ഏതോ ഒരു ഫോറിൻ പെർഫ്യുമിന്റെ രൂക്ഷഗന്ധം. അരവിന്ദേട്ടൻ കൊടുത്തതാവും.. ഈ ചെറുക്കൻ വീട്ടിലുള്ളപ്പോലും സ്പ്രേ അടിച്ചാണോ ഇരിക്കുന്നത്? പൂച്ചക്കണ്ണും ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴിയും ദിവസവും എക്സൈസ് ചെയ്യുന്ന ശരീരവും ചെറുക്കനു അരവിന്ദേട്ടനെക്കാൾ കാണാനഴകുള്ള ശരീരം സമ്മാനിച്ചിട്ടുണ്ട്….
“എന്നാൽ പറ ഞാനെന്താ ഓർത്തെ?” എന്തായാലും സമയം പോവാൻ വേറെ വഴിയൊന്നുമില്ല.. തൽകാലം ഇവന്റെ കോച്ച് വർത്തമാനം കേട്ടിരിക്കാം…
എന്തോ വലിയ സ്വകാര്യം പറയുന്ന പോലെ വാതിലിനു നേരെ നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൻ കുറേകൂടി എന്നോട് മുഖാമുഖം ചേർന്നിരുന്നു….
“ചേച്ചി..” അവൻ പതിയെ പറഞ്ഞു… “ചേച്ചി ഇത്രേം നേരം ആലോചിച്ചത് കല്യാണം കഴിയുന്നതിനു മുന്നേ ഉണ്ടായിരുന്ന ചേച്ചിയുടെ സെറ്റപ്പിനെ പറ്റിയല്ലേ…?”
ഛീ പോടാ…. അനാവശ്യം പറയാതെ..” അവന്റെ ചോദ്യം കേട്ട് ഞാനാകെ നാണിച്ച് പോയി…
“കണ്ടോ കണ്ടോ ചേച്ചിയുടെ മുഖം ചുവന്ന് തുടുത്തത്… ഈ വെളുത്ത മുഖം ഇങ്ങനെ ചുവന്ന് തുടുക്കുന്നത് കാണാൻ ഭയങ്കര രസമാണ് കേട്ടോ.. പിന്നെ ചേച്ചി പേടിക്കേണ്ട ചേച്ചിക്ക് ലൈനുണ്ടായിരുന്ന കാര്യമൊന്നും ഞാനാരോടും പറയില്ല. അല്ലെങ്കിലും ചേച്ചിയെപ്പോലെ ഒരു സുന്ദരിക്കോതക്ക് ലൈനൊന്നുമുണ്ടായിരുന്നില്ലെങ്കിലെ അത്ഭുതമുള്ളൂ….”