അവൾ എന്റെ അരികിൽ വന്നിരുന്നു എന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു ” നീ പറഞ്ഞതാണ് കറക്റ്റ്….അതേയ് തല്ലിയപ്പോൾ വേദനിച്ചോ ?”
“അത് കുഴപ്പം ഇല്ല, നിനക്കൊരു റിലാക്സേഷൻ കിട്ടിയില്ലേ അത് മതി ….”
“ഹര്ഷാ,..ഈ റൊമാൻസ് ഇല്ലാത്ത പ്രണയം അപ്പോൾ നല്ല ബോർ ആവില്ലേ?’
” ആവും , ഈ സെക്സിനെ നമ്മൾ എങ്ങനെ അനുഭവിക്കുന്നു എന്നത് അണുസരിച്ച് ഇരിക്കും പ്രണയത്തിനൊപ്പം സെക്സും ആവശ്യം ആണ് . സെക്സ് എന്നാല്‍ ദിനവും ബെഡിൽ പരസ്പരം ചൂട് പകരുന്നത് മാത്രം അല്ല , അതും സെക്സ് തന്നെ…ഏതൊരു പ്രണയത്തിലും ഒഴിവാക്കാൻ പറ്റാത്ത ഒരു തരം സെക്സ് ആണ് അത് , പക്ഷെ, നമ്മൾ രണ്ടുപേര്‍ക്കും ഒരു കുടക്കീഴില്‍ ഒരുമിച്ചു നടക്കണമെന്ന് തോന്നിയാല്‍, ആ സാമീപ്യവും സ്പര്‍ശനവും ഒരര്‍ത്ഥത്തില്‍ സെക്സിന്‍റെ അനുഭൂതി പകരുന്നതാണ്. ഒരുമിച്ചൊരു യാത്ര, കെട്ടിപ്പിടിച്ചിരുന്നൊരു സിനിമകാണല്‍. നിന്റെ നെറ്റിയിൽ ഞാൻ തരുന്ന ചുംബനങ്ങൾ ,ഒരേ കപ്പില്‍ നിന്ന് ചായ ഷെയര്‍ ചെയ്യല്‍. ഇതെല്ലാം സെക്സ് കലര്‍ന്ന പ്രണയം തന്നെ “. ഇത് കേട്ടപ്പോൾ അവൾ എന്റെ കൈകൾ കൂടുതൽ മുറുകെ പിടിച്ചു.
“ഹർഷാ നമ്മൾ ഇങ്ങനെ പ്രേമിച്ച് അവസാനം ഒന്നിച്ച് ജീവിക്കാൻ പറ്റിയിലെങ്കിൽ എന്ത് ചെയ്യും ?
” ഒന്നിച്ച് ജീവിക്കുക തന്നെ ചെയ്യും. ഇലെങ്കിൽ മരിക്കും …. പോരേ? ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം….അപ്പോൾ ഞാൻ കസിന്റെ കല്യാണത്തിന് പോയേക്കാം അല്ലെ?”
“വേണ്ട വേണ്ട..നീ ഇവിടെ നിന്നാൽ മതി..നമുക്ക് പുറത്തെല്ലാം പോയി അടിച്ചു പൊളിക്കാം “
“ഉറപ്പാണോ?”