ചാച്ചി അടി നിറുത്തി മതിലിൽ ചാരി നിന്ന് കരയാൻ തുടങ്ങി. അടികൊണ്ട് എന്റെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും രക്തം വാർക്കുന്നുണ്ടായിരുന്നു. ചാച്ചി കരഞ്ഞു കൊണ്ട് മതിലിലൂടെ തറയിൽ ഊഴ്ന്നു പോയി. മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും വരുന്ന ചോര കൈകൊണ്ട് തുടച്ചു ഞാനും നിലത്തു ഇരുന്നു. ചാച്ചി മുഖം പൊത്തി പൊട്ടി കരയുന്നുണ്ടായിരുന്നു. അടി കൊണ്ട വേദനയെക്കാൾ ഏറെ ചാച്ചിയുടെ കരച്ചിൽ എന്നിൽ എന്തെന്നില്ലാത്ത സങ്കടവും അതോടൊപ്പം ഞാൻ ചെയ്ത കാര്യത്തെ ഓർത്തു ലജ്ജയും ഉണ്ടാക്കി. അര മണിക്കൂർ ആ ഇരിപ്പ് ഇരുന്നു. ചാച്ചി കരച്ചിൽ നിറുത്തിയിട്ടില്ല. ഞാൻ പയ്യെ ചാച്ചിയുടെ അടുത്തേക്ക് ഇഴഞ്ഞു ചെന്നു.
ചാച്ചീ…. … എന്ന് വിളിച്ചു കൈയിൽ തൊട്ടതും ഒരു അഗ്നി പർവതം പൊട്ടും പോലെ ചാച്ചി എന്നോട് പൊട്ടി തെറിച്ചു കൊണ്ട് എന്റെ കൈ ചാച്ചിയുടെകൈയിൽ നിന്നും തട്ടി മാറ്റി.
തോറ്റുപോകരുത് നീ എന്നെ………. എന്നും പറഞ്ഞ്ജ് ചാച്ചി മാറി ഇരുന്നു.
വന്നു വന്നു ഞാനും നിനക്ക് ഒരു പെണ്ണ് മാത്രം ആയി അല്ലേടാ നാണം കെട്ടവനെ??????????
ഈ ചോദ്യം എന്നെ അങ്ങേയറ്റം തളർത്തി.
ഞാൻ എഴുനേറ്റു റൂമിലേക്ക് നടന്നു. ചോര അപ്പോഴും ഇറ്റി വീഴുന്നുണ്ടായിരുന്നു. ഞാൻ മതിലും താങ്ങി റൂമിൽ കയറി വാതിൽ അടച്ചു ബെഡിലേക്ക് വീണു. ജീവിതം മടുത്ത നിമിഷങ്ങൾ. നശിച്ച ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയ നിമിഷങ്ങൾ. ഇനി എന്തായാലും ചാച്ചിയുടെ മുഖത്തു നോക്കാൻ പറ്റില്ല. അതിലുപരി ചാച്ചി ഇതാരോടെങ്കിലും പറഞ്ഞാൽ??????
ചോദ്യങ്ങളും സംശയങ്ങളും തലച്ചോറിൽ ഒഴുകി നടന്നു. കണ്ണു തുറക്കാൻ പറ്റുന്നില്ല തല വേദനിച്ചു പൊട്ടുന്നു. അങ്ങനെ കിടന്നു ഞാൻ ഉറങ്ങിപ്പോയി.
രാവിലെ ആയതോ സൂര്യൻ മുഖത്തു അടിച്ചതോ എന്നെ ഉണർത്തിയില്ല. കണ്ണു തുറക്കണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല. എഴുനേൽക്കാൻ ശ്രമിച്ചു തലയിൽ ആരോ കയറി ഇരിക്കുന്നത് പോലെ പൊങ്ങുന്നില്ല. മൂക്ക് അടഞ്ഞിട്ടാണ് ഉള്ളത് ശ്വാസം കഴിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. ഡോറിൽ ആരോ ആഞ്ഞു അടിക്കുന്നുണ്ട്. എഴുനേൽക്കാൻ പറ്റുന്നില്ല മനസ്സിൽ കാർട്ടൂൺ ഓടി കളിക്കുന്നു. ഡോറിലേ അടിക്കു ശക്തി കൂടി വന്നു…… .
ഇച്ചേ ഇച്ചേ വാതിലു തുറക്ക് ഇച്ചേ…. ……….