നിന്റെ സംസാരം അതിര് വിടുന്നുണ്ട് ജാനകി.ഇവിടെ ആരേലും കേറ്റിയിട്ട് ഉണ്ടോ അത് ഞങ്ങൾക്ക് നോക്കണം
ഓഹ്,അങ്ങനെ.എന്റെ കഞ്ഞീല് മണ്ണ് വാരിയിടാൻ ആണോ മെമ്പറുടെ ഈ വരവ്.എന്നാ കേട്ടൊ,റാന്തലിന്റെ തിരി താന്നിട്ടില്ലല്ലോ.അതിനർത്ഥം ഇന്നാട്ടിലെ കുഞ്ഞു പിള്ളേർക്ക് വരെ അറിയാം.കൊതിച്ചു വന്നതാണെൽ വന്ന കാലിൽ നിൽക്കാതെ അകത്തു കേറിവാ മെമ്പറെ
ഞാൻ നിന്റെ ചൂട് പറ്റാൻ വന്നതല്ല. അതും ഈ പ്രായത്തിൽ.
ഇത് ആരാ പറേണെ.ഈ കൊച്ചൻ നിൽക്കുന്ന കൊണ്ടാണോ.മെമ്പറുടെ പ്രായത്തിൽ ഉള്ളവരാ കൂടുതലും എന്റെ വാതിലിൽ മുട്ടാറ്.കൊച്ചനെ കഴിച്ചിലാക്കാം.വാ മെമ്പറെ.
ഞാൻ പറഞ്ഞു,നിന്റെ ചൂടും തേടി വന്നതല്ല എന്ന്.സൗകര്യം ഉണ്ടെങ്കിൽ ഒരുകാര്യം പറയ്,ഇങ്ങോട്ട് ആരേലും ഓടിക്കേറിയൊ.
ഇങ്ങോട്ട് ആരും വന്നില്ല മെമ്പറെ.
ഈ സമയത്ത് ഇങ്ങോട്ട് ആരാ വരുന്നതെന്ന് നല്ല തിട്ടമുണ്ടാവുമല്ലോ.
കേറി നോക്കിക്കോ.
എടൊ വാ പോകാം…….ഇങ്ങോട്ട് ആരിക്കില്ല.ഇനിയും നിന്നാൽ….അത് വേണ്ട.
അവർ ഇറങ്ങി നടന്നു.”അങ്ങനെ പോയാലോ മെമ്പറെ ഒന്ന് കേറിയിട്ട് പോ”അവൾ പുറകിൽ നിന്ന് വിളിച്ചു.
എന്നാല് അത് ശ്രദ്ധിക്കാതെ അവർ ഇരുട്ടിലേക്ക് മറഞ്ഞു.”ഇതിപ്പൊ ഇത് കുറച്ച് ആയി ഈ കള്ളന്റെ ശല്യം. എത്രാമത്തെ തവണയാ.രാത്രിയിൽ മനസമാധാനമായി ഒന്നുറങ്ങാൻ പറ്റുന്നില്ല എന്ന സ്ഥിതി ആയി”അവർ പോകുന്ന പോക്കിൽ പറയുന്നതും കേട്ട് അവൾ തന്റെ വാതിലിന് കൊളുത്തിട്ടു.
അകത്തു നോക്കുമ്പോൾ മൂന്നു വയസ്സുള്ള തന്റെ കുഞ്ഞ് ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പിന്നാമ്പുറത്തേക്ക് ചെന്നു.
അയാള് പോയോ എന്തോ…അവൾ മനസ്സിൽ പറഞ്ഞു.