അളിയൻ ആള് പുലിയാ 8 [ജി.കെ]

Posted by

“ഏയ്….അങ്ങനെ ഒന്നുമില്ല ഭായ്…..രാവിലത്തെ വിഷയമാണെങ്കിൽ അതെന്റെ ഓർമ്മക്കുറവാണ്…..

“അത് വിട്…നോക്ക് സുനീർ ഭായ്…..കച്ചവടത്തിൽ ആത്മാർത്ഥമായി നമ്മൾ മുന്നോട്ട് പോകേണ്ടവരാ…..ഭായിക്ക് ഒരു പ്രയാസമുണ്ടായാൽ അതെന്റേയും പ്രയാസം തന്നെയാ……അത്തരം ചീള് കേസുകളുമായി ഭായി മുട്ടണ്ടാ…..അല്ലേൽ തന്നെ ഭായിക്ക് ഒരു ഇമേജ് ഒക്കെ ഉള്ളതാ…..അവനെ കുരുക്കാനായി ഭായിയുടെ ഇമേജ് കളയണ്ടാ…..അവനെ എനിക്ക് വിട്ടു തന്നാൽ…..

“വിട്ടു തന്നാൽ…..സുനീർ നവാസിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു….

“ഞാൻ അവന്റെ അവസാനം ഭായിക്ക് കാണിച്ചു തരാം……എന്ത് പറയുന്നു…..

“അവൻ എനിക്ക് പറ്റിയ എതിരാളിയല്ല നവാസ്….പക്ഷെ അവൻ എനിക്കിട്ടു കുറച്ചു പണി തന്നിട്ടുണ്ട്….നാട്ടിൽ…..ഇവിടെയും അവൻ അത് തുടരുകയാ…..അവനെ ഒതുക്കാൻ തന്നെയാ ഞാൻ ഇന്ന് ശ്രമിച്ചത്…..

“അതിന്റെ നഷ്ടം ഭായിക്ക് തന്നെ വന്നില്ലേ…..നഷ്ടം വരാതെ ഭായിക്ക് ആ സാധനം ഞാൻ നാളെ അവനിൽ നിന്നും തിരികെ വാങ്ങി തരാം…..ഭായി ആ നഷ്ടത്തിനെക്കുറിച്ചോർത്തു ടെൻഷൻ ആവണ്ടാ….പകരം അവനെ എനിക്ക് താ….അവന്റെ കണ്ണുനീർ ഞാൻ ഭായിയുടെ കാൽക്കൽ വീഴിക്കാം…..

“നവാസ് ഭായി…..താൻ …..തനിക്ക്…..

“കഴിയും…നാളെ സാധനം ഭായിക്ക് കിട്ടും…..ഒരു നഷ്ടവും വരില്ല…..പോരെ…..എന്നെ അവന്റെ അക്കോമഡേഷനടുത്തിറക്കണം….അല്ലെങ്കിൽ ഇപ്പോൾ അവൻ ഷോപ്പിൽ കാണില്ലേ…..അവനുമായി ഞാൻ ഒന്ന് സംസാരിക്കാം……എന്ത് പറയുന്നു…..

“ഇനി എല്ലാം നവാസ് ഭായി തീരുമാനിച്ചോ……നോ പ്രോബ്ലം……സുനീർ പറഞ്ഞു……

“അപ്പോൾ ഇനി നമ്മളെങ്ങോട്ട് ഒന്നിച്ചാ…നവാസ് സുനീറിന്റെ തോളിൽ തട്ടി പറഞ്ഞു…..അവർ ഷോപ്പിൽ എത്തി…..നവാസ് ഇറങ്ങി……സുനീർ വണ്ടി ഒതുക്കി വണ്ടിയിൽ തന്നെ ഇരുന്നു…….

നവാസ് അകത്തേക്ക് കയറി…..സൂരജിനെ വിളിച്ചു….”നീ തയാറായിക്കോ…..നമുക്കങ്ങോട്ട് ദുബായിക്ക് നീങ്ങാൻ….പക്ഷെ ഞാൻ നിന്നെ രക്ഷിച്ചു……അതിന്റെ നന്ദിയും കടപ്പാടും ഉണ്ടായിരിക്കണം….നവാസ് സൂരജിനെയും കൊണ്ട് സുനീറിന്റെ കൺവെട്ടത്തു നിന്നും മറഞ്ഞു…..

“നോക്ക്…സൂരജ്….നീയും ആ സുനീറും തമ്മിലുള്ള പ്രശനം എനിക്കറിയില്ല…എനിക്കറിയുകയും വേണ്ടാ…..ഞാൻ ഈ സാധനം അവനെ ഏൽപ്പിക്കാൻ പോകുകയാ…പോക്കറ്റിൽ ഇട്ടിരുന്ന ചെയിൻ നവാസ് എടുത്തു കാണിച്ചുകൊണ്ട് പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *