വാലറ്റിൽ നിന്നും ഞാൻ 100 രൂപയുടെ രണ്ടു നോട്ടു എടുത്തു കൊടുത്തു പറഞ്ഞു .ഡ്യൂട്ടി സമയത്തു വെള്ളമടി വേണ്ടാട്ടോ .
ഏയ് ഞാനിപ്പോഎല്ലാം നിറുത്തി സാറേ..കാശു കിട്ടിയതിന്റെ നന്ദി കാണിക്കാൻ എന്റെ ബാഗ് എടുത്തു കാറിന്റെ അടുത്ത് വരെ വന്നു .
ഗുഡ് നൈറ്റ് സാർ .ഗുഡ് നൈറ്റ് മാഡം .ശങ്കരേട്ടൻ വീണ്ടും വാലാട്ടി
എന്തിനാ അയാൾക്ക് 200 രൂപ കൊടുത്തേ ?ഷംനക്ക് ഇഷ്ടമാകാത്ത പോലെ ചോദിച്ചു
അതൊക്കെ ഉണ്ട് എൻ്റെ ഉമ്മച്ചി കുട്ടി .അയാൾക്ക് നൂറു കണ്ണാ .ആയിരം നാവും .നാളെ ഓഫീസിൽ വരേണ്ടതല്ലേ .ഈ കാശ് പോയതിൽ ഒരു ചുക്കും ഇല്ല .ഫുഡ് കഴിച്ചു ടിപ്പ് കൊടുത്തതാണ് എന്ന് കരുതിയാൽ മതി.ഇപ്പൊ മനസ്സിലായോ ?
കാർ ഞാൻ BBQ NATION ന്റെ മുന്നിൽ പാർക്ക് ചെയ്തു ഷംനയുമായി ഡിന്നർ കഴിക്കാൻ കയറി