“ഉറപ്പ് , നീ ഇപ്പൊ പൊക്കോ , അമ്മ വരാറായിട്ടുണ്ട് …അമ്മ ഇല്ലാത്ത നേരത്തു നമ്മളെ ഒന്നിച്ചു കണ്ടാൽ പിന്നെ അത് പറഞ്ഞു എന്നെ കളിയാക്കും” വീടിനു അടുത്തുള്ള ബസ് സ്റ്റോപ്പ് വരെ ഞാൻ അവളുടെ കൂടെ പോയി അവളെ യാത്രയാക്കി.
‘ പ്രണയം സൗഹൃദമാണ് ..തീ പിടിച്ച സൗഹൃദം ‘ ഏതോ ഒരു മഹാൻ പണ്ട് പറഞ്ഞ ഈ വാചകങ്ങൾക്കു സമയമായിരുന്നു പിന്നീടുള്ള ഞങ്ങളുടെ 2 മാസം. മുൻപ് ഉണ്ടായിരുന്ന പോലെ ഒഴിവു കിട്ടുമ്പോൾ എപ്പോഴും ഞങ്ങൾ കണ്ടുമുട്ടിയിരുന്നില്ല. കണ്ടു മുട്ടുമ്പോൾ എല്ലാം ഞങ്ങൾ നന്നായി സംസാരിക്കുകയും പ്രണയിക്കുകയും അവളുടെ നെറ്റിയിലും കവിളിലും സ്നേഹത്തോടെ ചുംബിക്കുകയും ചെയ്തു കൊണ്ടിരുന്നു. വികാരത്തെക്കാൾ കൂടുതൽ വിവേകത്തോടെ ആ കാര്യങ്ങളെ ഞാനും അവളും കണ്ടതിനാൽ അത്തരം ചുംബങ്ങൾ ആയിരം തവണ പരിധി വിട്ടുള്ള സെക്സിനെക്കാൾ സംതൃപ്തി ഞങ്ങൾക്കു നൽകി കൊണ്ടിരുന്നു. വൈകാതെ തന്നെ ഞങ്ങൾ പരസ്പരം നല്ല സുഹൃത്തുക്കളും പ്രണയജോഡികളും ആയി മാറിയിരുന്നു. കൂട്ടുകാർക്കും വീട്ടുകാർക്കും പുസ്തകങ്ങൾക്കും എല്ലാം സമയം നൽകി കൊണ്ട്, ഞങ്ങൾ മുന്നോട്ടു നീങ്ങി. പക്ഷെ ആ നല്ല നിമിഷങ്ങൾക്കും സന്തോഷങ്ങൾക്കും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, എന്റെ വീട്ടിലേക്ക് വന്ന വിരുന്നുകാരൻ ആയിരുന്നു സന്തോഷം , അവിടെ സ്ഥിര താമസക്കാരനായ ദുഃഖത്തെ സൈഡിലേക്ക് മാറ്റി നിർത്തി കുറച്ചു നാൾ എന്റെ വീട്ടിൽ താമസിച്ച സന്തോഷത്തിനു അവിടെ നിന്നും പടിയിറങ്ങാൻ സമയം അടുത്തു കൊണ്ടിരിക്കുകയായിരുന്നു.
രണ്ടു മാസങ്ങൾ അതിവേഗം കടന്നു പോയി, മഴ അതിന്റെ രൗദ്ര ഭാവത്തിൽ തകർത്തു പെയ്തിരുന്ന ഓഗസ്റ് മാസം കടന്നു വന്നു. അവളുടെ ഉമ്മയും ഉപ്പയും ആറാം തിയതി ചെന്നൈയിലേക് പുറപ്പെട്ടു. അന്ന് തന്നെ വൈകുംനേരം ഞാൻ അവളെയും കൊണ്ട് ബീച്ചിലും സിനിമ തിയേറ്ററിലും കറങ്ങി അടിച്ചു അടിച്ചു നടന്നു. ഹൈവേയുടെ സൈഡിലെ ഒറ്റപ്പെട്ട വലിയ വീട്ടിൽ അവളെ കൊണ്ട് വിടുമ്പോൾ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു .
“ഇന്ന് ഇവിടെ നിന്ന് കൂടെ , നമ്മുക് ഒന്നിച്ചു പാചകം ചെയ്യാം ..പിന്നെ എന്തെങ്കിലും സംസാരിച്ചു ഇരിക്കാം..” അവൾ പറഞ്ഞു.
“ഏയ് അതൊന്നും വേണ്ട , ‘അമ്മ അവിടെ ഒറ്റക്കല്ലേ..? പിന്നെ ഈ ആണിനേക്കാൾ കൂടുതൽ പെണ്ണിന് രാത്രി ആവുമ്പോൾ ഒരു പ്രത്യേക മൂഡ് വരും….ഞാൻ പറഞ്ഞതല്ല ശാസ്ത്രം ആണ്… വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ?”
“അയ്യടാ….അല്ലെങ്കിലും ആമ്പിള്ളേർക്കു അമ്മ കഴിഞ്ഞേ ഉള്ളു എല്ലാം…എങ്കിൽ മോൻ വിട്ടോ”
“എടി ..സെർവെൻറ് വരില്ലേ രാത്രി.?” ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച് കൊണ്ട് ഞാൻ ചോദിച്ചു .
“ഉം ..ചേച്ചി വരും”
സംസാരത്തിനിടെ കണ്ണാടിയിൽ കണ്ണുടക്കിയപ്പോൾ ആണ് പിറകിൽ മതിലിനോട് ചേർന്നുള്ള സിസിട്ടിവി ക്യാമറ ഞാൻ ശ്രദ്ധിച്ചത്.