ഞാൻ : ” ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…ചേട്ടന് ചേച്ചിയും പ്രേമിച്ചു…കല്യാണം കഴിച്ചു..ഇപ്പോ കുറെ നാളായി കാണുമല്ലോ ഈ ജീവിതം……പണ്ട് നിങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ആ ഒരു ഫ്രഷ്‌നെസ്സ് ഇപ്പോഴും നിലനിർത്താൻ പറ്റുന്നുണ്ടോ?” ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ എന്തെല്ലാം ആണ് ചോദിക്കുനത് എന്ന അർത്ഥത്തിൽ എന്നെ കാലു കൊണ്ട് തട്ടി .
“അത് ഇപ്പൊ എങ്ങനെയാ പറയുക മക്കളേ… നമ്മൾ ഇപ്പോൾ ഒരു പുതിയ മൊബൈൽ വേടിച്ചു എന്ന് വിചാരിക്കുക, നമ്മൾ അത് അത്രയും ഇഷ്ട്ടപെട്ടു ആഗ്രഹിച്ചു പൈസ കൂട്ടി വെച്ച് വാങ്ങിയതാണെങ്കിൽ നമ്മുക്ക് അത് നശിക്കും വരെ വളരെ വിലപ്പെട്ടതും പ്രിയപെട്ടതും ആവും…ഭാവിയിൽ അതിൽ ചില കേടുപാടുകൾ കണ്ടാലും നമ്മൾ അതൊന്നും വഴിവെക്കാതെ ആ ഫോൺ തന്നെ ഉപയോഗിക്കും …. നേരെ മറിച്ച് ഒരു ഫോൺ കണ്ടപ്പോൾ ഒരു ആഗ്രഹം തോന്നി അത് അങ്ങ് വാങ്ങിയാൽ …കുറച്ചു ഉപയോഗിച്ചു പിന്നെ അതിന്റെ പുതിയ മോഡൽ ഇറങ്ങയപ്പോൾ ഇത് കളഞ്ഞിട്ട് അത് വാങ്ങുന്ന അവസ്ഥ ആവും…ഇത് പോലെ തന്നെ ആണ് പ്രണയവും നമ്മൾ പരസ്പ്പരം എത്രത്തോളം ഇഷ്ട്ടപെടുന്നു , ഒന്നിക്കാൻ ആഗ്രഹിക്കുന്നു എന്നത് അനുസരിച്ച ഇരിക്കും അതിന്റെ ഫ്രഷ്‌നെസ്സ്… പിന്നെ ഓരോ ഘട്ടത്തിലും പ്രണയത്തിന്റെ പറ്റിയുള്ള ചിന്തയും മാറി കൊണ്ടിരിക്കും…ഇപ്പോൾ നിങ്ങൾ ഒന്നിച്ചു നടക്കുന്നതും സംസാരിക്കുന്നതും പ്രണയത്തിന്റെ ഭാഗം ആണെങ്കിൽ കല്യാണം കഴിയുമ്പോൾ അടുക്കളയിൽ അവളെ സഹായിക്കുന്നതും മറ്റും പ്രണയമായി മാറും…അത്രേ ഉള്ളു..ഫ്രഷ്‌നെസ് നമ്മൾ നിലനിർത്തിയാൽ മതി മക്കളെ” ചേട്ടൻ പറഞ്ഞു നിർത്തി.
മഴ മാറുന്നത് വരെ ഞങ്ങൾ അവിടെ അവരോടു സംസാരിച്ചു ഇരുന്നു. നല്ല അടിപൊളി ചേട്ടനും ചേച്ചിയും..അത്ര സുന്ദരമാണ് അവരുണ്ട് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ . മഴ ഒന്ന് ഒഴിഞ്ഞപ്പോൾ അവരോട് വിട പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു . കല്യാണം കഴിഞ്ഞു അവിടെ ഒരു തവണ കൂടെ വരണം എന്ന് ഉറപ്പു വാങ്ങിയാണ് അവർ ഞങ്ങളെ യാത്രയാക്കിയത് . നേരം ഇരുട്ടിയപ്പോൾ ആണ് ഞാൻ അവളെ വീട്ടിൽ കൊണ്ട് ഇറക്കിയത്. ഞങ്ങൾ എത്തുന്നതിനു മുൻപേ അവളുടെ വീട്ടിലെ സെർവെൻറ് അവിടെ എത്തിയിരുന്നു. ഞാൻ അവളെ ബൈക്കിൽ നിന്നും ഇറക്കി വർത്തമാനം പറയുന്നത് എല്ലാം അവർ വീടിന്റെ വാതിൽ തുറന്നു നോക്കുന്നുണ്ടായിരുന്നു. അവളുടെ മുഖം എല്ലാം വാടി തളർന്നിരുന്നു , ഞാൻ അവളുടെ നെറ്റിയിൽ കൈ വെച്ചപ്പോൾ നല്ല ചൂടും അനുഭവപെട്ടു.
“നന്നായി പനിക്കുണ്ടല്ലോ..വാ ഹോസ്പിറ്റലിൽ പോയേക്കാം കയറു”
“അത് സാരല്യ, മരുന്ന് കഴിച്ചാൽ റെഡി ആവും “
“എങ്കിൽ വാ ഞാൻ അകത്തു കൊണ്ട് വിടാം ” ഞാൻ അവളുടെ കൈ പിടിച്ചു ഗേറ്റ് തുറന്നു അകത്തേക്ക് കൊണ്ട് പോയി.. ഞാൻ പിടി വിട്ടു കഴിഞ്ഞാൽ അവൾ വീണു പോകും എന്ന് എനിക്ക് തോന്നി. ഞാൻ അവളെ കൊണ്ട് വരുന്നത് കണ്ടു സെർവെൻറ് പുറത്തേക് ഓടി വന്നു, അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത് ..ഞാൻ ആകെ വിളറി പോയി ..
“എന്താ എന്ത് പറ്റി മോളെ ” അവർ അവളോട് ചോദിച്ചു.