്നു. വീട്ടിലെത്തി നോക്കിയപ്പോൾ വാളുടെ 6 മിസ് കാൾ.
“സോറി ഞാൻ വണ്ടി ഓടിക്കുക ആയിരുന്നു.” അവൾക്ക് ഫോൺ വിളിച്ചു കൊണ്ട് ഞാൻ പറഞ്ഞു .