ജോജോ ബൈക്കിന്റെ കീ പാന്റിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് സംഗീതിനടുത്തേക്ക് ചെന്നു. സംഗീത് അവന്റെ മുഖത്തേക്ക് നിർവികാരനായി നോക്കി, ഗ്ലാസ്സിൽ സോഡയൊഴിച്ച് വായിലേക്ക് കമത്തി. ആ മുഖം കണ്ടിട്ട് ജോജോയ്ക്ക് സാഹചര്യം അത്ര പന്തിയല്ലാത്ത പോലെ തോന്നി.
“വാ ഇരിക്ക് ജോജോ…”
സംഗീത് അടുത്ത പെഗ് ഒഴിച്ച് ജോജോയ്ക്ക് നേരെ നീട്ടി.
“വേണ്ട സംഗീതേട്ടാ. ഇന്ന് കുടിച്ചു വീട്ടിൽ ചെന്നാൽ ശെരിയാവില്ല.”
സംഗീത് ജോജിക്ക് നേരെ നീട്ടിയ ഗ്ലാസ് തിരികെ ചുണ്ടോടടുപ്പിച്ച് ഒറ്റ വലിക്കത് കാലിയാക്കി. വീണ്ടും ഗ്ലാസ് നിറയുന്നതും നോക്കി ജോജോയിരുന്നു.
“എന്താ സംഗീതേട്ടാ? എന്തെലും ടെന്ഷനുണ്ടോ? ഒറ്റക്കിരുന്നു കുടിക്കുന്നത് പതിവില്ലാത്തതാണല്ലോ?”
“ജോജോ, നീയെത്ര കാലമായി എന്റെ കൂടെ പണിയെടുക്കാൻ തുടങ്ങീട്ട്?”
ചോദിച്ചും കൊണ്ട് സംഗീത് കണ്ണുമടച്ച് ഗ്ലാസ് കാലിയാക്കി.
“എന്താ സംഗീതേട്ടാ? കവുട്ടയടിച്ച് സെന്റി പറയാനുള്ള പുറപ്പാടാണോ? എങ്കി ഇപ്പോഴേ പറഞ്ഞേരെ. എനിക്ക് പോയിട്ട് കുറച്ചു പണിയുണ്ട്.”
“നീ ചോദിച്ചതിന് ഉത്തരം പറ.”
സംഗീതിന്റെ ഒച്ച പൊങ്ങി. വെള്ളമടിച്ചിരുന്ന് മൂഡ് മാറിയിരിക്കുന്ന സമയത്ത് സംഗീത് പറയുന്നത് കേട്ടിരിക്കുന്നതാവും നല്ലതെന്ന് ജോജോയ്ക്ക് തോന്നി.
“ഞാൻ… ഒരു നാലഞ്ചു കൊല്ലമായിക്കാണും.”
“നിന്നെ ഞാൻ ഒരു അനിയനെപ്പോലെയാ കണ്ടത് ജോജോ… നിനക്കറിയാല്ലോ?”
“എന്താ സംഗീതേട്ടാ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നേ? ഇപ്പൊ എന്താ ഉണ്ടായേ?”
“ഞാൻ ചോദിക്കുന്നതിന് നീ സത്യസന്ധമായി മറുപടി തരണം ജോജോ…”
സംഗീത് അവന്റെ കണ്ണുകളിലേക്ക് നോക്കി. സംഗീതിന്റെ ഉള്ളിൽ കിടക്കുന്ന മദ്യം പ്രവർത്തിച്ചു തുടങ്ങി എന്ന് ജോജോയ്ക്ക് മനസ്സിലായി.
“നീ… നീയും അമ്മയും തമ്മിലെന്താ ബന്ധം?”
ജോജോ പനി ബാധിച്ചവനെപ്പോലെ നിന്ന് വിറച്ചു. മലമൂത്ര വിസർജനം നടത്താൻ മുട്ടുന്ന പോലെ ഒരു തോന്നൽ. ആ ഒരു നിമിഷത്തേക്ക് അവന്റെ മനസ്സ് ശൂന്യമായി. ജോജോ ഒന്നും മിണ്ടാതെ നോക്കി നിൽക്കുന്നത് കണ്ട് സംഗീത് അവനെ രൂക്ഷമായി നോക്കി.
“പറ ജോജോ… എന്നെക്കൊണ്ട് വീണ്ടും വീണ്ടും ചോദിപ്പിക്കല്ലേ… നീ പറ.”
സംഗീതിന്റെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. ജോജോയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും പേടിയിൽ കലർന്ന് തിരയടിക്കാൻ തുടങ്ങി. ‘എങ്ങിനെ???’ അവൻ ചിന്തിച്ചു തീരുന്നിടമെല്ലാം ആ ചോദ്യം നിറഞ്ഞു.
“എടാ പറയാൻ. ഇനീം പച്ചക്ക് ചോദിക്കണോ ഞാൻ? എല്ലാ തെളിവുകളോടും കൂടിയാ ഞാൻ ചോദിക്കണേ. പറ ജോജോ…”