അളിയൻ ആള് പുലിയാ 8 [ജി.കെ]

Posted by

നിന്റെ കാസിനെക്കുറിച്ചോർത് വിഷമിക്കണ്ടാ……അത് നാളെ അവിടെ എത്തും….പക്ഷെ ഇത് നമ്മൾ തിരിച്ചുകൊടുത്തു ആ നാല്പത്തിനായിരത്തിനു പകരം കോടികൾ ഉണ്ടാക്കും….മൂന്നുമാസം….അത് കഴിഞ്ഞാൽ നീയും ഞാനും മുങ്ങും….നമ്മുടെ കടുംബവുമായി…..എങ്ങോട്ടെങ്കിലും…..

“അതൊന്നും വേണ്ടാ…സാബ്…..

“ഞാൻ പറയുന്നത് നീ അങ്ങ് കേട്ടാൽ മതി…..ഇല്ലെങ്കിൽ നീ ഇവിടെ കിടന്നു നരകിക്കും…..നിന്റെ മക്കൾ…ഭാര്യ…ഇവരെയൊന്നും നിനക്ക് വേണ്ടേ…..

“വേണം സാബ്…എനിക്ക് ജോലിയും വേണ്ടാ ഗൾഫും വേണ്ടാ…..എന്നെ തിരിച്ചു കയറ്റിവിടാമോ…..

“പുലയാടി മോനെ…..ഇത്രയും നേരം പറഞ്ഞത് നിന്റെ തലയിൽ കയറിയില്ലേ?…….നീ ഞാൻ പറയുന്നത് പോലെ അങ്ങ് ചെയ്‌താൽ മതി……ഇത് ഞാനും നീയുമല്ലാതെ മൂന്നാമതൊരാൾ അറിഞ്ഞാൽ….സുനീറല്ല ഞാൻ……നിന്നെ ഞാൻ നരകിപ്പിക്കും…..നവാസ് അതും പറഞ്ഞു സൂരജിന്റെ തോളിൽ കൂടി കയ്യിട്ട് തിരികെ കയണ്ടറിനരികിൽ വിട്ടു…..നവാസ് ഇറങ്ങി സുനീറിന്റെ വണ്ടിയിലേക്ക് കയറി…..സൂരജ് ചെകുത്താനും കടലിനുമിടയിൽ പെട്ട ധര്മസങ്കടത്തിലായി……

സുനീർ അല്ല…..ഖാദർകുഞ് സാഹിബ്……തന്റെ അച്ചന്റെ അടുത്ത സുഹൃത്താണ്…..ആ മനുഷ്യനെയാണ് താൻ തകർക്കാൻ കൂട്ട് നിൽക്കുന്നത്…തെറ്റാണു….ദൈവം പോലും പൊറുക്കില്ല…..ഇത് സുനീറിനെ അറിയിക്കണം…..എങ്ങനെ ….നാളെ വരുമ്പോൾ പറഞ്ഞു നോക്കാം…..പക്ഷെ തന്റെ വാക്കുകൾ അവൻ മുഖവിലക്കെടുക്കുമോ…..സൂരജ് ആകെ ധര്മസങ്കടത്തിലായി……

“സാധനം കിട്ടി ഭായ്….പോക്കറ്റിൽ നിന്നും ചെയിൻ എടുത്ത് സുനീറിനു നേരെ നീട്ടികൊണ്ട് നവാസ് പറഞ്ഞു……

“നിങ്ങളാണ് ഭായി പാർട്ണർ…..തന്റെ നാലായിരം പോയില്ലല്ലോ എന്ന് മനസ്സിൽ ഓർത്തപ്പോൾ സുനീറിനു സമാധാനം…..പക്ഷെ ആ സമാധാനം കെടാനുള്ള മുതലാണല്ലോ കൂടെയുള്ളത് എന്നറിയാതെ സുനീർ നവാസിനെയും കൊണ്ട് പബ്ബിലേക്കു തിരിച്ചു….മനസ്സിൽ തന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്ന സന്തോഷത്തിൽ ഊടായിപ്പ് നവാസ് ആർത്തു ചിരിച്ചു……തനിക്കെന്ത് ബന്ധങ്ങൾ….ബന്ധനങ്ങൾ….കാശാണ് വലുത്…..

Leave a Reply

Your email address will not be published. Required fields are marked *